കേരളത്തിലെ വൈദ്യുതി നിരക്ക് പത്തു ശതമാനത്തോളം വർധിച്ചേക്കും എന്ന ഒരു വാർത്ത കഴിഞ്ഞ ആഴ്ച മുതൽ മുതൽ പുറത്തുവരുന്നുണ്ട്. നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരികയാണെങ്കില്‍ പുതുക്കിയ വൈദ്യുതി താരിഫിലെ കണക്കുകൾ ഇങ്ങനെയായിരിക്കും എന്നൊരു വാര്‍ത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രചരണം

പുതുക്കിയ വൈദ്യുതി നിരക്ക് താരിഫ് ഇങ്ങനെയാണ് എന്ന കണക്കുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്.

“*⚓ K.S.E.B. ⚓*പുതിയ നിരക്കുകൾ

*പുതിയ വൈദ്യുതിനിരക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ, നിങ്ങളുടെ വീട്ടിലെ ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക*

0 - 50 units - 2.90 രൂപ

51 -100 units - 3.40 രൂപ

101 -150 units - 4.50 രൂപ

151 -200 units - 6.10 രൂപ

201-250 units - 7.30 രൂപ

251 -300 units ( For entire Unit) 5.50 രൂപ

301-350 units ( For entire Unit) 6 .20 രൂപ

351-400 units ( For entire Unit) 6 .50 രൂപ

401-500 units ( For entire Unit) 6.70 രൂപ

Above 500 units ( For entire Unit) 7.50 രൂപ

*നിങ്ങളുടെ ഉപയോഗം 200 യൂണിറ്റ് ആണെങ്കിൽ നിങ്ങൾ കൊടുക്കേണ്ടത് 200 X 6.10 = 1220/- ഇത് 201 ആണെങ്കിൽ 201 X 7.30 = 1467.3/-, വ്യത്യാസം 247.3/-*

കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം ക്രമീകരിച്ചു കൊണ്ടും, മറ്റു വിധേനയും ദിവസം ഒരു യൂണിറ്റ് കുറക്കാൻ കഴിഞ്ഞാൽ 140 x 4.50 = 630 ൽ നിർത്താം.

[ദിവസവും വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ഉയർന്ന വൈദ്യുതി എടുക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക]

Kerala State Electricity Board Limited”

ഇപ്രകാരം പ്രചരിക്കുന്ന പോസ്റ്റുകളില്‍ ഒരെണ്ണം താഴെ കാണാം.

archived linkFB post

ഞങ്ങള്‍ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു. പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണ് നടത്തുന്നത് എന്ന് വ്യക്തമാക്കുന്ന വസ്തുതകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. കൂടുതല്‍ വിശദമാക്കാം.

വസ്തുത ഇങ്ങനെ

പലരും ഈ വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്.

ഞങ്ങൾ വാർത്തയുടെ വസ്തുത അറിയാൻ കെഎസ്ഇബി പബ്ലിക് റിലേഷൻസ് ഓഫീസറുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങൾക്ക് നൽകിയ മറുപടി ഇങ്ങനെയാണ്: “നിരക്ക് വർധന 2019 ല്‍വന്നിരുന്നു. ആ സമയത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയാണ് ഇപ്പോൾ വീണ്ടും വൈറലായി പ്രചരിക്കുന്നത്. യഥാർത്ഥത്തിൽ ഈ വർദ്ധന വൈദ്യുതിവകുപ്പ് നൽകിയതായിരുന്നില്ല. ആരോ കാൽക്കുലേറ്റ് ചെയ്തു തയ്യാറാക്കി പ്രചരിപ്പിച്ചതാണ്. വൈദ്യുതിവകുപ്പിന് പ്രചാരണവുമായി യാതൊരു ബന്ധവുമില്ല. പിന്നെ മറ്റൊരു കാര്യം 2022 ഏപ്രിൽ വൈദ്യുതി നിരക്ക് വർദ്ധിക്കുമെന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിന്‍റെ വസ്തുത ഇതാണ്, 2021 ഡിസംബർ 31നകം നിലവിലെ റെഗുലേഷൻ അനുസരിച്ച് വൈദ്യുതി വകുപ്പിന് അടുത്ത വർഷത്തേക്കുള്ള ഉള്ള താരിഫിന് വേണ്ടി റെഗുലേറ്ററി കമ്മീഷന് മുമ്പാകെ അപേക്ഷ നൽകാൻ സാധിക്കും. ചെലവുകളുമായി ബന്ധപ്പെട്ട് നാമമാത്രമായ വർദ്ധന മാത്രമാകും കെഎസ്ഇബി ആവശ്യപ്പെടുക. ഇതിൽ കമ്മീഷനാണ് തീരുമാനമെടുക്കുന്നത്. പബ്ലിക് ഹിയറിംഗ് നടത്തിയതിന് ശേഷമാണ് അവര്‍ വര്‍ദ്ധന നടപ്പിലാക്കുക. ഇത് ഒരിക്കലും മുൻകൂട്ടി പറയാൻ പറ്റില്ല.ഊഹാപോഹ കണക്കുകള്‍ മാത്രമാണ് ഇക്കാര്യത്തിൽ നടക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളിൽ വൈദ്യുതി പറ്റി പ്രചരിക്കുന്നത് വാർത്ത തെറ്റാണെന്ന് അറിയിച്ചുകൊണ്ട് കൊണ്ട് വൈദ്യുതി വകുപ്പ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടാതെ 2022 ഏപ്രിൽ വൈദ്യുതി നിരക്ക് വർദ്ധന ഉണ്ടാകുമെന്ന് പ്രചരണത്തെ കുറിച്ചും വൈദ്യുതിവകുപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് നൽകിയിട്ടുണ്ട്.

പോസ്റ്റിലെ പ്രചരണം തെറ്റാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്

നിഗമനം

വൈദ്യുതി നിരക്ക് വർധനയെക്കുറിച്ച് പോസ്റ്റില്‍ നൽകിയിരിക്കുന്ന പ്രചരണം പൂർണമായും തെറ്റാണ്. നിരക്കുവർധനയെപ്പറ്റി സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണം തെറ്റാണ് എന്ന് വൈദ്യുതിവകുപ്പ് തന്നെ പൊതുജനങ്ങളെ ഔദ്യോഗികമായി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പുതിയ വൈദ്യുതി നിരക്ക് അനുസരിച്ച് വീട്ടിലെ ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

Fact Check By: Vasuki S

Result: False