അമേരിക്കയില്‍ എഫ്.ബി.ഐ. കൊറോണവൈറസ്‌ വെച്ച് ബയോ അറ്റാക്ക്‌ നടത്തിയതിനായി ഒരു പ്രോഫസറെ അറസ്റ്റ് ചെയ്തു പ്രചരിപ്പിക്കുന്ന വാട്ട്സാപ്പ് സന്ദേശം വ്യാജമാണ്…

Coronavirus ആരോഗ്യം

കൊറോണവൈറസ്‌ വ്യാപനം ചൈന ആസൂത്രണം ചെയ്ത ഒരു ബയോ അറ്റാക്ക്‌ ആണ് എനിട്ട്‌ ഈ അറ്റാക്ക്‌ നടത്താന്‍ സഹായിച്ച അമേരിക്കയിലെ ബോസ്ട്ടന്‍ സര്‍വകലാശാലയിലെ ഒരു പ്രോഫസറെ എഫ്.ബി.ഐ. അറസ്റ്റ് ചെയ്തു എന്ന് പ്രചരിപ്പിക്കുന്ന ഒരു വാട്ട്സാപ്പ് സന്ദേശം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. ഈ വൈറല്‍ സന്ദേശം പരിശോധിക്കാനായി ഞങ്ങള്‍ക്ക് ഞങ്ങളുടെ വാട്ട്സാപ്പ് നമ്പറില്‍ അഭ്യര്‍ഥന ലഭിച്ചപ്പോള്‍ ഞങ്ങള്‍ ഈ സന്ദേശത്തില്‍ ഉന്നയിക്കുന്ന വാദങ്ങളെ കുറിച്ച് അന്വേഷിച്ചു. ഈ സന്ദേശത്തില്‍ ഉന്നയിക്കുന്ന വാദങ്ങളില്‍ യാതൊരു വസ്തുതയുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് മനസിലായി. എന്താണ് സന്ദേശത്തില്‍ പറയുന്നത്,  എന്താണ് സത്യാവസ്ഥ എന്നറിയാന്‍ വായിക്കൂ…

പ്രചരണം

വാട്ട്സാപ്പ് സന്ദേശം-

ഫെസ്ബൂക്ക് പോസ്റ്റുകള്‍-

FacebookArchived Link

പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ- “BREAKING & ഷോക്കിംഗ് ന്യൂസ്

ചൈനീസ് യൂണിവേഴ്സിറ്റി, വുഹാനിലെ റിസർച്ച് ലാബ് എന്നിവയുമായി ബന്ധപ്പെട്ട് ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു പ്രൊഫസറെ എഫ്ബിഐ അറസ്റ്റ് ചെയ്തു.

കൊറോണ വൈറസ് ചൈന ആസൂത്രണം ചെയ്ത് നടത്തിയ ഒരു ബയോ അറ്റാക്ക് ആണെന്ന് ഇപ്പോൾ വ്യക്തമാണ്. ചൂടുവെള്ളത്തിൽ നിന്ന് ആവി ശ്വസിക്കുന്നത് കൊറോണ വൈറസിനെ 100 ശതമാനം കൊല്ലുമെന്ന് ഒരു ചൈനീസ് വിദഗ്ദ്ധൻ എല്ലാവർക്കും ഉറപ്പ് നൽകുന്നു. വൈറസ് മൂക്കിലോ തൊണ്ടയിലോ ശ്വാസകോശത്തിലോ പ്രവേശിച്ചാലും. കൊറോണ വൈറസിന് ചൂടുവെള്ളത്തിൽ നിൽക്കാൻ കഴിയില്ല. പങ്കിടാൻ മറക്കരുത്.”

വസ്തുത അന്വേഷണം

ഞങ്ങള്‍ സന്ദേശത്തില്‍ പറയുന്ന സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ജനുവരിയില്‍ എഫ്.ബി.ഐ. ഹാര്‍വ൪ഡ് സര്‍വകലാശാലയിലെ ഒരു പ്രോഫസറിന് ചൈനയുടെ വുഹാന്‍ യുണിവെഴ്സിട്ടിറ്റി ഓഫ് ടെക്ക്നോലജിയോടൊപ്പം ജോലി ചെയ്ത വിവരം ഒളിപ്പിച്ചു എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തതായി അറിയിക്കുന്ന ഒരു വാര്‍ത്ത‍ ലഭിച്ചു.

