പത്തനംതിട്ട ജില്ലയിലെ കോന്നി എംഎൽഎ കെ.യു ജനീഷ് കുമാർ കുമാറിന്‍റെ പേരിൽ ഒരു വ്യാജ പ്രചരണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു

പ്രചരണം

ഹെലികോപ്റ്റര്‍ ഓടിക്കാന്‍ എം‌എല്‍‌എ ആവശ്യപ്പെട്ടുവെന്നും എതിര്‍ത്ത ജീവനക്കാരനെ മര്‍ദ്ദിച്ചു എന്നുമാണ് പ്രചരിക്കുന്ന വാര്‍ത്ത. എംഎൽഎ കെ യു ജനേഷ് കുമാറിന്‍റെ ചിത്രവും ഒപ്പം മനോരമ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് കൂടാതെ യാത്ര ചെയ്യാൻ കയറിയ തനിക്ക് ഓടിക്കണമെന്ന് വിചിത്ര ആവശ്യവുമായി എംഎൽഎ എതിർത്ത ഹെലികോപ്റ്റർ ജീവനക്കാരനെ തല്ലി എന്ന വാചകങ്ങളും പോസ്റ്ററിൽ കാണാം.

ഈ പ്രചരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ക്ക് ഫാക്റ്റ് ലൈന്‍ നമ്പറില്‍ (9049053770) സന്ദേശം ലഭിച്ചിരുന്നു.

FB postarchived link

എന്നാൽ തെറ്റായ പ്രചരണമാണ് ഇതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇതാണ്

ഞങ്ങള്‍ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകളില്‍ തിരഞ്ഞപ്പോള്‍ യുവ എം‌എല്‍‌എ ഹെലികോപ്റ്റര്‍ ജീവനക്കാരനെ കൈയ്യേറ്റം ചെയ്തുവെന്ന് മനോരമയാണ് ആദ്യം വാര്‍ത്ത നല്‍കിയത് എന്ന് വ്യക്തമായി. എന്നാല്‍ പിന്നീട് ഈ വാര്‍ത്ത വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

തുടര്‍ന്ന് ഞങ്ങള്‍ കോന്നി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. എസ്‌ഐ നല്കിയ മറുപടി ഇങ്ങനെ: “ഇങ്ങനെ ഒരു സംഭവം നടന്നതായി ഇതുവരെ ഇവിടെ റിപ്പോര്‍ട്ടുകള്‍ ഒന്നും ലഭിച്ചിട്ടില്ല. എം‌എല്‍‌എ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ആരും ഇതുവരെ ഒരു പരാതിയും നല്‍കിയിട്ടുമില്ല. തെറ്റായ പ്രചരണം ആകാനാണ് സാധ്യത.”

കൂടാതെ ഞങ്ങള്‍ കോന്നി എം‌എല്‍‌എ കെ‌യു ജനീഷ് കുമാറുമായി സംസാരിച്ചു: “പൂര്‍ണ്ണമായും വ്യാജ പ്രചരണമാണിത്. ഹെലികോപ്റ്റര്‍ ഇവിടെ വന്നത് ഓണാഘോഷവുമായി ബന്ധപ്പെട്ടാണ്. അതായത് രണ്ടുമാസം മുമ്പ്. ഉല്‍ഘാടന സമയത്ത് ഞാനും ഇവിടെ ട്രൈബല്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവുമാണ് ഉണ്ടായിരുന്നത്. ജനപ്രതിനിധി സ്ഥാനത്ത് ഉത്തരവാദിത്തത്തോടെ ഇരിക്കുന്ന ഞാന്‍ ഹെലികോപ്റ്റര്‍ ഓടിക്കണമെന്ന് ആവശ്യപ്പെട്ടു എന്നു പറയുന്നത് തന്നെ എത്ര യുക്തിയില്ലായ്മയാണ്? അങ്ങനെ ആവശ്യപ്പെടാനും മാത്രം വിവേകമില്ലാത്ത വ്യക്തിയല്ല ഞാന്‍. എനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ ഞാന്‍ പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.”

ജനീഷ് കുമാര്‍ എം‌എല്‍‌എ നല്കിയ പരാതിയുടെ പകര്‍പ്പ്:

കോന്നി എം‌എല്‍‌എ ജനീഷ് കുമാറിന് എതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

കോന്നി എം‌എല്‍‌എ ജനീഷ് കുമാര്‍ ഹെലികോപ്റ്റര്‍ ഓടിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും എതിര്‍ത്ത ജീവനക്കാരനെ മര്‍ദ്ദിച്ചുവെന്നുമുള്ള പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. തനിക്കെതിരെയുള്ള വ്യാജ പ്രചരണത്തിനെതിരെ എം‌എല്‍‌എ പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. എം‌എല്‍‌എ മര്‍ദ്ദിച്ചുവെന്ന് ഇതുവരെ ആരും പരാതിപ്പെട്ടിട്ടില്ല എന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കോന്നി എംഎൽഎ കെ.യു ജനീഷ് കുമാർ ഹെലികോപ്റ്റര്‍ ജീവനക്കാരനെ കൈയ്യേറ്റം ചെയ്തുവെന്ന് വ്യാജ പ്രചരണം

Written By: Vasuki S

Result: False