വിവരണം

WE Love Bharathamba എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മെയ് 21 നു പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന് 15 മണിക്കൂറുകൾ കൊണ്ട് 1700 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞു. "'ഒരു മോശപ്പെട്ട തൊഴിലാളി പണി ആയുധങ്ങളെ കുറിച്ച് പരാതി പറഞ്ഞ് കൊണ്ടിരിക്കും': തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റം പറഞ്ഞ കോൺഗ്രസിനെ എതിർത്ത് പ്രണബ് മുഖർജി" എന്ന അടിക്കുറിപ്പുമായി മുൻരാഷ്ട്രപതി പ്രണബ് മുഖർജിയുടെ ചിത്രത്തോടൊപ്പം ഇതേ വാചകങ്ങൾ ചേർത്താണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

archived FB post

തെരെഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെ ആദ്യം പ്രശംസിക്കുകയുകയും പിന്നീട് കുറച്ചുകൂടി അവ സുതാര്യമാക്കണമെന്നു നിർദേശിക്കുകയും ചെയ്ത് പ്രണബ് മുഖർജി വർത്തകളിലിടം നേടിയിരുന്നു. എന്നാൽ കോൺഗ്രസ്സിനെപ്പറ്റി ഇത്തരത്തിലൊരു പരാമർശം അദ്ദേഹം നടത്തിയിരുന്നോ...? നമുക്ക് അറിയാൻ ശ്രമിക്കാം...

വസ്തുതാ പരിശോധന

പ്രണബ് മുഖർജി തെരെഞ്ഞെടുപ്പ് കമ്മീഷനെ പറ്റി പറഞ്ഞ പ്രസ്താവനയെക്കുറിച്ചുള്ള വാർത്തകളല്ലാതെ കോൺഗ്രസ്സിനെപ്പറ്റി ഇത്തരത്തിൽ യാതൊരു പരാമർശങ്ങളും നടത്തിയതായി മാധ്യമങ്ങൾ ഒന്നുംതന്നെ റിപ്പോർട്ടു ചെയ്തിട്ടില്ല.

archived link
business-standard
archived link
ani news

തെരെഞ്ഞെടുപ്പ് കമ്മീഷനോടുള്ള നിർദേശം അദ്ദേഹം തൻ്റെ ട്വിറ്റർ പേജിലൂടെയാണ് പങ്കുവച്ചത്.

archived Twitter link

പ്രസ്താവനയുടെ പരിഭാഷ വായനക്കാരുടെ അറിവിലേക്കായി താഴെ കൊടുക്കുന്നു.

"വോട്ടർമാരുടെ വിധിയിലുണ്ടാകുന്ന കൈകടത്തലുകൾ എനിക്ക് ആശങ്കയുണ്ടാക്കുന്നു. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ അത് സൂക്ഷിക്കാൻ ചുമതലപ്പെട്ട തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന അടിത്തറയെ വെല്ലുവിളിക്കുന്ന ഊഹാപോഹങ്ങൾക്ക് സ്ഥാനമുണ്ടാകരുത്. പരമപവിത്രമായ ജനവിധിക്കു മുകളിൽ അണുവിടപോലും സംശയമുണ്ടാകുന്നത് ഹിതകരമല്ല.

ജനാധിപത്യ വ്യവസ്ഥിതിയുടെ "പണിയായുധങ്ങൾ" എങ്ങനെ നല്ല രീതിയിൽ പ്രവർത്തിക്കണമെന്ന് തീരുമാനിക്കേണ്ടത് ആത്യന്തികമായി "തൊഴിലാളി"കളാണ് എന്നതാണ് നമ്മുടെ വ്യവസ്ഥിതിയുടെ അടിയുറച്ച വിശ്വാസി എന്ന നിലയിൽ എന്റെ അഭിപ്രായം.

ജനാധിപത്യ വ്യവസ്ഥിതിയുടെ പവിത്രത സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം തെരെഞ്ഞെടുപ്പ് കമ്മീഷനിൽ നിഷിപ്തമായിരിക്കുന്നു. എല്ലാത്തരം ഊഹാപോഹങ്ങൾക്കും വിട നൽകി തെരെഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കേണ്ടതുണ്ട്."

പ്രസ്താവനയിൽ അദ്ദേഹം തൊഴിലാളികൾ എന്ന് പരാമർശിച്ചിരിക്കുന്നത് രാഷ്ട്രീയ പ്രവർത്തകരെയും പണിയായുധങ്ങൾ എന്നത് "വോട്ട്" പോലുള്ള ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളെയുമാണ്. ആ വാചകം തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ വളച്ചൊടിച്ച് അവതരിപ്പിച്ചിരിക്കുകയാണ് പോസ്റ്റിൽ. അല്ലാതെ പ്രണബ് മുഖർജി പോസ്റ്റിൽ ആരോപിക്കുന്നതു പോലെ പറഞ്ഞതല്ല.

നിഗമനം

ഈ പോസ്റ്റിൽ പ്രചരിപ്പിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. മോശപ്പെട്ട തൊഴിലാളി പണിയായുധങ്ങൾ കുറ്റം പറഞ്ഞുകൊണ്ടിരിക്കും എന്ന് പ്രണബ് മുഖർജി പറഞ്ഞിട്ടില്ല. മാത്രമല്ല അദ്ദേഹം കോൺഗ്രസ്സിനെതിരായും ഒന്നും പറഞ്ഞിട്ടില്ല. അതിനാൽ തെറ്റായ ഈ വാർത്തയോട് മുകളിൽ പറഞ്ഞ വസ്തുതകൾ മനസ്സിലാക്കിയ ശേഷം മാത്രം പ്രതികരിക്കുവാൻ മാന്യ വായനക്കാർ ശ്രമിക്കുക .

ചിത്രങ്ങൾ കടപ്പാട് :ഗൂഗിൾ

Avatar

Title:മോശപ്പെട്ട ‘തൊഴിലാളി’ ‘പണി ആയുധ’ങ്ങളെ കുറിച്ച് പരാതി പറഞ്ഞ് കൊണ്ടിരിക്കും എന്ന് പ്രണബ് മുഖർജി പറഞ്ഞോ...?

Fact Check By: Deepa M

Result: False