വിവരണം

കഴിഞ്ഞ ആഴ്ച്ച പോലീസും വിദ്യാര്‍ഥികളും തമ്മില്‍ ജാമിയ മിലിയ ഇസ്ലാമിയ യുണിവേഴ്സിറ്റിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പല വീഡിയോകളും ചിത്രങ്ങളും സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ പല വീഡിയോകളും ചിത്രങ്ങളും വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പരമ്പരയില്‍ മറ്റൊരു വീഡിയോ ഇപ്പോള്‍ ചേര്‍ന്നിട്ടുണ്ട്. ഈ വീഡിയോ വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസിന്‍റെ അതിക്രൂര മര്‍ദനത്തിന്‍റെ വീഡിയോ എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ഡിസംബര്‍ 16, 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില പോസ്റ്റുകള്‍ താഴെ നല്‍കിട്ടുണ്ട്.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്- “മറ്റൊരു ഞെട്ടിക്കുന്ന ഭീകര ദൃശ്യം. ഡൽഹിപോലിസ് വിദ്യാർത്ഥികളോട് കാണിക്കുന്ന ക്രൂരത - 😪😪😪”

ഇത് പോലെ ട്വിട്ടരിലും ചിലര്‍ ഈ വീഡിയോ ജാമിയ മിലിയ ഇസ്ലാമിയ യുണിവേഴ്സിറ്റിയില്‍ നടന്ന സംഘര്‍ഷവുമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ പോലിസിനെ പ്രശംസിക്കുകയാണ് ചെയ്യുന്നത്.

Twitter Archived

ഡല്‍ഹി പോലിസിനെ ആക്ഷേപിച്ചിട്ടും പ്രശംസിച്ചിട്ടും ഈ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ ഈ വീഡിയോ ജാമിയ മിലിയ ഇസ്ലാമിയയില്‍ പോലീസും വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തിനോട്‌ ബന്ധപെട്ടതാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോ In-Vid ക്രോം എക്സ്റ്റെന്‍ഷന്‍ ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. ഇതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ നിന്ന് ഒന്നിനെ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് Daily Mail UK യുടെ ഒരു വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍യുടെ സ്ക്രീന്ശോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Daily mailArchived Link

മുകളില്‍ നല്‍കിയ സ്ക്രീന്ശോട്ടില്‍ കാണുന്ന പോലെ ഏകദേശം ആറു കൊല്ലം മുമ്പ് നടന്ന ഒരു സംഭവത്തിനെ കുറിച്ചാണ് ലേഖനത്തില്‍ എഴുതിയിരിക്കുന്നത്. ജനുവരി 2014ന് ഡല്‍ഹി പോലിസ് ലാല്‍ കിലയുടെ അടുത്ത് ഒരു വ്യക്തിയെ മര്‍ദിക്കുന്നതിന്‍റെ വീഡിയോ വൈറല്‍ ആയിട്ടുണ്ടായിരുന്നു. ഇതിനെ വിവാദം ഉണ്ടായപ്പോള്‍ പോലിസ് മുന്ന്‍ ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തിരുന്നു. പേഴ്സ് മോഷ്ട്ടിച്ചു എന്ന് സംശയിച്ചിട്ടാണ് പോലിസ് വീഡിയോയില്‍ കാണുന്ന വ്യക്തിയെ തല്ലിയത് എന്നാല്‍ ഈ വ്യക്തി അറസ്റ്റ് ചെയ്തശേഷം വെറുതെ വിട്ടിരുന്നു എന്നാണ് വാര്‍ത്ത‍കളില്‍ പറയുന്നത്. ആം ആദ്മി പാര്‍ട്ടി ഈ വീഡിയോ ആറു കൊല്ലം മുമ്പ് അവരുടെ ഫെസ്ബൂക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ആം ആദ്മി പാര്‍ട്ടി പ്രസിദ്ധികരിച്ച വീഡിയോ താഴെ നല്‍കിട്ടുണ്ട്.

നിഗമനം

പ്രസ്തുത പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന വീഡിയോ ആറു കൊല്ലം പഴയ വീഡിയോയാണ്. വീഡിയോയില്‍ പോലിസ് മര്‍ദ്ദിക്കുന്നത് വിദ്യാര്‍ഥിയെയല്ല പകരം ഒരു പ്രതിയെയാണ്. ഈ വീഡിയോക്കു ഈയിടെ ജാമിയ മിലിയ ഇസ്ലാമിയ യുണിവേഴ്സിറ്റിയില്‍ നടന്ന സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല. അതിനാല്‍ ജാമിയ സംഘര്‍ഷത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ തെറ്റിധരിപ്പിക്കുന്നതാണ്.

Avatar

Title:FACT CHECK: വൈറല്‍ വീഡിയോയില്‍ ഡല്‍ഹി പോലിസ് മര്‍ദ്ദിക്കുന്നത് വിദ്യാര്‍ഥിയെയാണോ...?

Fact Check By: Mukundan K

Result: Partly False