
വിവരണം
സൂര്യയെ ചെരുപ്പൂരി അടിക്കുന്നവര്‍ക്ക് ഞാന്‍ ഒരു ലക്ഷം രൂപ നല്‍കും എന്ന് ബിജെപി നേതാവ് അര്‍ജുന്‍ സമ്പത്ത്. ആ ഒരു ലക്ഷം രൂപ ഒരു പാവപ്പെട്ട വിദ്യാര്‍ത്ഥിക്ക് നല്‍കിയാല്‍ ആ അടി താന്‍ വാങ്ങാമെന്ന് സൂര്യ.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. തമിഴ് സിനിമ താരം സൂര്യയെ ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവ് മര്‍ദ്ദിക്കാന്‍ ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ടതാണ് പോസ്റ്റ്. കേരളത്തിലും ഏറെ ആരാധകരുള്ള നടന്‍ എന്നതുകൊണ്ട് തന്നെ മലയാളത്തിലും ഈ പ്രചരണം വൈറലായി. ഒരു ട്രോള്‍ പേജ് എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 859ല്‍ അധികം റിയാക്ഷനുകളും 116ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സൂര്യയ്‌ക്കെതിരെ ആഹ്വാനം നടത്തിയ നേതാവ് ബിജെപി നേതാവാണോ? സൂര്യ ഇതിന് നല്‍കിയ മറുപടി എന്ന പേരില്‍ പ്രചരിക്കുന്നതും അദ്ദേഹത്തിന്‍റെ വാക്കുകളാണോ? വസ്‌തുത പരിശോധിക്കാം.
വസ്‌തുത വിശകലനം
ഫാക്‌ട് ക്രെസെന്‍ഡോയുടെ തമിഴ് വിഭാഗം നേരത്തെ തന്നെ ഈ പ്രചരണത്തെ കുറിച്ച് ഫാക്‌ട് ചെക്ക് ചെയ്തതാണ്. ഭാഗികമായി തെറ്റായ വിവരങ്ങളാണ് ഈ പ്രചരണത്തിലുള്ളതെന്നാണ് തമിഴ് ഫാക്‌ട് ചെക്ക് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്.
അതായത് സൂര്യയെ ചെരുപ്പ് ഊരി അടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിദോഷികം നല്‍കുമെന്ന് പറഞ്ഞത് ബിജെപി നേതാവാണെന്നത് തെറ്റായ പ്രചരണമാണ്. യഥാര്‍ത്ഥത്തില്‍ അര്‍ജുന്‍ സമ്പത്ത് എന്നത് ഹിന്ദു മക്കള്‍ കക്ഷി എന്ന പാര്‍ട്ടിയുടെ നേതാവാണ്. എന്നാല്‍ ഇയാള്‍ ഇത്തരത്തില്‍ സൂര്യയ്‌ക്കെതിരെ ഇത്തരത്തില്‍ ഒരു ആഹ്വാനം നടത്തിയിട്ടില്ലെന്നും പ്രചരണം വ്യാജമാണെന്നും ചൂണ്ടിക്കാണിച്ച് ട്വീറ്റ് പങ്കുവയ്ക്കുകയും ചെയ്തു.
അതെ സമയം സൂര്യ അര്‍ജുന്‍ സമ്പത്തിന്‍റെ പ്രസ്താവനയില്‍ പ്രതകരിച്ച് ആ ഒരു ലക്ഷം രൂപ ഏതെങ്കിലും പാവപ്പെട്ട വിദ്യാര്‍ത്ഥിക്ക് നല്‍കിയാല്‍ അടി വാങ്ങാന്‍ തയ്യാറാണെന്ന് പറഞ്ഞു എന്ന പേരില്‍ പ്രചരിക്കുന്നതും വ്യാജ പ്രചരണം മാത്രമാണ്. സൂര്യ ഈ വിവാദങ്ങളോട് ഒന്നും തന്നെ പരസ്യ പ്രതികരണം ഇതുവരെ നടത്തിയട്ടില്ല. അര്‍ജുന്‍ സമ്പത്ത് സൂര്യയ്‌ക്കെതിരെയും സൂര്യ ഈ വിവാദത്തെ ചൊല്ലിയുള്ള മറുപടി നല്‍കിയതിനും യാതൊരു തെളിവുകളും ലഭ്യമല്ലെന്നും ഇരുവരും പരസ്യ പ്രസ്താവനകള്‍ ഇതുവരെ നടത്തിയിട്ടില്ലെന്നുമാണ് തമിഴ് ഫാക്‌ട് ക്രെസെന്‍ഡോയുടെ കണ്ടെത്തല്‍.
ഫാക്‌ട് ക്രെസെന്‍ഡോ തമിഴിന്‍റെ റിപ്പോര്‍ട്ട്-
പ്രചരണത്തെ തള്ളി അര്‍ജുന്‍ സമ്പത്തിന്‍റെ ട്വീറ്റ്-
ஒரு பொய்யான செய்தியை நம்ப வைத்து சூர்யாவரை கொண்டு சென்று பதிலுரைக்கவைத்து இன்னும் அதனை வலைத்தளங்களில் விவாதிக்க வைப்பது
— Arjun Sampath (@imkarjunsampath) September 19, 2020
மாணவ தற்கொலைகளை திமுக ஊக்குவிக்கிறது என்ற மக்கள் கருத்தினை திசை திருப்புவதற்கு தான்
R S பாரதி ஊடகங்கள் மண்டை மீதுள்ள கொண்டையை மறைக்க மறந்து விடுகின்றது
നിഗമനം
ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് സൂര്യയെ ചെരുപ്പ് ഊരി അടിക്കുന്നവര്‍ക്ക് പാരിദോഷികം പ്രഖ്യാപിച്ചു എന്ന തരത്തില്‍ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നത് വാസ്‌തവാണ്. എന്നാല്‍ താന്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും വ്യാജ പ്രചരണമാണെന്നും ചൂണ്ടിക്കാണിച്ച് അര്‍ജുന്‍ സമ്പത്ത് തന്നെ രംഗത്ത് വന്നു. സൂര്യ ഇതില്‍ പ്രതികരിച്ച് നടത്തിയ പ്രസ്താവന എന്ന പേരിലുള്ളതും വ്യാജ പ്രചരണമാണ്. അതുകൊണ്ട് തന്നെ പോസ്റ്റ് ഭാഗികമായി തെറ്റാണെന്ന് തന്നെ അനുമാനിക്കാം.

Title:“ആ ഒരു ലക്ഷം ഒരു പാവപ്പെട്ട വിദ്യാര്‍ഥിക്ക് നല്‍കിയാല്‍ അടി വാങ്ങാന്‍ തയ്യാറെന്ന്” നടന്‍ സൂര്യ പറഞ്ഞോ?
Fact Check By: Dewin CarlosResult: Partly False
