അമിത് ഷാ മമത ബാനര്‍ജീക്ക് ജയ് ശ്രീ രാം എഴുതിയ കത്ത് കൈമാറിയോ...?
വിവരണം
Archived Link |
“'ജയ് ശ്രീറാം വിളി കേട്ടാൽ കലി തുള്ളുന്ന ബംഗാളി തള്ളയ്ക്ക് അമിത്ഷാ ജി കൊടുത്ത ഉപഹാരമാണ് ???” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 20, 2019 മുതല്‍ ഒരു ചിത്രം ചൌക്കിദാര്‍ എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന്‍ പ്രചരിക്കുകയാണ്.
ചിത്രത്തില്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീയും ഉണ്ട്. അമിത് ഷായും മമത ബാനര്‍ജീയും കയ്യില്‍ ഒരു കത്ത് പിടിച്ച് നില്‍ക്കുന്നതായി നാം കാണുന്നു. കത്തിന്‍റെ മുകളില്‍ അമ്പലത്തിന്‍റെ ചിത്രത്തിനോടൊപ്പം ഹിന്ദിയില്‍ ‘ജയ് ശ്രീ റാം’ എന്ന് എഴുതിയതായി കാണാം. ‘ജയ് ശ്രീ റാം’ എന്ന് വിളി കേട്ട് ദേഷ്യത്തില്‍ വരുന്ന മമത ബാനര്‍ജീക്ക് അമിത് ഷാ ഇങ്ങനെയൊരു ഉപഹാരം നല്‍കി എന്നാണ് പോസ്റ്റില്‍ ഉന്നയിക്കുന്ന അവകാശവാദം. ചിത്രം യഥാര്‍ഥമാമാണോ? യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു ഉപഹാരം കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീക്ക് നല്‍കിയോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈയിടെ അതായത് 19 സെപ്റ്റംബറിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര മന്ത്രി അമിത് ഷായെ കണ്ടു മമത ബാനര്‍ജീ ആസാമില്‍ നടപ്പിലാക്കിയ എന്‍ആര്‍സിയെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഈ വിഷയത്തില്‍ കേന്ദ്ര അഭ്യന്തര മന്ത്രി ശ്രദ്ധിക്കണം 19 ലക്ഷം ഹിന്ദി, ബംഗാളി, ആസാമി എന്നി ഭാഷകളില്‍ സമസാരിക്കുന്നവര്‍ക്ക് പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചില്ല, എന്ന് മമത ബാനര്‍ജീ അമിത് ഷായോട് അഭ്യര്‍ത്ഥിച്ചു. ഇതിനെ സംബന്ധിച്ച് മമത ബാനര്‍ജീ അമിത് ഷാക്ക് ഒരു കത്തും കൈമാറി. ഈ സമയത്തെ ചിത്രമാണ് പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. പക്ഷെ മമത ബാനര്‍ജീ കയിമാരിയ കത്തിന്‍റെ മുകളില്‍ ജയ് ശ്രീ രാം എഴുതിയിട്ടില്ല. യഥാര്‍ത്ഥ ചിത്രം പല ന്യൂസ് റിപ്പോര്‍ട്ടുകളില്‍ നമുക്ക് കാണാം.
Financial Express | Archived Link |
Maharashtra Times | Archived Link |
രണ്ട് ചിത്രങ്ങള്‍ താരതമ്യം നടത്തി പരിശോധിച്ചാല്‍ പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ച് ഇരിക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണെന്ന് നമുക്ക് വ്യക്തമാകുന്നു.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം വ്യാജമാണ്. അമിത് ഷാ ‘ജയ് ശ്രീ റാം’ എഴുതിയ ഒരു കത്തും മമത ബാനര്‍ജീക്ക് കൈമാറിയിട്ടില്ല. ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്.
Title:അമിത് ഷാ മമത ബാനര്‍ജീക്ക് ജയ് ശ്രീ രാം എഴുതിയ കത്ത് കൈമാറിയോ...?
Fact Check By: Mukundan KResult: False