ചൈനക്കാർ പ്ലാസ്റ്റിക്ക് കൊണ്ട് വ്യാജ മുട്ടയുണ്ടാക്കുന്ന ഈ വീഡിയോയുടെ യാഥാർഥ്യം ഇതാണ് ...
വിവരണം
The Peoplenews എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 മെയ് 25 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു വീഡിയോയ്ക്ക് ഇതുവരെ 18000 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗിച്ച് കൃത്രിമമായി മുട്ടകൾ നിർമിക്കുന്ന ഒരു വീഡിയോയാണ് പോസ്റ്റിലുള്ളത്. നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്മിക്കുന്നതാണ് ഈ മുട്ടകളെന്നും യഥാർത്ഥ മുട്ടകളുമായി പ്രത്യക്ഷത്തിൽ വ്യത്യാസങ്ങളൊന്നും കാണാൻ സാധിക്കില്ലെന്നും ഹിന്ദിയിൽ വിവരണമുള്ള ഈ വീഡിയോയിൽ പറയുന്നു. ഈ പ്ലാസ്റ്റിക് മുട്ടയുടെ നിര്മാണത്തിനുപയോഗിക്കുന്ന കെമിക്കലുകളെപ്പറ്റിയും മറ്റു ചേരുവകളെപ്പറ്റിയും വീഡിയോ പ്രതിപാദിക്കുന്നു. എങ്ങനെ യഥാർത്ഥ മുട്ടയും വ്യാജ മുട്ടയും തിരിച്ചറിയാൻ സാധിക്കും എന്നതിനായി ചില നിർദേശങ്ങളും വീഡിയോയിലൂടെ മുന്നോട്ടു വയ്ക്കുന്നു. വിശ്വസിക്കാൻ കൊള്ളാവുന്നവരുടെ പക്കൽ നിന്ന് മാത്രം മുട്ട വാങ്ങാനും വീഡിയോയിലൂടെ നിർദേശിക്കുന്നു.
ഏറെ നാളുകളായി ഫേസ്ബുക്കിലൂടെയും വാട്ട്സ് ആപ്പിലൂടെയും പ്ലാസ്റ്റിക് മുട്ടയെപ്പറ്റി നിരവധി പ്രചരണങ്ങൾ കണ്ടുവരുന്നു.ചൈനയിൽ നിന്നുമുള്ള പ്ലാസ്റ്റിക് മുട്ടകൾ നമ്മുടെ വിപണികളിൽ വന്നു തുടങ്ങിയെന്നും വളരെധികം സൂക്ഷിച്ചു മാത്രമേ മുട്ട വാങ്ങാവൂ എന്നുമാണ് ഏറെയും പോസ്റ്റുകളിൽ നൽകിയിട്ടുള്ളത്. ഇതേ തുടർന്നാണ് ചൈനീസ് പ്ലാസ്റ്റിക് മുട്ടകളൂടെ നിർമാണ വീഡിയോ പ്രചരിച്ചു തുടങ്ങിയത്. മുട്ട പ്രേമികൾ ഇതുകണ്ട് ആശങ്കയിലായി. വാർത്ത വിശ്വസനീയമാണ് എന്ന തരത്തിൽ വ്യാപക പ്രചാരണം പ്ലാസ്റ്റിക് മുട്ടയ്ക്ക് കിട്ടി.
ഇനി വിപണിയിൽ നിന്നും മുട്ട ധൈര്യമായി വാങ്ങാൻ സാധിക്കുമോ..? വാങ്ങിയാൽ ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത് പോലെ പ്ലാസ്റ്റിക് മുട്ടകൾ കഴിക്കേണ്ടി വരുമോ..? നമുക്ക് പരിശോധിച്ച് അറിയാം
വസ്തുതാ വിശകലനം
പോസ്റ്റിലെ വീഡിയോ ഞങ്ങൾ yandex ഉപയോഗിച്ചു പരിശോധിച്ച് നോക്കി. ചൈനക്കാർ പൊതു വിപണിയെ ലക്ഷ്യമാക്കി വൻതോതിൽ പ്ലാസ്റ്റിക് മുട്ടകൾ നിർമിക്കുന്നു എന്ന തരത്തിൽ നിരവധി വാർത്തകൾ ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നതായി അറിയാൻ കഴിഞ്ഞു.
അതിൽ ഒന്നു രണ്ടു പോസ്റ്റുകൾ മറ്റുള്ളവയിൽ നിന്ന് വിരുദ്ധമായി ഈ വാർത്തയുടെ വസ്തുത പരിശോധിച്ചവയായിരുന്നു. വെറും വ്യാജ പ്രചാരണമാണ് വീഡിയോയിലൂടെ നടത്തുന്നത് എന്ന വസ്തുതയാണ് അവർ ലേഖനത്തിലൂടെ പറയുന്നത് ഞങ്ങൾ മറാത്തി ഭാഷയിൽ വീഡിയോയുടെ വസ്തുതാ പരിശോധന നടത്തിയിരുന്നു. ലേഖനം ഇവിടെ വായിക്കാം.
