
വിവരണം
“ഇന്ന് കർണാടകയിൽ നടന്നത് ഇതാണ് ഇതിനു ശേഷം ആണ് പോലീസ് വെടിവെക്കാൻ ഓർഡർ ഇട്ടത് വീഡിയോ കണ്ടിട്ട് പറയു പോലീസ് ചെയ്തതിൽ തെറ്റുണ്ടോ” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ ഇന്നലെ മുതല്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുകയാണ്. വീഡിയോയില്‍ പ്രതിഷേധിക്കുന്ന ജനങ്ങള്‍ പോലിസിനുനേരെ കല്ലേറും ആക്രമണവും നടത്തുന്നതായി നമുക്ക് കാണാൻ സാധിക്കുന്നു. ഈ വീഡിയോ കര്‍ണാടകയില്‍ ഇന്നലെ നടന്ന ആക്രമണത്തിന്‍റെതാണ് എന്ന് പോസ്റ്റില്‍ വാദിക്കുന്നു. പോസ്റ്റില്‍ നല്‍കിയ വീഡിയോ താഴെ നല്‍കിട്ടുണ്ട്.
Archived Link |
ഫേസ്ബുക്കില്‍ ഇതേ പോലെയുള്ള പല പോസ്റ്റുകള്‍ ഞങ്ങള്‍ കണ്ടെത്തി. പോസ്റ്റുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

ഇന്നലെ കര്‍ണാടക, ഗുജറാത്ത്, മഹരാഷ്ട്ര തുടങ്ങിയ പല സംസ്ഥാനങ്ങളില്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങള്‍ പല ഇടത്ത് ആക്രമണവും സംഘര്‍ഷവുമായി മാറി. കര്‍ണാടകയിലെ മങ്ങലുരുവില്‍ പോലിസ് വെടിവെപ്പില്‍ രണ്ടു പേര് മരിച്ചു. വീഡിയോയില്‍ കാന്നുന്ന പോലെ കല്ലേറും ആക്രമനതിനെ നിര്‍ത്താനായി കര്‍ണാടക പോലിസ് വെടിവെച്ചു എന്ന് വീഡിയോയില്‍ നല്‍കിയ അടിക്കുറിപ്പോടെ വാദിക്കുന്നു. എന്നാല്‍ ഈ വീഡിയോ കര്‍ണാടകയില്‍ നടന്ന പ്രതിഷേധത്തിന്‍റെതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയിനെ കുറിച്ച് ഞങ്ങള്‍ ഗൂഗിളില്‍ “violent mob pelts stones on police during caa protest” എന്നി കീ വോര്‍ദ്സ് ഉപയോഗിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് റിപബ്ലിക് വേള്‍ഡ് പ്രസിദ്ധികരിച്ച ഈ ലേഖനം ലഭിച്ചു.

റിപബ്ലിക് വേള്‍ഡ് നല്‍കിയ ഈ വാര്‍ത്ത പ്രകാരം അഹമദാബാദിലെ ശാഹ് ആലം പരിസരത്തില്‍ ഇന്നലെ പൌരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരതിനിടയില്‍ പ്രതിഷേധകര്‍ പോലീസുകാര്‍ക്കെതിരെ കല്ലെറിഞ്ഞു ആക്രമിച്ചു. ഈ സംഭവത്തില്‍ 21 പോലീസുകാര്‍ക്ക് പരിക്കേറ്റു.
ഞങ്ങള്‍ സംഭവത്തിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇതേ വീഡിയോ ട്വിട്ടരില്‍ TV9 ഗുജറാത്തി പ്രസിദ്ധികരിച്ച ട്വീട്ടില്‍ ലഭിച്ചു. ട്വീറ്റ് താഴെ നല്‍കിട്ടുണ്ട്.
#Ahmedabad: Anti-citizenship act protest turned violent, Police conducts flag march . #Gujarat #CitizenshipAmmendmentAct @GujaratPolice @AhmedabadPolice pic.twitter.com/aDtBWUpJpb
— Tv9 Gujarati (@tv9gujarati) December 19, 2019
വീഡിയോ ഇതേ സംഭവത്തിന്‍റെതാണോ എന്ന് സ്ഥിരികരിക്കാന്‍ ഞങ്ങളുടെ പ്രതിനിധി അഹമദാബാദ് പോലിസ് കമ്മിഷണര്‍ ആശിഷ് ഭാട്ടിയയുമായി സംസാരിച്ചപ്പോള്‍ അദേഹം പ്രതികരിച്ചത് ഇങ്ങനെ-
“ഈ വീഡിയോ അഹമദാബാദിലെ ശാഹ് ആലം പരിസരത്തില്‍ നടന്ന സംഭവത്തിന്‍റെതാണ്. ഞങ്ങള്‍ വീഡിയോയില്‍ കാണുന്ന ആക്രമികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ എല്ലാ സിസിടിവി ഫുട്ടെജുകല്‍ പരിശോധിക്കുകയാണ്. ഈ ആക്രമണം നടത്തിയവര്‍ക്കെതിരെ പോലിസ് നടപടി എടുക്കും.”
നിഗമനം
ഈ വീഡിയോ കര്‍ണാടകയിലെതല്ല പകരം ഇന്നലെ ഗുജറാത്തിലെ അഹമ്മദാബാദില്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിന്‍റെ ഇടയില്‍ പോലീസുകാര്‍ക്കുനേരെ പ്രതിഷേധകര്‍ നടത്തിയ ആക്രമണത്തിന്‍റെതാണ്.

Title:FACT CHECK: ഗുജറാത്തില്‍ പോലീസിനുനേരെയുണ്ടായ ആക്രമണത്തിന്‍റെ വീഡിയോ കര്‍ണാടകയുടെ പേരില്‍ പ്രചരിക്കുന്നു.
Fact Check By: Mukundan KResult: False
