കാശ്മീരിലെ ഒരു സ്കൂളിന്‍റെ ഇപ്പോഴത്തെ വീഡിയോയാണോ ഇത്…?

ദേശിയം

വിവരണം

FacebookArchived Link

“ഇതാണ് കാശ്മീരിലെ ഇപ്പോഴത്തെ സ്ക്കൂൾ ……..” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 27, 2019 മുതല്‍ Anil Pallassana എന്ന ഫെസ്ബൂക് പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ തട്ടമിട്ട ചില സ്കൂള്‍ കുട്ടികള്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക കയ്യില്‍ പിടിച്ച് ഇന്ത്യയുടെ ദേശിയ ഗാനം പാടുന്നതായി കാണാന്‍ സാധിക്കുന്നു. ഈയിടെയായി കേന്ദ്ര സര്‍ക്കാര്‍ ജമ്മു കാശ്മീറില്‍ നിന്ന് അനുച്ഛേദം 370ന്‍റെ ആദ്യത്തെ ഖണ്ഡം ഒഴിവാക്കി മറ്റെല്ലാ ഖണ്ഡങ്ങളും, ജമ്മു കാശ്മീരും ലദാക്കിനെയും കേന്ദ്രഭരണ പ്രദേശമാക്കി, റദ്ദാക്കിയിരുന്നു. ഇതിനു ശേഷം കാശ്മീരില്‍ പരക്കെ നിരോധനാജ്ഞകള്‍ കേന്ദ്ര സര്‍കാര്‍ എടുക്കുന്നുണ്ട്. അതിനിടയില്‍ മാധ്യമങ്ങളില്‍ കശ്മീരില്‍ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പല വാര്‍ത്ത‍കളും വരുന്നുണ്ട്. സാമുഹ മാധ്യമങ്ങളിലും കാശ്മീരിനെ ചൊല്ലി പല വ്യാജ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. അതിനാല്‍ പ്രസ്തുത പോസ്റ്റില്‍ നല്‍കിയ വീഡിയോ ഈ അടുത്ത് കാലത്ത് എടുത്ത കശ്മീരിലെ സ്കൂലിന്‍റെ വീഡിയോയാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ In-Vid ഉപയോഗിച്ച് വിവിധ ഫ്രാമുകളില്‍ വിഭജിച്ചു. അതിലുടെ ലഭിച്ച ചിത്രങ്ങളില്‍ ഒന്നിന്‍റെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിനാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കുന്നു.

ഇതേ വീഡിയോ ലഡാക്ക്പീഡിയ എന്ന യുട്യൂബ് ചാനലില്‍ രണ്ട് കൊല്ലം മുംപേയാണ് പ്രസിദ്ധികരിച്ചത്.

ഈ വീഡിയോ ഇപ്പോഴത്തേതാണ് എന്ന് അവകാശവാദം ഇവിടെ തന്നെ പൊളിയുന്നു. വീഡിയോ രണ്ട് കൊല്ലം മുംപേ മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. വീഡിയോയുടെ കുറിച്ച് നല്‍കിയ വിവരണ പ്രകാരം വീഡിയോ ലഡാക്കിലെ കാര്‍ഗിലിലെ ഒരു സ്കൂലിന്‍റെതാണ്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഈ ഒരു ചാനല്‍ അല്ലാതെ വേറെ എവിടെയും യാതൊരു വിവരം ഇല്ലാത്തതിനാല്‍ വീഡിയോ കാര്‍ഗിലിലെതന്നെയാണ് എന്ന് അനുമാനിക്കാന്‍ ആകില്ല. പക്ഷെ പോസ്റ്റില്‍ വാദിക്കുന്ന പോലെ ഇപ്പോഴത്തെ കാശ്മീരിലെ സ്കൂലിന്‍റെ വീഡിയോയല്ല എന്ന് മാത്രം നമുക്ക് ഉറപ്പിക്കാം.

നിഗമനം

വീഡിയോ ഈ അടുത്ത് കാലത്തെ കാശ്മീരിലെ ഒരു സ്കൂളിലെതല്ല. വീഡിയോ രണ്ട് കൊല്ലം മുംപേ മുതല്‍ യുട്യുബില്‍ ലഭ്യമാണ്. വീഡിയോ എവിടുത്തെതാണ് എന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനാല്‍ വസ്തുത അറിയാതെ വീഡിയോ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ പ്രിയ വായനകാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:കാശ്മീരിലെ ഒരു സ്കൂളിന്‍റെ ഇപ്പോഴത്തെ വീഡിയോയാണോ ഇത്…?

Fact Check By: Mukundan K 

Result: False