വിവരണം

FacebookArchived Link

“കേരള മുഖ്യന്റെ തൊലിക്കട്ടി അപാരം.” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 13, 2019 മുതല്‍ ഒരു ചിത്രം വന്ദേ മാതരം എന്ന ഫെസ്ബൂക്ക് പെജിലൂടെ പ്രചരിപ്പിക്കുകയാണ്. ചിത്രം ഒരു പോസ്റര്‍ ആണ്. പോസ്റ്ററിന്‍റെ മുകളില്‍ മുഖ്യമന്ത്രിയുടെ ഒരു പ്രസ്ഥാവനയും സിപിഎം പാര്‍ട്ടിയുടെ പേരുള്ള ദുരിതാശ്വാസ സാധനങ്ങളുടെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. ഈയിടെയായി സഹായിക്കാന്‍ ചിലര്‍ പ്രത്യേക അടയാളങ്ങളോടെ എത്തുന്നുണ്ട്, ക്യാമ്പിനുള്ളില്‍ കയറ്റില്ല എന്ന പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ സിപിഎം പാര്‍ട്ടിയുടെ പേര് അച്ചടിച്ച ദുരിതാശ്വാസ സാധനങ്ങളുടെ പാക്കറ്റിന്‍റെ ചിത്രത്തിനോടൊപ്പം ചേര്‍ത്തിയ വാചകം ഇപ്രകാരം: “ശരിയാണ് മിസ്റ്റര്‍ പിണറായി വിജയാ...ചില തീവ്രവാദ പാര്‍ട്ടികള്‍ അങ്ങനെ ചെയ്യുന്നുണ്ട്...തെളിവ് ഇതാ...നടപടി സ്വീകരിക്കാമോ മുഖ്യ,,,,?” പോസ്റ്ററില്‍ നല്‍കിയ ചിത്രത്തിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പ്രത്യേക അടയാളങ്ങള്‍ ഉപയോഗിക്കരത് എന്ന് നിഷ്ക്കര്‍ശിച്ചിട്ടും മുഖ്യമന്ത്രിയുടെ സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകര്‍ അവരുടെ പേരുള്ള പാക്കറ്റിലാണ് ദുരിതാശ്വാസ സാധനങ്ങള്‍ വിതരണം ചെയ്യുന്നത് എന്ന് പോസ്റ്റ്‌ ആരോപിക്കുന്നു. എന്നാല്‍ മുഖ്യമന്ത്രി ദുരന്തത്തില്‍ സാഹയിക്കുമ്പോള്‍ അടയാളങ്ങള്‍ ഉപയോഗിക്കരുതു എന്ന് നിര്‍ദേശം നല്‍കിയതിനെ ശേഷമാണോ ഈ ചിത്രം എടുത്തത്? നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

ചിത്രത്തിനെ കുറിച്ച് അറിയാനായി ഞങ്ങള്‍ പ്രസ്തുത പോസ്റ്റില്‍ നല്‍കിയ പോസ്റ്റരിളുടെ ചിത്രം ക്രോപ്പ് ചെയ്ത് ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ ലഭിച്ച പരിനാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കുന്നു.

റിവേഴ്സ് ഇമേജ് അന്വേഷനത്തിളുടെ ലഭിച്ച പരിനാമങ്ങളില്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നു ചിത്രം കഴിഞ്ഞ കൊല്ലം മുതല്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഇതേ ചിത്രം പല ബിജെപി പ്രവര്‍ത്തകരും ബിജെപിയെ പിന്തുണക്കുന്നവരും ട്വിട്ടരില്‍ കഴിഞ്ഞ കൊല്ലം മുതല്‍ പ്രചരിപ്പിക്കുകയാണ്. ബിജെപിയുടെ തമിഴ്നാടിലെ നേതാവായ SG Suryah അദേഹത്തിന്‍റെ അക്കൗണ്ടിലൂടെ ഇതേ ചിത്രം ഓഗസ്റ്റ്‌ 24, 2018ന് ട്വീറ്റ് ചെയ്തിരുന്നു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ച ദുരന്താശ്വാസ സാധനങ്ങള്‍ അവരുടെ പാര്‍ട്ടിയുടെ പേരുള്ള പാക്കറ്റില്‍ പൊതിഞ്ഞ് വിതരണം ചെയ്യുന്നു എന്ന് ആരോപിച്ചിട്ടാണ് SG Suryah ട്വീറ്റ് ചെയ്തത്.

നിഗമനം

പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ച ചിത്രം ഏകദേശം ഒരു കൊല്ലം പഴയതാണ്. മുഖ്യമന്ത്രി ഈയിടെ നടത്തിയ പ്രസ്താവനയോടൊപ്പം ഇതിനെ ചേര്‍ത്തു തെറ്റിദ്ധാരണയാണ് പോസ്റ്റ്‌ സൃഷ്ടിക്കുന്നത്.

Avatar

Title:ദുരിതാശ്വാസ സാധനങ്ങളുടെ മുകളില്‍ സിപിഎം പാര്‍ട്ടിയുടെ പേരുള്ള ചിത്രം ഇപ്പോഴത്തേതാണോ...?

Fact Check By: Mukundan K

Result: False