ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്‍റെ പേരിലാണോ പോലീസ് അറസ്റ്റ് ചെയ്തത്?

രാഷ്ട്രീയം | Politics

വിവരണം

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറസ്റ്റില്‍.. എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിപ്ലവ സൂര്യന്‍ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍ ഇപ്രകാരമാണ്- മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് രാജിവെക്കണമെന്ന ആവിശ്യവുമായി സഭയ്ക്കുമുന്നിൽ കോവിഡ് പ്രോട്ടോക്കോൾ പരോക്ഷമായി ലംഘിച്ച് കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയ

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവള പ്രമേയ വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ബിജെപി എംഎൽഎ ഒ.രാജഗോപാലിനെ സംസാരിക്കാൻ അനുവദിക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. അതേസമയം ശരിയായ രീതിയിൽ മാസ്കുകൾ ദരിയ്ക്കാതെയാണ് കെ സുരേന്ദ്രൻ ഓ രാജഗോപാൽ അടക്കം സമരം നടത്തിയത്. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത ഇവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി. ബിജെപി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് കീഴിൽ നിരവധി ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. (copy) എന്നതാണ് പോസ്റ്റ്. പോസ്റ്റിന് ഇതുവരെ 131ല്‍ അധികം റിയാക്ഷനുകളും 36ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

യഥാര്‍ത്ഥത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണോ സുരേന്ദ്രനെ പോലീസ് പിടികൂടിയത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജിപെ സംസ്ഥാന അധ്യക്ഷനും നിയസഭാംഗം ഒ.രാജഗോപലും നേതൃത്വം നല്‍കിയ സമരത്തിനിടയിലാണ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തില്‍ വന്ന വാര്‍ത്തയില്‍ വിശവിവരങ്ങള്‍ നല്‍കിയിട്ടുണ്ടോ. നിയമസഭ സമ്മേളനം നടക്കുന്ന നിയമസഭ മന്ദിരത്തിലെത്തി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച കെ.സുരേന്ദ്രന്‍, ഒ.രാജഗോപാല്‍, വി.വി.രാജേഷ് എന്നിവരോട് പിരിഞ്ഞു പോകാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് കൂട്ടാക്കാതെ സമരം തുടര്‍ന്ന നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു എന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വാഭാവിക പോലീസ് നടപടിക്കഗ് പുറമെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുത്താണ് അറസ്റ്റെന്ന് വാര്‍ത്തയില്‍ എവിടെയും വിശദീകരിക്കുനില്ല. അതുകൊണ്ട് തന്നെ തിരുവനന്തരുരം സിറ്റി പോലീസ് കാര്യാലയവുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ നിയമസഭയില്‍ പ്രതിഷേധിച്ചതിന് സ്വാഭാവിക നടപടിയുടെ ഭാഗമായിട്ടാണ് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തതെന്നും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനല്ല അറസ്റ്റെന്നും പോലീസ് വ്യക്തമാക്കി.

ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം റിപ്പോര്‍ട്ട്-

News ReportArchived Link

നിഗമനം

നിയമസഭയില്‍ അതിക്രമിച്ച് കടന്ന് സമരം നടത്തിയതിന് സ്വാഭാവിക നടപടിയുടെ ഭാഗമായിട്ടാണ് പോലീസ് കെ.സുരേന്ദ്രനെയും മറ്റു നേതാക്കളെയും അറസ്റ്റ് ചെയ്തത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ആരോപിച്ചല്ല അറസ്റ്റ് നടത്തിയതെന്നും വ്യക്തം. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ വ്യക്തമായി കഴിഞ്ഞു.

Avatar

Title:ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്‍റെ പേരിലാണോ പോലീസ് അറസ്റ്റ് ചെയ്തത്?

Fact Check By: Dewin Carlos 

Result: Partly False