FACT CHECK: ശ്മശാനത്തിന്‍റെ ഈ ചിത്രം ഗുജറാത്തിലെതല്ല പകരം മധ്യപ്രദേശിലെതാണ്...
ഗുജറാത്തിലെ ശ്മശാനത്തില്‍ കോവിഡ് ബാധിച്ച് മരിച്ച രോഗികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസെണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ഗുജറാത്തിലെതല്ല പകരം മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു ശ്മശാനത്തിന്‍റെതാണ് എന്ന് കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് പരിശോധിക്കാം.
പ്രചരണം
Screenshot: Facebook post alleging the photo is of a cremation ground in Gujarat where covid patients are getting cremated in large nos. as per covid protocols.
മുകളില്‍ നല്‍കിയ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തില്‍ നമുക്ക് കോവിഡ് പ്രൊട്ടോകാള്‍ പ്രകാരം വലിയ തോതില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതായി കാണാം. ഈ ചിത്രം ഗുജറാത്തിലെതാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയത് ഇങ്ങനെയാണ്:
“ഇത് ആറ്റുകാൽ പൊങ്കാലയല്ല🙄
ഗുജറാത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കുന്ന രീതിയാണ് 😭
3000 കോടിക്ക് പ്രതിമയും
സ്വന്തം പേരിൽ സ്റ്റേഡിയവും ഉള്ള അധികാരിയുടെ സ്വന്തം നാട്.....”
ഇതേ അടികുറിപ്പോടെ ഈ ചിത്രം പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.
Screenshot: Crowd Tangle search shows similar posts on Facebook.
ശ്മശാനത്തില്‍ കോവിഡ് രോഗികളെ ഇങ്ങനെ സംസ്കരിക്കുന്ന ഈ ചിത്രം യഥാര്‍ത്ഥത്തില്‍ ഗുജറാത്തിലെ തന്നെയാണോ എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ ചിത്രത്തിനെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തിന്‍റെ ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം ദിവ്യ ഭാസ്കര്‍ എന്ന മാധ്യമ വെബ്സൈറ്റിലെ ഒരു വാര്‍ത്തയില്‍ ലഭിച്ചു. വാര്‍ത്ത മധ്യപ്രദേശില്‍ വ്യാപകമായി വര്‍ദ്ധിക്കുന്ന കൊറോണ കേസുകളെ കുറിച്ചാണ്. ഈ ചിത്രം തലസ്ഥാന നഗരം ഭോപ്പാലിലെ ഭദഭദ വിശ്രമാഘാറ്റ് എന്ന സ്മശാനത്തിന്‍റെതാണ് എന്ന് വാര്‍ത്തയില്‍ വ്യക്തമാകുന്നു. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.
ലേഖനം വായിക്കാന്‍-Divya Bhaskar | Archived Link
മധ്യപ്രദേശില്‍ കൊറോണ മൂലം മരിക്കുന്നവരുടെ എണ്ണം ദിവസം വര്‍ദ്ധിക്കുകയാണ്. പക്ഷെ സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ എണ്ണം മറിച്ച് വെക്കാന്‍ ശ്രമിക്കുകയാണ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനം ശ്മശാനത്തില്‍ ഇത് പോലെ കോവിഡ് പ്രൊട്ടോകാള്‍ പാലിച്ച് വലിയ തോതില്‍ സംസ്കരിക്കുന്ന മൃതദേഹങ്ങളുടെ ഇത് പോലെയുള്ള കാഴ്ചകളാണ്. ഈ സംഭവത്തിന്‍റെ മുകളില്‍ എന്‍.ഡി.ടി.വിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവരുടെ വീഡിയോയില്‍ നമുക്ക് ഈ ശ്മശാനം കാണാം.
മധ്യപ്രദേശ് പോലെ തന്നെ ഗുജറാത്തിലും സര്‍ക്കാര്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന് പരാതി ഉയരുന്നുണ്ട്. ഗുജറാത്ത് മാധ്യമങ്ങള്‍ ഗുജറാത്തില്‍ സംഭവിക്കുന്ന കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന് കാണിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളുടെ മുന്നില്‍ നിന്നും ശ്മശാനത്തിലും നിന്നും പല കാഴ്ചകള്‍ ജനങ്ങളുടെ മുന്നില്‍ കൊണ്ട് വന്നിരുന്നു. ഗുജറാത്തിലെ പ്രമുഖ മാധ്യമം സന്ദേശ് സമാചാറിന്‍റെ പത്രക്കാര്‍ അഹമദാബാദ് സിവില്‍ ആശുപത്രിയുടെ മുന്നില്‍ 17 മണിക്കൂറോളം ഇരുന്ന് ആശുപത്രിയില്‍ നിന്ന് ശ്മശാനത്തിലേക്ക് മൃതദേഹങ്ങള്‍ കൊണ്ട് പോകുന്ന ആംബുലന്‍സുകള്‍ എണ്ണി. ഇപ്രകാരം അവര്‍ 17മണിക്കൂറില്‍ അഹമദാബാദ് സിവില്‍ ആശുപത്രിയില്‍ മരിച്ച 63 രോഗികളുടെ മൃതദേഹങ്ങള്‍ എണ്ണി.
Screenshot: The Scroll article dated:14th April 2021, titled: As the dead pile up in Gujarat, the state’s media is on a warpath with the government over Covid-19
ലേഖനം വായിക്കാന്‍-Scroll
ഇതിനെ തുടര്‍ന്ന്‍ ഗുജറാത്ത് ഹൈ കോടതിയും സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ ശരിയായ കണക്കുകള്‍ വെക്കാന്‍ നിര്‍ദേശിച്ചു.
2Screenshot: Live Law article dated 16th April 2021, titled: Gujarat Govt Should Not Feel Shy Of Publishing Correct COVID Data: Gujarat High Court Stresses For Transparency
ലേഖനം വായിക്കാന്‍-Live Law
നിഗമനം
ഗുജറാത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുഗെയാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ശരിയായി ഗുജറാത്ത് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശരിയായ കണക്കുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെക്കണം എന്നും ഗുജറാത്ത് ഹൈ കോടതി സംസ്ഥാന സര്‍ക്കാറിനെ നിര്‍ദേശിച്ചിട്ടുണ്ട്. പക്ഷെ ഈ ചിത്രത്തിന് ഗുജറാത്തുമായി യാതൊരു ബന്ധവുമില്ല. ഈ ചിത്രം മധ്യപ്രദേശിലെ തലസ്ഥാന നഗരി ഭോപ്പാലിലെ ഒരു ശ്മശാനത്തിലെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:ശ്മശാനത്തിന്‍റെ ഈ ചിത്രം ഗുജറാത്തിലെതല്ല പകരം മധ്യപ്രദേശിലെതാണ്...
Fact Check By: Mukundan KResult: False