ജക്കാർത്തയിൽ നിന്നുമുള്ള ഒരു വെബ്സൈറ്റ് വാർത്ത വിശ്വസനീയമല്ല എന്ന് ഒരു ലേഖനം നൽകിയിട്ടുണ്ട്
archived link | daylimovies |
കൂടാതെ ബാംഗ്ലൂർ മിറർ എന്ന മാധമാം ഇതേപ്പറ്റി ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നത് ഞങ്ങൾക്ക് ലഭിച്ചു അതിൽ അവർ ചില വിദഗ്ധരോട് അഭിപ്രായം ചോദിച്ചതിനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. ഡോ. മനോഹർ എന്ന പൗൾട്രി വിദഗ്ധന്‍റെ അഭിപ്രായമായി "കഴിഞ്ഞ രണ്ടു വര്ഷം കൊണ്ട് അന്തരീക്ഷ ഊഷ്മാവ് വർധിച്ചു. അതിന്‍റെ ഫലമാകണം, മുട്ടയുടെ വെള്ളക്കരുവിനെ പൊതിഞ്ഞിരിക്കുന്ന നേർത്ത ഫിലമെന്റ് പോലെയുള്ള ആവരണം കുറച്ചു കൂടി ബലവത്തായ. ഒരു മുട്ടയ്ക്ക് 3.50 റോപ്പ് വച്ച് എനിക്ക് മുടക്കുമുതൽ വരുന്നുണ്ട്. ഇതിലും ചെലവേറിയ രീതിയിൽ പ്ലാസ്റ്റിക് മുട്ടകൾ ആരെങ്കിലും നിർമിക്കാൻ ശ്രമിക്കുമോ..?" എന്ന് ചേർത്തിട്ടുണ്ട്. ലേഖനത്തിന്‍റെ മുഴുവൻ വായനയ്ക്ക് താഴെയുള്ള ലിങ്ക് സന്ദർശിക്കുക
archived link | Bangalore mirror |
ചൈനക്കാർ പ്ലാസ്റ്റിക് മുട്ടകൾ ഉപയോഗിച്ച് നമ്മെ വിഷമയമാക്കാൻ ശ്രമിക്കുന്നില്ല എന്ന തലക്കെട്ടിൽ ഒരു വാർത്ത observers.france24 എന്ന മാധ്യമം 2018 ഏപ്രിൽ 5 നു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
archived link | observers.france24 |
വാർത്തയുടെ ഉള്ളടക്കം ഇതാണ് : ഷാങ്ഹായിയിലുള്ള ഒരു മാധ്യമ സ്ഥാപനത്തിന്‍റെ വസ്തുത പരിശോധന വിഭാഗം പ്രസിദ്ധീകരിച്ച വിവരങ്ങൾ പ്രകാരം 2017 മുതലാണ് ഈ വീഡിയോ wechat എന്ന സാമൂഹിക മാധ്യമം വഴി പ്രചരിച്ചു തുടങ്ങിയത്. എന്നാൽ ഇത് യഥാർത്ഥത്തിൽ വ്യാജ മുട്ട നിർമിക്കുന്ന വീഡിയോ അല്ല. കുട്ടികൾക്ക് കളില്ലാനായി സ്‌ളൈയിം നിർമിക്കുന്നതിനോ വീഡിയോ ആണിത്. മഞ്ഞയും വെള്ളയും നിറമുള്ള സ്ളിമുകൾ മുട്ടയുടെ ആകൃതിയിലുള്ള പ്ലാസ്റ്റിക് തോടുകളിൽ നിറച്ച് മുട്ടയുടെ രൂപം നിർമ്മിച്ചെടുക്കുന്നു. നിർമാണം പ്രവർത്തനത്തിലേർപ്പെട്ട ജോലിക്കാരുടെ സമീപം സ്ളിമിൽ ഓടിക്കാനുള്ള ലേബൽ വച്ചിരിക്കുന്നത് കാണാം.
ഇതേ ലേബലുള്ള എഗ്ഗ് സ്ളിമുകൾ ആമസോൺ എന്ന പ്രമുഖ ഷോപ്പിംഗ് വെബ്സൈറ്റിൽ വില്പനയ്ക്കുണ്ട്.
കൂടാതെ Taobao എന്ന ചൈനീസ് ഷോപ്പിംഗ് സൈറ്റിലും ഇത് വില്പനയ്ക്കുണ്ട്.
archived link | taobao |
കൂടാതെ വസ്തുത പരിശോധന വെബ്‌സൈറ്റായ boomlive ഇതേ വീഡിയോയുടെ വസ്തുത പരിശോധന നടത്തിയിട്ടുണ്ട്
archived link | boomlive |
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് പ്രസ്തുത വീഡിയോ വ്യാജ മുട്ട നിര്മാണത്തിന്റേതല്ല. കുട്ടികളുടെ കളിപ്പാട്ടമായ ഒരു സ്ലൈം നിർമാണത്തിന്റേതാണ് വീഡിയോ.
നിഗമനം
ഈ വീഡിയോ ചൈനയിൽ പ്ലാസ്റ്റിക് ഉപയോഗിച്ച് വ്യാജ മുട്ട നിർമ്മിക്കുന്നതിന്റെതല്ല. കുട്ടികളുടെ കളിപ്പാട്ട നിർമാണ കമ്പനി മുട്ടയുടെ രൂപത്തിലുള്ള സ്ലൈമുകൾ നിർമ്മിക്കുന്നതിന്റേതാണ്. വ്യാജ മുട്ട വിപണിയിലുണ്ട് എന്നതിന് അഭ്യൂഹങ്ങളല്ലാതെ വ്യക്തമായ തെളിവുകളോ ഔദോഗികമായി യാതൊരു സ്ഥിരീകരണമോ ഇതുവരെ വന്നിട്ടില്ല. അതിനാൽ മാന്യ വായനക്കാർ ഇത്തരം കപട വീഡിയോകളിൽ വഞ്ചിതരാകാതിരിക്കുക.
ചിത്രങ്ങൾ കടപ്പാട്: ഗൂഗിൾ
Title:ചൈനക്കാർ പ്ലാസ്റ്റിക്ക് കൊണ്ട് വ്യാജ മുട്ടയുണ്ടാക്കുന്ന ഈ വീഡിയോയുടെ യാഥാർഥ്യം ഇതാണ് ...
Fact Check By: Deepa MResult: False