
വിവരണം
“#ബിജെപിയെയും ,മോദിയെയും,യോഗിയെയും എതിർത്താൽ അവർ ഹിന്ദുക്കൾ അല്ല…
#യോഗിയുടെ യുപിയിലെ വാരാണസിയിൽ ഹിന്ദു സന്യാസിമാരുടെ അവസ്‌ഥ..
#മോദി മത്സരിക്കുന്ന വാരണാസിയിൽ സന്യാസിമാരെ ബിജെപി ആർ എസ് എസ് തീവ്രവാദികൾ ആക്രമിക്കുന്നു…
എന്തിനാണ് എന്ന് ചോദിച്ചാൽ മോദിയുടെയും,യോഗിയുടെയും ദുർഭരണത്തിന് എതിരെ ശബ്ദം ഉയർത്തി ഈ സന്യാസിമാർ…ആ നിമിഷം സങ്കി നായ്ക്കൾ ഹിന്ദു സ്നേഹം മറന്നു….കൊല്ലാരാക്കി…. ആ പാവങ്ങളെ….അപ്പൊ അറിയുക …ഹിന്ദു സ്നേഹം ഈ നായ്ക്കൾക്ക് ഒരു തന്ത്രം മത്രമാണ്….തുണി ഉടുക്കാത്ത കണ്ട പീറ സന്യാസിമാർക്ക് കാവൽ നിൽക്കാൻ….അധികാരം മാത്രം നേടാൻ ഉള്ള ഒരു തന്ത്രം…
രാജാവിന്റെ കൈവശം എത്ര രാജ്യം എന്നതിൽ അല്ല….അവിടെ പ്രജകൾ സമാധാനം ആയി കഴിയുന്നുവോ എന്നതിൽ ആണ് ഒരു രാജാവ് മഹാൻ ആവുന്നത്….” എന്ന വാചകം ചേർത്ത് 2019 മെയ് 4 മുതല്‍ ഇരട്ട ചങ്കൻ-Iratta Chankan എന്ന ഫെസ്ബൂക്ക് പേജ് പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ ഹിന്ദു സാധുമാര്‍ക്ക് നേരെ പോലീസ് ബലം ഉപയോഗിക്കുന്ന ദൃശ്യമാണ് കാണുന്നത്. വീഡിയോയില്‍ പോലീസുകാര്‍ക്ക് നേരെ വെല്ലുവിളിക്കുന്ന ഒരു സന്യാസിയെയും നമുക്ക് കാണാം. അതേ സന്യാസി പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ വാരണാസിയില്‍ മത്സരിക്കാന്‍ നല്‍കിയ നാമനിർദ്ദേശ പത്രിക തള്ളിയതിനു പത്രപ്രവര്‍ത്തകരുടെ മുന്നില്‍ പ്രതിഷേധം അറിയിക്കുന്നതും കാണാം. എന്നാല്‍ പ്രധാനമന്ത്രി മത്സരിച്ച വാരണാസിയില്‍ ഹിന്ദു സന്യാസിമാര്‍ക്ക് നേരെ ആക്രമണം നടത്താൻ നരേന്ദ്ര മോഡിയും യോഗി ആദിത്യനാഥു൦ ശ്രമിച്ചോ? നമുക്ക് അന്വേഷിക്കാം?
വസ്തുത വിശകലനം
ഈ വീഡിയോ രണ്ട് വ്യത്യസ്തമായ വീഡിയോകൾ കൂട്ടിചേര്‍ത്ത് ഉണ്ടാക്കിയതാണ്. ഈ വീഡിയോയില്‍ രണ്ട് സംഭവങ്ങളാണ് കാണിക്കുന്നത്. ആദ്യത്തെ രംഗത്ത് പോലീസ് സന്യാസിമാര്‍ക്ക് നേരെ ലാത്തി വീശുന്നത് കാണാം, അടുത്ത രംഗത്ത് ആദ്യത്തെ വീഡിയോയില്‍ കാണുന്ന സ്വാമി തന്നെ പ്രധാനമന്ത്രിക്ക് എതിരെ പരാമര്‍ശം നടത്തുന്നതായും കാണാം. ഞങ്ങള്‍ ഈ സംഭവങ്ങളെ കുറിച്ച് അന്വേഷിച്ചു. ഞങ്ങള്‍ ഓണ്‍ലൈന്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ രണ്ട് സംഭവങ്ങളുടെ വിശദാംശങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചു.
