
വിവരണം
Archived Link |
“മൂഴിയാർ ശബരിഗിരി kochupampa to pallom ലൈനിന്റെ മെയിന്റനൻസ്ന് kseb സ്റ്റാഫ് പോയപ്പോൾ നേരിട്ട് കണ്ട കാഴ്ച്ച ആണിത്” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ 31 ജൂലൈ, 2019 മുതല്‍ Key Hole എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയ്ക്കു ഇത് വരെ ലഭിച്ചിരിക്കുന്നത് 7000 ലധികം ഷെയറുകളാണ്. വീഡിയോയില്‍ ഒരു പെരുമ്പാമ്പും ഒരു പുലിയുമായുള്ള ഏറ്റുമുട്ടലാണ് നാം കാണുന്നത്. പെരുമ്പാമ്പിനെ കണ്ടു പേടിച്ച് പുലി പിന്മാറുന്നതായി വീഡിയോയില്‍ നാം കാണുന്നു. മൂഴിയാര്‍ ശബരിഗിരി കൊച്ചുപമ്പയില്‍ നിന്ന് പള്ളത്തിലേക്കുള്ള വഴിയില്‍ KSEB മൈന്റെനന്‍സ് സ്റ്റാഫ് എത്തിയപ്പോള്‍ കണ്ട കാഴ്ചയാണ് നമ്മള്‍ വീഡിയോയില്‍ കാണുന്നത് എന്ന് പോസ്റ്റില്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന അവകാശവാദം യാഥാര്‍ഥ്യമാണോ? വീഡിയോ കേരളത്തിലെതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ വീഡിയോയിനെ In-Vid ഉപയോഗിച്ച് പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതിലുടെ ലഭിച്ച പ്രധാന ഫ്രെമുകളുടെ ചിത്രങ്ങളില്‍ ഒന്നിനെ വെച്ച് ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതിലുടെ ലഭിച്ച പരിനാമങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കര്‍ണാടകയുടെ മാധ്യമ വെബ്സൈറ്റ് Public TVയുടെ ഒരു ലിങ്ക് ലഭിച്ചു. വാര്‍ത്തയുടെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കുന്നു.
Public TV | Archived Link |
വാര്‍ത്ത സെപ്റ്റംബര്‍ ഒന്ന്‍ 2018നാണ് Public TV അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചിരിക്കുന്നത്. വീഡിയോ ഈ അടുത്ത് കാലത്തേതല്ല എന്ന് നമുക്ക് മനസിലാക്കുന്നു. കുടാതെ പല കന്നട യുടുബ് ചാനല്‍ ഇതേ വീഡിയോ കഴിഞ്ഞ കൊല്ലം പ്രസിദ്ധികരിച്ചിട്ടുണ്ട്. യുടുബില്‍ പ്രസിദ്ധികരിച്ച ഇങ്ങനെ ഒരു വീഡിയോയുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കുന്നു.
വീഡിയോ കര്‍ണാടകയിലെ കൊടഗു ജില്ലയിലെ നഗര്‍ഹോള്‍ നാഷണല്‍ പാര്‍ക്കിലെതാണ് എന്ന് Public TVയുടെ വാര്‍ത്തയില്‍ അറിയിക്കുന്നു.
ഞങ്ങള്‍ ഗൂഗിളില്‍ Tiger and Python in Nagarhole forest എന്നി കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരിച്ചല്‍ നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് കന്നടയില്‍ ഇതേ സംഭവത്തിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന പല വാര്‍ത്തകള്‍ ലഭിച്ചു. കര്‍ണാടകയിലെ പ്രാദേശിക മാധ്യമങ്ങള്‍ ഈ വീഡിയോയെ കുറിച്ച് വാര്‍ത്ത നല്‍കിട്ടുണ്ട്.
ഈ വാര്‍ത്ത പ്രകാരം വീഡിയോ കര്‍ണാടകയിലെ നഗര്‍ഹോള്‍ നാഷണല്‍ പാര്‍ക്കിന്‍റേതാണ്. ഈ വീഡിയോ ഒരു കൊല്ലം പഴയതുമാണ്.
നിഗമനം
പോസ്റ്റിളുടെ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി വ്യാജമാണ്. വീഡിയോ മുഴിയാര്‍ ശബരിഗിരിയിലെതല്ല പകരം കര്‍ണാടകയിലെ നഗര്‍ഹോള്‍ നാഷണല്‍ പാര്‍ക്കിലെതാണ്.

Title:ഈ വീഡിയോ മൂഴിയാർ ശബരിഗിരിയില്‍ അറ്റകുറ്റപ്പണികള്‍ക്ക് പോയ KSEB സ്റ്റാഫ് നേരിട്ട് കണ്ട കാഴ്ച്ചയുടെതാണോ…?
Fact Check By: Mukundan KResult: False