The Washington PostArchived Link

ഒരു ചൈനീസ് സര്‍വകലാശാലക്ക് വേണ്ടി പണി എടുത്ത് സര്‍ക്കാരിനോട് ഒളിപ്പിച്ചതിനായി ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുടെ രസതന്ത്രം വിഭാഗത്തിന്‍റെ പ്രമുഖനായ ഡോ. ചാള്‍സ് ലീബറിനെയാണ് എഫ്.ബി.ഐ. അറസ്റ്റ് ചെയ്തത്. ഒപ്പം ബോസ്ട്ടന്‍ പ്രദേശത്തിലെ രണ്ട് ചൈനീസ് വിദ്യാര്‍ഥികളെയും വിസാ തട്ടിപ്പ് നടത്തിയത്തിനെ തുടര്‍ന്ന്‍ പിടികുടിയതാണ്. 

ഡോ. ചാള്‍സ് ലീബര്‍ ചൈനയുടെ തൌസണ്ട് ടാലെന്റ്റ്‌ പ്ലാന്‍ എന്ന പ്രോഗ്രാമിന്‍റെ അംഗമായിരുന്നു  ഈ വിവരം അദ്ദേഹം സര്‍ക്കാരിനോട് ഒളിപ്പിച്ചു എന്നാണ് അദേഹത്തിന്‍റെ കുറ്റം എന്ന് അമേരിക്കയുടെ ഡിപാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ്‌ അറിയിക്കുന്നു. ഈ സംഭവത്തിന് കൊറോണവൈറസുമായി യാതൊരു ബന്ധവുമില്ല. അമേരിക്കയുടെ ഇന്‍റെലെക്ച്ചുവല്‍ പ്രൊപ്പര്‍ട്ടി തട്ടി എടുക്കാനുള്ള ചൈനയുടെ ശ്രമമാണ് തൌസണ്ട് ടാലെന്റ്റ് പ്ലാന്‍ എന്ന് അമേരിക്ക ആരോപിക്കുന്നു. 

US Dept. of JusticeArchived Link

ചൂടുവെള്ളതില്‍ ആവി പിടിച്ചാല്‍ കൊറോണവൈറസ് മാറും എന്ന് ഒരു ചൈനീസ് വിദഗ്ധര്‍ വെളിപെടുത്തി എന്ന വാദവും പൂര്‍ണ്ണമായി തെറ്റാണ്. ഇങ്ങനെ ഒരു വെളിപെടുത്തല്‍ ആരും നടത്തിയിട്ടില്ല. കൂടാതെ ആവി പിടിച്ചാല്‍ കോവിഡ്‌-19 ഭേദമാകും എന്നത്തിന്‍റെ യാതൊരു പ്രമാണം ലഭിച്ചിട്ടില്ല എന്ന് സിഡിസി റോയിട്ടേഴ്സിനോട് വ്യക്തമാക്കിയിട്ടുണ്ട്. രോഗം ബാധിച്ചവര്‍ക്ക് ചൂട് വെള്ളം തൊണ്ടവേദനയ്ക്ക് കുറിച്ച് ആശ്വാസം നല്‍കും. അതെ പോലെ ആവി പിടിക്കല്‍ രോഗലക്ഷണങ്ങളുടെ പ്രഭാവം കുറച്ച് കുറയ്ക്കും. പക്ഷെ ഇവര്‍ക്ക് രോഗം മാറ്റാന്‍ ആകും എന്ന് ഇതു വരെ തെളിഞ്ഞിട്ടില്ല.

ReutersArchived Link

നിഗമനം

വാട്ട്സാപ്പ് സന്ദേശത്തില്‍ വാദിക്കുന്ന രണ്ട് വാദങ്ങളും തെറ്റാണ്. ചൈനയോടൊപ്പം ചേര്‍ന്ന്‍ കൊറോണവൈറസ് വെച്ച് ബയോ അറ്റാക്ക്‌ നടത്തി എന്ന കുറ്റത്തിന് ഒരു പ്രോഫസറെ എഫ്.ബി.ഐ. അറസ്റ്റ് ചെയ്തിട്ടില്ല. ചൂട് വെള്ളവും കുടിക്കുക, ആവി പിടിക്കുക എന്നീ കാര്യങ്ങള്‍ പിന്തുടരുന്നതു വഴി കോവിഡ്‌-19 രോഗം മാറ്റും എന്ന് ഇത് വരെ തെളിഞ്ഞിട്ടില്ല.

Avatar

Title:അമേരിക്കയില്‍ എഫ്.ബി.ഐ. കൊറോണവൈറസ്‌ വെച്ച് ബയോ അറ്റാക്ക്‌ നടത്തിയതിനായി ഒരു പ്രോഫസറെ അറസ്റ്റ് ചെയ്തു പ്രചരിപ്പിക്കുന്ന വാട്ട്സാപ്പ് സന്ദേശം വ്യാജമാണ്…

Fact Check By: Mukundan K 

Result: False