ആദ്യത്തെ സംഭവം 2015ല്‍ നടന്നതാണ്. ഗംഗ നദിയില്‍ ഗണപതി ഒഴുക്കാന്‍ പാടില്ല എന്ന ഹൈ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിയെ വെല്ലുവിളിച്ച് ചിലര്‍ ദശാശ്വമേധ് ഘാട്ടില്‍ ഗണപതി ഒഴുക്കാനായി എത്തി. ഈ സംഭവം 2015 സെപ്റ്റംബറിലാണ് സംഭവിച്ചത്. കാശി മറാഠ ഗണേഷ് ഉത്സവ് സമിതിയാണ് ഗണപതി പ്രതിമ ഒഴുക്കാനായി ദശാശ്വമേധ് ഘാട്ടില്‍ കൊണ്ടുവന്നത്. പക്ഷെ ഇവരെ പോലീസ് തടഞ്ഞു നിറുത്തി. അപ്പോള്‍ ഈ സംഘവും സ്ഥനികരും പ്രതിഷേധമുണ്ടാക്കി. പീന്നീട് സാധു സന്യാസി മറ്റും ഈ പ്രതിഷേധത്തില്‍ ചേർന്നു. ഈ പ്രതിഷേധക്കാരെ നയിച്ചത് വീഡിയോയില്‍ കാണുന്ന സ്വാമി അവിമുക്തശ്വരാനന്ദയാണ്. ഈ പ്രതിഷേധക്കാരെ നിയന്ത്രിക്കുവാനായി പോലീസ് ലാത്തി ചാര്‍ജ് നടത്തി. ഈ സംഭവത്തിന്‍റെ വീഡിയോ ആണ് ആദ്യത്തെ ഭാഗത്തില്‍ നമള്‍ പ്രസ്തുത വീഡിയോയില്‍ കാണുന്നത്. ഈ സംഭവത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി താഴെ നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
India Today | Archived Link |
UNI | Archived Link |
Indian Express | Archived Link |
Firstpost | Archived Link |
വീഡിയോയുടെ അടുത്ത ഭാഗം അവിമുക്തശ്വരാനന്ദ സരസ്വതിയുടെ രാം രാജ്യ പരിഷദിന്‍റെ വാരാണസിയിലെ സ്ഥാനാര്‍ഥിയുടെ നാമനിർദ്ദേശ പത്രിക തെരെഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതിനെ തുടർന്ന് അദേഹം പത്രക്കാര്‍ക്ക് മുന്നില്‍ പ്രതിഷേധം അറിയിക്കുകയാണ്. ആദ്യത്തെ സംഭവത്തിന് രണ്ടാമത്തേതുമായി ഒരു ബന്ധവും ഇല്ല. ആദ്യത്തെ സംഭവം നടന്നത് 2015 ലാണ് . അക്കാലത്ത് യുപിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ സര്‍ക്കാര്‍ ആയിരുന്നു. അഖിലേഷ് യാദവ് ആയിരുന്നു യുപിയുടെ മുഖ്യമന്ത്രി. യോഗി ആദിത്യനാഥ് അന്ന് യുപി മുഖ്യമന്ത്രി ആയിരുന്നില്ല. കുടാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഈ സംഭവത്തിനെ തുടർന്ന് അഖിലേഷ് സർക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. ഈ സംഭവത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി താഴെ നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

TOI | Archived Link |
NDTV | Archived Link |
നിഗമനം
ഈ പോസ്റ്റിളുടെ പ്രചരിപ്പിക്കുന്നത് പൂർണ്ണമായും തെറ്റാണ്. രണ്ട് വ്യത്യസ്തമായ സംഭാവങ്ങള്‍ കൂട്ടിച്ചേർത്ത് തെറ്റിധാരണ സ്രിഷ്ടിക്കുകയാണ് പ്രസ്തുത പോസ്റ്റ്. അതിനാല്‍ വസ്തുത അറിയാതെ ഈ പോസ്റ്റ് പ്രിയ വായനക്കാര്‍ ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

Title:വാരണാസിയില്‍ യോഗിക്കും മോഡിക്കുമെതിരെ പ്രതിഷേധിക്കുന്ന സന്യാസികള്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയോ…?
Fact Check By: Harish NairResult: False
