വീഡിയോയില്‍ കാണിക്കുന്ന പോലെ യുവാവ് ശരിക്കും പോലീസുകാരനെ തല്ലിയോ…?

വിനോദം

വിവരണം

FacebookArchived Link

“കാര്യമൊക്കെ ശരിതന്നെ.

ഹെൽമറ്റ് വെക്കാത്തത് തെറ്റ് തന്നെ.

രേഖകൾ കൈവശം കൊണ്ട് നടക്കാത്തതും തെറ്റ് തന്നെ.

എന്ന് വച്ച് ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് മുഖത്തടിക്കാനുള്ള അധികാരം നിയമ പാലകർക്കുണ്ടോ.?

ആള് പുലി യായിരുന്നെന്ന് പോലീസുകാരറിയുമ്പോഴേക്കും കാര്യങ്ങളൊക്കെ കഴിഞ്ഞിരുന്നു.

എല്ലാം വളരെ പെട്ടന്നായിരുന്നു.

എന്താല്ലേ.” എന്ന വിവരണതോടെ ഒരു വീഡിയോ സെപ്റ്റംബര്‍ 11, 2019 മുതല്‍ പ്രചരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പുതിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പാസ് ആക്കിയതിനു ശേഷം ജനങ്ങളുടെ പല തരത്തിലെ പ്രതികരണത്തിന്‍റെ വീഡിയോകൾ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഇതില്‍ ചിലത് സത്യമായിരുന്നു പക്ഷെ ചിലത് വ്യജമായിരുന്നു എന്നും തെളിഞ്ഞിരുന്നു. എന്നാല്‍ ഈ വീഡിയോയില്‍ കാണിക്കുന്ന സംഭവം സത്യമാണോ? ട്രാഫിക്‌ നിയമം പാലിച്ചില്ല എന്നു പറഞ്ഞു ഒരു യുവാവിനെ തടഞ്ഞപ്പോള്‍ ആ യുവാവ് ഇപ്രകാരം പോലീസുകാരനെ കൈകാര്യം ചെയ്തുവോ? സംഭവത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഇതേ വീഡിയോ വെച്ച് ഒരു തെറ്റായ പ്രചരണത്തിന്‍റെ മുകളില്‍  ഞങ്ങള്‍ ഇതിനു മുമ്പേയും വസ്തുത അന്വേഷണം നടത്തിയിട്ടുണ്ട്. ഈ വസ്തുത അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട്‌ ഞങ്ങളുടെ ഹിന്ദി വെബ്‌സൈറ്റില്‍ ലഭ്യമാണ്. റിപ്പോര്‍ട്ടിന്‍റെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്.

क्या इस सिख युवक ने सरेआम दो ट्राफिक पुलिस पर हमला किया ?

വീഡിയോയില്‍ CWEയുടെ ലോഗോ നമുക്ക് കാണാം. ദിലിപ് സിംഗ് രാന അലെങ്കില്‍ ദി ഗ്രേറ്റ്‌ ഖാലി എന്ന പേരില്‍ നമുക്ക് അറിയുന്ന സുപ്രസിദ്ധ ഗുശ്തി താരമാണ് വേള്‍ഡ് വ്രെസ്റ്ലിംഗ് എന്റെര്‍തൈന്മേന്റ്റ് (WWE) യുടെ പോലെ ഇന്ത്യയില്‍ ഒരു പ്രൊഫഷണല്‍ ഗുസ്തി കമ്പനിയാണ് കോണ്ടിനെന്‍റല്‍ വ്രെസ്റ്ലിംഗ് എന്റെര്‍തൈന്മേന്റ്റ് (CWE). ഈ കമ്പനി പ്രചാരത്തിനായി ഇത് പോലെയുള്ള വീഡിയോ ഉണ്ടാക്കി പ്രചരിപ്പിക്കാറുണ്ട്. വ്രെസ്റ്ലിംഗ് ഉദ്യോഗത്തില്‍ ഇതിനെ സ്റ്റോറിലൈന്‍ എന്ന് പറയും. പ്രസ്തുത പോസ്റ്റില്‍ കാന്നുന്ന വീഡിയോ പോലെ സമാനമായ ചില വീഡിയോകല്‍ താഴെ സ്ക്രീന്ശോട്ടില്‍ കാണാം.

വീഡിയോയില്‍ കാണുന്ന യുവാവ് ശാങ്കി സിംഗ് എന്നൊരു ഗുശ്തി താരമാണ്. അദേഹത്തിന്‍റെ ഈ വീഡിയോ ഒരു മാച്ചിന്‍റെ പ്രചാരണത്തിനായി രണ്ട് കൊല്ലം മുംപേ CWEയുടെ ഔദ്യോഗിക യുടുബ്‌ ചാനലില്‍ പ്രസിദ്ധികരിച്ച വീഡിയോയാണ്.

നിഗമനം

പ്രസ്തുത പോസ്റ്റില്‍ പ്രചരിക്കുന്ന വീഡിയോ ഒരു യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല. ഇത് ഒരു ഗുസ്തി മറച്ചിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി ഉണ്ടാക്കിയ വീഡിയോയാണ്. 

Avatar

Title:വീഡിയോയില്‍ കാണിക്കുന്ന പോലെ യുവാവ് ശരിക്കും പോലീസുകാരനെ തല്ലിയോ…?

Fact Check By: Mukundan K 

Result: False