
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കേന്ദ്ര സര്‍ക്കാര്‍ അദാനിക്ക് വിറ്റു എന്ന തരത്തില്‍ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. ഈ വാദം ഉന്നയിക്കുന്നവര്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ പ്രചരണം തെറ്റാന്നെന്ന്‍ ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റില്‍ നമുക്ക് ഒരു പെട്രോള്‍ പമ്പിന്‍റെ ചിത്രം നമുക്ക് കാണാം. ഇന്ത്യന്‍ ഓയില്‍ അദാനി ഗാസ് എന്ന പേരാണ് പെട്രോള്‍ പമ്പിനുള്ളത്. ഈ പേര് വട്ടത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. പോസ്റ്ററില്‍ എഴുതിയ വാചകം ഇപ്രകാരമാണ്:
“ആര്‍ക്കൊക്കെ വിറ്റു? ഭരണം കഴിയുമ്പോള്‍ രാജ്യം തരന്ന ആരുടെ പേരിലാണ് എന്ന് കണ്ടറിയണം? ”
പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഒരുത്തൻ ഇറങ്ങിപോകുമ്പോൾ അറിയാം എന്തൊക്കെ ആർക്കൊക്കെ വിറ്റു എന്ന്”
ഈ വാദം പല ഭാഷയില്‍ പലോരും ഈ ചിത്രം പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പല പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണ് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ചിത്രത്തില്‍ കാണുന്ന ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് ഈ സ്ഥാപനത്തിനെ കുറിച്ച് അന്വേഷിച്ചു. ഈ സ്ഥാപനം ഇന്ത്യന്‍ ഓയില്‍ അദാനി ഗ്രൂപ്പിനോടൊപ്പം ചേര്‍ന്ന്‍ ഉണ്ടാക്കിയ ഒരു സംയുക്ത സംഭര൦ സ്ഥാപനമാണ്. ഈ കാര്യം അവരുടെ വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കുടാതെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് പല സ്വകാര്യ കമ്പനികള്‍ക്കൊപ്പം സംയുക്ത സംര൦ഭം സ്ഥാപനങ്ങളില്‍ പങ്കാളിത്തം എടുത്തിട്ടുണ്ട്.

IOCLന്‍റെ വെബ്സൈറ്റില്‍ ഈ വിവരം അവര്‍ നല്‍കിയിട്ടുണ്ട്. ഈ കമ്പനികളുടെ പേരുകളില്‍ നമുക്ക് അദാനി ഗ്രൂപ്പിന്‍റെ പേരും മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് കാണാം. ഈ സ്ഥാപനമുണ്ടാക്കിയതും ഇപ്പോഴല്ല. ഈ സ്ഥാപനം 2013 മുതലുണ്ട് അതായത് യു.പി.എ. സര്‍ക്കാറിന്‍റെ കാലത്താണ് ഈ സ്ഥാപനം സ്ഥാപിച്ചത്.

ഈ സ്ഥാപനത്തില്‍ രണ്ട് കമ്പനികളുടെ പങ്കാളിത്വം കാണിക്കുന്ന രേഖ താഴെ നല്‍കിയിട്ടുണ്ട്. അദാനി ഗ്രൂപ്പിന്‍റെ വെബ്സൈറ്റില്‍ നല്‍കിയ ഇന്‍വെസ്റ്റ്ഴ്സ് റിപ്പോര്‍ട്ടില്‍ അദാനി ഗ്യാസിന്‍റെ പങ്കാളിത്തം 50 ശതമാനമാണ് എന്ന് വ്യക്തമാക്കിട്ടുണ്ട്.

ഞങ്ങള്‍ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപെട്ടു. “ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡും അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന്‍ സ്ഥാപിച്ച ഒരു സംയുക്ത സംരംഭമാണ്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ സ്ഥാപനത്തിനെ കുറിച്ചുള്ള എല്ലാം വിവരങ്ങള്‍ ഞങ്ങളുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അദാനി വാങ്ങിച്ചു എന്ന പ്രചരണം തെറ്റാണ്.”
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണമായും തെറ്റാണ്. അദാനി ഗ്രൂപ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനോടൊപ്പം ചേര്‍ന്ന്‍ സ്ഥാപ്പിച്ച സംയുക്ത സംരംഭമാണ്. ഈ സ്ഥാപനം കഴിഞ്ഞ എഴ് കൊല്ലമായി പ്രവര്‍ത്തനത്തിലുണ്ട്.

Title:ഇന്ത്യന്‍ ഓയിലിനെ കേന്ദ്ര സര്‍ക്കാര്‍ അദാനിക്ക് വിട്ടുവോ..? സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
