
വിവരണം
UDF ചേലക്കര എന്ന ഫെസ്ബുക്ക് പേജിൽ നിന്നും ഏപ്രിൽ 25 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ഇതിനോടകം 9200 ഷെയറുകളായിക്കഴിഞ്ഞു. “ഇത് ആലത്തൂരിലെ ഉടായിപ്പ് എംഎൽഎ പ്രസേനൻ…
ഭക്ഷണം കഴിക്കുമ്പോൾ ഇടതു കയ്യിലേക്കും
കക്കൂസിൽ പോകുമ്പോൾ വലതു കയ്യിലേക്കും കെട്ട് മാറിക്കൊണ്ടേയിരിക്കും ? ” എന്ന ചെറിയ വിവരണത്തോടൊപ്പം ആലത്തൂർ എംഎൽഎ കെ ഡി പ്രസേനന്‍റെ രണ്ടുചിത്രങ്ങളും പോസ്റ്റിൽ നൽകിയിട്ടുണ്ട്. പ്രസേനൻ തോൾ ബെൽറ്റിൽ കൈ തൂക്കിയിട്ടിരിക്കുന്ന രണ്ടു ചിത്രങ്ങളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്.ഒന്നിൽ വലതുകൈയും മറ്റൊരു ചിത്രത്തിൽ ഇടതു കൈയ്യുമാണെന്നാണ് പോസ്റ്റിൽ ആരോപിക്കുന്നത്. പ്രസേനന്‍റെ പരിക്ക് വ്യാജമാണെന്നും തിരക്കിൽ പരിക്ക് ഏതു കൈയ്യിലാണെന്നത് മറന്ന് കൈ തൂക്കിയിട്ടത് മാറിപ്പോയി എന്നുമാണ് പോസ്റ്റിലെ ആരോപണം.
ആലത്തൂരിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ സമാപന ദിവസം ഉണ്ടായ സംഘർഷത്തിൽ കൈയ്ക്ക് പരിക്കേറ്റതിനാലാണ് പ്രസേനൻ കൈ തൂക്കിയിട്ടു നടക്കുന്നത്. പ്രസേനൻ യഥാർത്ഥത്തിൽ ഇരു കൈകളിലും തിരക്കിൽ അറിയാതെ മാറിമാറി പരിക്ക് പ്രദർശിപ്പിച്ചോ… അതോ പ്രസേനന്‍റെ ചിത്രത്തിൽ എന്തെങ്കിലും മാറ്റം വരുത്തി ചമച്ചെടുത്തതാണോ… നമുക്ക് അറിയാൻ ശ്രമിക്കാം:
വസ്തുതാ പരിശോധന
ഞങ്ങൾ ആദ്യംതന്നെ ചിത്രത്തിന് വന്ന കമന്‍റുകൾ പരിശോധിച്ചു. പല പോസ്റ്റുകളിലും യാഥാർഥ്യം കണ്ടുപിടിക്കാൻ സഹായിക്കുന്ന സൂചനകൾ കമൻ്റുകളിൽ ഉണ്ടാവാറുണ്ട്. ഇവിടെ ചില കമന്‍റുകളിൽ ഷർട്ടിന്‍റെ പോക്കറ്റ് ശ്രദ്ധിക്കാനും മുണ്ട് ഉടുത്തിരിക്കുന്ന രീതി ശ്രദ്ധിക്കാനും നിർദേശമുണ്ട്. കമന്‍റുകളിൽ വിശദമാക്കുന്നതു പോലെ പോസ്റ്റിൽ ആദ്യം നൽകിയിരിക്കുന്നത് ദർപ്പണ ചിത്രമാണ് (mirror image). ദർപ്പണ ചിത്രത്തിന്‍റെ പ്രത്യേകത യഥാർത്ഥ ബിംബത്തിന്‍റെ ഇടതുവശം വലതായും വലതുവശം ഇടതായും കാഴ്ചക്കാരന് പ്രതീതി ജനിപ്പിക്കും.സ്മാർട്ട് ഫോൺ സെൽഫി കാമറകൾ വഴി ചിത്രങ്ങൾ എടുക്കുമ്പോഴും ഇതേ രീതിയിൽ ദർപ്പണ ചിത്രം തന്നെയാണ് ലഭിക്കുക. ദർപ്പണ ചിത്രങ്ങളുടെ രണ്ട് ഉദാഹരണങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


