
വിവരണം
ഉത്തര്‍പ്രദേശില്‍ പിഞ്ചു ബാലികയെ പീഡിപ്പിച്ചവനെ എന്‍കൗണ്ടറില്‍ വെടിവച്ചു കൊന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അജയ്‌പാല്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഏരെ വൈറലായി ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. വെറൈറ്റി മീഡിയ എന്ന പേജില്‍ വന്ന ഇതെ പോസ്റ്റിന് 18,000 ഷെയറുകളും 45,000ല്‍ അധികം ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്.

എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഇത്തരത്തിലൊരു ഐപിഎസ് ഉദ്യോഗസ്ഥന്‍ പീഡനക്കേസ് പ്രതിയെ വെടിവച്ച് കൊന്നോട്ടുണ്ടോ. ഫോട്ടോയില്‍ പ്രചരിക്കുന്നത് അജയ്‌പാല്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണോ. വസ്‌തുത എന്താണെന്നത് പരിശോധിക്കാം.
വസ്‌തുത വിശകലനം
യഥാര്‍ത്ഥത്തില്‍ ഉത്തര്‍പ്രദേശിലെ രാംപൂര്‍ എസ്‌പിയാണ് അജയ്‌പാല്‍ ശര്‍മ്മ. എന്നാല്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ പ്രതിയുടെ രണ്ടു കാലുകളിലും വെടിവെച്ചു വീഴത്തി കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു എന്നതാണ് സത്യാവസ്ഥ. അല്ലാതെ വെടിവച്ചു കൊന്നിട്ടില്ലെന്ന് മാധ്യമ റിപ്പോര്‍ട്ടുകളും പോലീസിന്‍റെ ഔദ്യോഗിക അറിയിപ്പുകളും വ്യക്തമാക്കുന്നുണ്ട്. ആറു വയസുകാരിയുടെ അയല്‍വാസിയായ നാസില്‍ എന്ന ചെറുപ്പക്കാരനാണ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കുട്ടിയെ കഴിഞ്ഞ മാസം മുതല്‍ കാണാനില്ലെന്നും പിന്നിട് കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ മൃതദേഹം കണ്ട്കിട്ടിയത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞതോടെ പ്രതിയക്ക് വേണ്ടിയുള്ള അന്വേഷണം എത്തിനിന്നത് നാസില്‍ എന്ന അയല്‍വാസിയുടെ പേരിലാണ്. എന്നാല്‍ പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ എന്‍ക്കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് കൂടിയായ എസ്‌പി അജയ്‌പാല്‍ ശര്‍മ്മ വെടി ഉതുര്‍ത്തു. തുടര്‍ച്ചയായ മൂന്നു റൗണ്ട് പ്രതിയുടെ കാലില്‍ വെടിവ്വെച്ച ശേഷം കീഴ്‌പ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പിന്നീട് അറസറ്റ് രേഖപ്പെടുത്തിയതായും വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ പീഡന കേസ് പ്രതിയെ വെടിവച്ചു കൊന്നു എന്ന പേരില്‍ വലിയ തോതിലുള്ള അഭനന്ദന പോസ്റ്റുകള്‍ വൈറലായി പ്രചരിക്കുന്നുണ്ട്.
വെടിയേറ്റ് വീണ പ്രതിയെ ആശുപത്രിയില്‍ എത്തിച്ച ശേഷമുള്ള ചിത്രം-

വിഷയം സംബന്ധിച്ച് 24 ന്യൂസ് , മലയാള മനോരമ ഓണ്‍ലൈന്‍ എന്നിവര്‍ വെബ്‌സൈറ്റില്‍ പങ്കുവച്ചിരിക്കുന്ന വാര്‍ത്തകള്‍-


Archived Link | Archived Link |
സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹമായതോടെ എസ്‌പി അജയ്‌പാല്‍ ശര്‍മ്മ തന്‍റെ ട്വറ്ററില്‍ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ചിട്ട ട്വീറ്റ്-
I m thankful to all for immense support of our action against the rapist and murderer. Received more than 1000 calls today from different parts of india being addressed as brother and son & congratulating. Proud to be in team of @rampurpolice @Uppolice @dgpup @myogiadityanath
— Ajay Sharma (@ajaysharmaips) June 23, 2019
നിഗമനം
ഉത്തര്‍പ്രദേശില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചതിനടയില്‍ എസ്‌പി കാലില്‍ വെടിവച്ചു വീഴ്ത്തി കീഴപ്പെടുത്തിയെന്നതാണ് സത്യാവസ്ഥയെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ എസ്‌പി അജയ‌്പാല്‍ പ്രതിയെ വെടിവെച്ചു കൊന്നു എന്ന തരത്തില്‍ നടക്കുന്ന പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

Title:പീഡനക്കേസ് പ്രതിയെ ഐപിഎസ് ഉദ്യോഗസ്ഥന്‍ വെടിവെച്ചു കൊന്നോ?
Fact Check By: Harishanakr PrasadResult: False
