വിവരണം

ഇറാനിന്‍റെ എലിറ്റ് ഫോര്‍സിന്‍റെ ജനറലായ കാസിം സുലൈമാണിയെ ബഗ്ദാദില്‍ എയര്‍ സ്ട്രയിക്ക്‌ നടത്തി വധിച്ചു. ഇതിനെ ശേഷം അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധത്തിന്‍റെ ആശങ്കകള്‍ നിലനില്‍ക്കുംമ്പോള്‍ സമുഹ മാദ്ധ്യമങ്ങളില്‍ മുന്നാം ലോക യുദ്ധത്തിന്‍റെ ഊഹങ്ങള്‍ തുടങ്ങി. ഇതിന്‍റെ ഇടയിലാണ് സാമുഹ മാദ്ധ്യമങ്ങളില്‍ അമേരിക്ക സുലൈമാണിയെ വധിച്ചതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നത്. വീഡിയോയുള്ള ഒരു ഫെസ്ബൂക് പോസ്റ്റിന്‍റെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്.

FacebookArchived Link

മോകളില്‍ നല്‍കിയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ദൃശ്യങ്ങളില്‍ ട്രക്കുകളുടെ മുകളില്‍ വിമാനത്തില്‍ നിന്ന് ഉണ്ടാവുന്ന ആക്രമണം കാണാം. എന്നാല്‍ അമേരിക്ക നടത്തിയ ആക്രമണത്തിന്‍റെ വീഡിയോ തന്നെയാണോ ഇത്? വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ In-Vid ഉപയോഗിച്ച് വീഡിയോ പല പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ഒരു ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് Vice എന്ന വെബ്‌സൈറ്റില്‍ ഈ വീഡിയോയെ കുറിച്ച് ഒരു വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

15 നവംബര്‍ 2017ന പ്രസിദ്ധികരിച്ച ഈ ലേഖനത്തിന്‍റെ തലക്കെട്ട് ഇപ്രകാരമാനാണ്: “ഇസ്ലാമിക്ക് സ്റ്റേറ്റും അമേരിക്കയും ചേര്‍ന്ന് ആക്രമണം നടത്തുന്നു എന്ന് കാണിക്കാന്‍ റഷ്യ വീഡിയോ ഗെയിമിന്‍റെ ദ്രിശ്യങ്ങള്‍ ഉപയോഗിച്ചു- ഇത് ഒരു തുടക്കം മാത്രമാണ്.” ഈ തെറ്റ് പുറത്ത് വന്നതിനെ ശേഷം റഷ്യ ഒരു തെറ്റുതിരുത്തൽ പ്രസിദ്ധികരിചിട്ടുണ്ടായിരുന്നു.

നാം വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ ഒരു വീഡിയോ ഗെയിമിന്‍റെതാണ്. ഈ ദൃശ്യങ്ങള്‍ക്ക് ഇറാന്‍റെ എലിറ്റ് ഫോഴ്സിന്‍റെ ജനറല്‍ കാസിം സുലൈമാനിയുടെ വധവുമായി യാതൊരു ബന്ധവുമില്ല. ഈ ദൃശ്യം AC-130 Gunship Simulator എന്നൊരു വീഡിയോ ഗെയിമിന്‍റെതാണ്. ബൈറ്റ് കണ്‍വെയര്‍ സ്റ്റുടിയോസ് എന്ന കമ്പനിയാണ് ഈ ഗെയിം നിര്‍മിച്ചിരിക്കുന്നത്. 25 മാര്‍ച്ച്‌ 2015ന് ഈ കമ്പനി ഗെയിമിന്‍റെ ഒരു പ്രിവ്യു യുട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തിരുന്നു. ഈ പ്രിവ്യു നമുക്ക് താഴെ കാണാം.

റഷ്യ ഈ വീഡിയോ അമേരിക്കയുടെ എതിരെ ദുഷ്പ്രചരണം ചെയ്യാന്‍ ഉപയോഗിച്ചുരുന്നു എന്ന് ആരോപിക്കുന്ന ഒരു ട്വീറ്റ് താഴെ നല്‍കിട്ടുണ്ട്.

നിഗമനം

സാമുഹ്യ മാദ്ധ്യമങ്ങളില്‍ അമേരിക്ക ഇറാന്‍റെ എലിറ്റ് ഫോര്‍സ് ജനറല്‍ കാസിം സുലൈമാനിയെ വധിച്ച എയര്‍ സ്ട്രൈക്കിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ AC-130 Gunship Simulator എന്നൊരു വീഡിയോ ഗെയിമിന്‍റെതാണ്.

Avatar

Title:FACT CHECK: വീഡിയോ ഗെയിം ദൃശ്യങ്ങള്‍ അമേരിക്ക സുലൈമാനിയെ കൊന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിക്കുന്നു...

Fact Check By: Mukundan K

Result: False