പ്രസേനന്‍റെ ദർപ്പണ ചിത്രം ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റ് പ്രചരിക്കുന്നുവെന്നും എംഎൽഎ ഇതിനെതിരെ പരാതി നൽകിയെന്നും വിവരിക്കുന്ന ചില വാർത്താ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകൾ ഞങ്ങൾക്ക് ലഭിച്ചു. താഴെ കൊടുത്തിരിക്കുന്ന സ്ക്രീൻഷോട്ട് ദേശാഭിമാനി പ്രസിദ്ധീകരിച്ച വർത്തയുടേതാണ്.

archived link | deshabhimani |
താഴെയുള്ള ലിങ്കുകൾ സന്ദർശിച്ച് അതേപ്പറ്റിയുള്ള വാർത്ത വിശദമായി വായിക്കാം
archived link | azhimukham |
archived link | asianetnews |
archived link | manoramanews |
അനിൽ അക്കര എംഎൽഎ യുടെ ഫേസ്‌ബുക്ക് പേജിൽ പരിഹാസ രൂപേണ ഇതേ ചിത്രം പങ്കുവച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തിൻറെ ഫേസ്‌ബുക്ക് പേജിലുള്ളത് എഡിറ്റ് ചെയ്ത ചിത്രമാണെന്നും നമ്മൾ വസ്തുതാ പരിശോധനയ്‌ക്കെടുത്ത പോസ്റ്റിൽ നൽകിയിരുന്ന രണ്ടു ചിത്രങ്ങളും ആദ്യം എംഎൽഎ പോസ്റ്റ് ചെയ്തിരുന്നുവെന്നും സ്ക്രീൻഷോട്ട് സഹിതം നിരവധി കമന്‍റുകൾ അനിൽ അക്കരയുടെ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. പോസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു.
വാർത്തകളിൽനിന്നും ലഭിച്ച സൂചനകൾ പ്രകാരം ഞങ്ങൾ എ ഡി പ്രസേനന്‍റെ ഫേസ്‌ബുക്ക് പേജ് പരിശോധിച്ചു. അതിൽ പോസ്റ്റിനെക്കുറിച്ച് അദ്ദേഹം എഴുതിയ വിശദീകരവും ഡിവൈഎസ്‌പി ക്കു നൽകിയ പരാതിയുടെ കോപ്പിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെൽഫി കാമറയിലെടുത്ത ചിത്രം എഡിറ്റ് ചെയ്ത് ചിത്രം പകർത്തിയയാളെ നീക്കം ചെയ്തശേഷം പോസ്റ്റ് ചെയ്തിരിക്കുകയാണ് എന്നാണ് പ്രസേനൻ ആരോപിക്കുന്നത്. സെൽഫി ക്യാമറയിലെടുത്ത ചിത്രവും അതിന്‍റെതന്നെ ദർപ്പണ ചിത്രവും താഴെ കൊടുക്കുന്നു.

നിഗമനം
ഈ പോസ്റ്റ് പൂർണമായും വ്യാജമാണ്. പ്രസേനന്‍റെ ദർപ്പണ ചിത്രവും സാധാരണ ചിത്രവും തെറ്റിദ്ധാരണാ ജനകമായി പോസ്റ്റ് ചെയ്തിരിക്കുകയാണ്. അല്ലാതെ തിരക്കിൽ പരിക്ക് പറ്റിയ കൈ ഏതാണെന്നു ശ്രദ്ധിക്കാതെ കെട്ട് അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോയതല്ല. അതിനാൽ ഈ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ പ്രീയ വായനക്കാർ ശ്രദ്ധിക്കുക.
ചിത്രങ്ങൾ കടപ്പാട് : ഗൂഗിൾ, ഫേസ്‌ബുക്ക്

Title:ആലത്തൂർ എംഎൽഎയുടെ കൈയ്യിലെ പരിക്കിന്‍റെ കെട്ട് ഇരു കൈകളിലേയ്ക്കും ഓർക്കാതെ മാറിപ്പോയിരുന്നോ ..?
Fact Check By: Deepa MResult: False

എനിക്ക് കാര്യങ്ങൾ പരിശോധിച്ചറിയുവാനുളള പരിചയമോകഴിവോ ഇല്ല അതുകൊണ്ട് പറ്റിയ തെറ്റാണ് സദയം ക്ഷമിക്കുക
Am not shared a FAKE NEWS but I see the difference between his left and right hand bandages and understood that he is fooling the people by wearing the bandage in two different hands in two different occasions. So I shared it to the people to know the truth about his intentions. So it’s shared knowingly that the bandage was fake one. So understand my intention in sharing this.
Thanks a lot to bring this to my notice..
commendable job- thanks