
വിവരണം
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലയില്‍ നടന്ന ബിജെപിയുടെ മണ്ഡലം കണവന്‍ഷന്‍റെ ചിത്രം എന്ന പേരില്‍ ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ കുറച്ച് ദിവസങ്ങളായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷ്ണു പുന്നാട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് ഇതുവരെ 1,700ല്‍ അധികം ഷെയറുകളും 155ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
Archived Link |
എന്നാല്‍ ഇത് ബിജെപിയുടെ മണ്ഡലം കണവന്‍ഷനില്‍ പങ്കെടുക്കാന്‍ വന്ന ജനക്കൂട്ടം തന്നെയാണോ? സത്യാവസ്ഥ എന്തെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പോസ്റ്റില്‍ പ്രചരിക്കുന്ന ആള്‍ക്കൂട്ടത്തിന്‍റെ ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ ഇത് 2014ല്‍ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി പങ്കെടുത്ത വാരണാസിയിലെ ബിജെപി പൊതുസമ്മേളനത്തിന്‍റേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഡെക്കാന്‍ ക്രോണിക്കലില്‍ 2014 ഇതെ ചിത്രം അടിക്കുറിപ്പോടെ നല്‍കി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
ഡെക്കാന്‍ ക്രോണിക്കല്‍ റിപ്പോര്‍ട്ട്-
പോസ്റ്റിലെ മുകള്‍ ഭാഗത്ത് കാണുന്ന വേദിയുടെ ചിത്രം കേരളത്തില്‍ മറ്റെവിടെയോ നടന്ന സമ്മേളനത്തിന്‍റെ ചിത്രമാണ്. കാരണമെന്തെന്നാല്‍ വേദിയുടെ ചിത്രത്തിനരികില്‍ ശബരിമല അയ്യപ്പന്‍റെ ചിത്രം വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. ഇതിന് പിറകിലായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ ചിത്രവും. അതുകൊണ്ട് തന്നെ ശബരിമല യുവതി പ്രവേശന സമരവുമായി ബന്ധപ്പെട്ട് അന്ന് ബിജെപി സംഘടിപ്പിച്ച ഏതോ പൊതുസമ്മേളനത്തിന്‍റെ ചിത്രമാണിതെന്ന് അനുമാനിക്കാം.
ആദ്യ ചിത്രത്തില്‍ കാണുന്ന അയ്യപ്പന്‍റെ ചിത്രവും പിന്നില്‍ ശ്രീധരന്‍ പിള്ളയുടെ ചിത്രവും-
Archived Link |
നിഗമനം
ബിജെപി പാലയില്‍ നടത്തിയ മണ്ഡലം കണവന്‍ഷന്‍ എന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്ന ചിത്രം രണ്ട് ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് കണ്ടെത്തി കഴിഞ്ഞു. ഈ രണ്ടു ചിത്രങ്ങളും പാലയില്‍ ഉപതെരഞ്ഞെടുപ്പമായി യാതൊരു ബന്ധമില്ലാത്തവയുമാണ്. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണമായും വ്യാജമെന്ന് തന്നെ അനുമാനിക്കാം.

Title:ബിജെപി പാലയില്‍ സംഘടിപ്പിച്ച കണവന്‍ഷനില്‍ പങ്കെടുക്കാനെത്തിയ ജനക്കൂട്ടമാണോ ചിത്രത്തിലുള്ളത്?
Fact Check By: Dewin CarlosResult: False
