രാജസ്ഥാനിലെ ഗംഗാപ്പൂരില്‍ മസ്ജിദ് തകര്‍ക്കാന്‍ എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രദേശവാസികള്‍ കൈകാര്യം ചെയ്യുന്ന വീഡിയോയാണോ ഇത്...?
വിവരണം
Archived Link |
“രാജസ്ഥാനിലെ ഗംഗാപൂർ എന്ന ഗ്രാമത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുകൊണ്ട് മസ്ജിദ് ആക്രമിക്കാൻ ശ്രമിച്ച ആർഎസ്എസ് ബജരംഗ്ദൾ തീവ്രവാദികളെ പ്രദേശവാസികൾ നേരിടുന്നു” എന്ന അടിക്കുറിപ്പോടെ 26 ഓഗസ്റ്റ് 2019 മുതല്‍ ഒരു വീഡിയോ ഷഹാര്‍ കൊല്ലം എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ SDPI കേരളം എന്ന ഗ്രൂപ്പില്‍ നിന്ന് പ്രച്ചരിപ്പിക്കുകയാണ്. വീഡിയോയില്‍ കാവി പതാകകളുമായി ബൈക്കില്‍ സഞ്ചരിക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരെ കാണാന്‍ സാധിക്കുന്നു. ഒപ്പം ഒരു മുസ്ലിം പള്ളിയുടെ സമിപത്തു നിന്ന് ഇവരെ നോക്കുന്ന ചിലരെയും വീഡിയോയില്‍ കാണുന്നുണ്ട്. വീഡിയോ തുടങ്ങി കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം രണ്ട് സമുദായത്തില്‍ നിന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതായി വീഡിയോയില്‍ നിന്ന് മനസിലാകുന്നു. അതിനു ശേഷം ബൈക്കില്‍ പോകുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരെ നോക്കി നില്‍കുന്ന കൂട്ടത്തില്‍ നിന്ന് ചിലര്‍ ബൈക്കുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നതായി കാണാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭിവിച്ചത്? പള്ളിയുടെ സമിപത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എന്ത് ഉദേശ്യത്തോടെയാണ് പോയത്? യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പള്ളി തകര്‍ക്കാനാണോ ശ്രമിച്ചത്? യഥാര്‍ത്ഥ്യം എന്താന്നെണ് നമുക്ക് അന്വേഷിക്കാം.
വസ്തുത വിശകലനം
വാര്‍ത്തയെ കുറിച്ച് കൂടതല്‍ അറിയാനായി ഞങ്ങള്‍ വിവിധ കീ വേര്‍ഡ്സ് ഉപയോഗിച്ച് ഗൂഗിളില്‍ തിരിച്ചല്‍ നടത്തി. തിരിച്ചിലില്‍ നിന്ന് ലഭിച്ച പരിണാമങ്ങളില്‍ പല ദേശിയ, പ്രാദേശിക മാധ്യമങ്ങളുടെ വെബ്സൈറ്റുകള്‍ ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച വാര്‍ത്തകല്‍ കണ്ടെത്തി. ദേശിയ മാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യയും, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, അവരുടെ വെബ്‌സൈറ്റില്‍ സംഭവത്തിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത് പോലെ രാജസ്ഥാനിലെ പ്രാദേശിക മാധ്യമമായ പത്രികയും ഈ സംഭവത്തിനെ കുറിച്ച് അവരുടെ യുടുബ് ചാനലില്‍ വാര്‍ത്ത നല്‍കിട്ടുണ്ട്. പത്രികയുടെ യുടുബ് ചാനലില്‍ പ്രസിദ്ധികരിച്ച വാര്‍ത്ത താഴെ നല്‍കുന്നു.
പോസ്റ്റില്‍ പറയുന്ന പോലെ സംഭവം രാജസ്ഥാനിലെ തന്നെയാണ്. പക്ഷെ അടിക്കുറിപ്പില്‍ നല്‍കിയിരിക്കുന്ന വിവരണം തെറ്റാണ്. വെള്ളിയാഴ്ച്ച അതായത് ഓഗസ്റ്റ് 25ന് രാജസ്ഥാനിലെ സവായി മാധോപ്പുര്‍ ജില്ലയില്‍ പെട്ട ഗംഗപുര്‍ ഗ്രാമത്തില്‍ വിശ്വ ഹിന്ദു പരിഷദ് (VHP) ഒരു ജാഥ സംഘടിപ്പിച്ചിരുന്നു. ഈ ജാഥയില്‍ 500ഓളം ആളുകള്‍ പങ്കെടുത്തിരുന്നു. വീഡിയോയില്‍ കാന്നുന്ന ബൈക്ക് രാല്ലി ഈ ജാഥയുടെ ഭാഗമായിരുന്നു. ഒരു മുസ്ലിം പള്ളിയുടെ സമീപം എത്തിയപ്പോള്‍ പള്ളിയുടെ അകത്തു നിന്നും ചുറ്റുവട്ടത്തു നിന്നും ബൈക്ക് റാലിക്കെതിരെ കല്ലേറുണ്ടായി എന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ 5 പേര്‍ക്ക് പരിക്ക് സംഭവിച്ചു, 6 വാഹനങ്ങള്‍ക്ക് നാശം സംഭവിച്ചു എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. സംഭവത്തില്‍ ഇത് വരെ 45പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് സമുദായങ്ങളും ക്രോസ് എഫ്ഐആര്‍ ചെയ്തിട്ടുണ്ട് എന്നട്ട് അന്വേഷണം തുടരുകയാണ് എന്ന് പോലീസ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
സംഭവത്തിനെ കുറിച്ച് കൂടതല്‍ അറിയാനായി താഴെ നല്‍കിയ വാര്‍ത്തകളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കാം.
നിഗമനം
വീഡിയോയെ കുറിച്ച് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വിവരണം തെറ്റാണ്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പള്ളി ആക്ക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രദേശവാസികള്‍ അവരെ കൈകാര്യം ചെയ്യുന്ന വീഡിയോ അല്ല പോസ്റ്റിലുടെ പ്രചരിപ്പിക്കുന്നത് പകരം വെള്ളിയാഴ്ച വിശ്വ ഹിന്ദു പരിഷദ് സംഘടിപ്പിച്ച റാലിക്ക് നേരെ നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങളാണ് നാം വീഡിയോയില്‍ കാന്നുന്നത്. അതിനാല്‍ വസ്തുത മനസിലാക്കിയതിനെ ശേഷം മാത്രം വീഡിയോ ചെയ്യുക എന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യര്‍ഥിക്കുന്നു.
Title:രാജസ്ഥാനിലെ ഗംഗാപ്പൂരില്‍ മസ്ജിദ് തകര്‍ക്കാന്‍ എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രദേശവാസികള്‍ കൈകാര്യം ചെയ്യുന്ന വീഡിയോയാണോ ഇത്...?
Fact Check By: Mukundan KResult: False