ഇത് പ്രവാചകനായ ആദം നബിയുടെ മഖ്‌ബറ ആണോ..?

അന്തർദേശിയ൦ സാമൂഹികം

വിവരണം

Abdul Saleem‎‎ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽനിന്നും ?മുത്ത് നബി ﷺയെ കാണാൻ കൊതിക്കുന്നവർ? എന്ന ഗ്രൂപ്പിലേക്ക് “അസ്സലാമുഅലൈക്കും

മനുഷ്യപിതാവായ ആദം നബിയുടെ മഖ്‌ബറ” എന്ന അടിക്കുറിപ്പോടെ ഒരു ഖബറിടത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. 2019 മെയ് 15 നു പോസ്റ്റ് ചെയ്ത ചിത്രത്തിന് ഇതുവരെ 319 ഷെയറുകളാണുള്ളത്.

archived FB post

റമസാൻ വ്രതം ആരംഭിച്ചപ്പോൾ വിശ്വാസികളുടെ ശ്രദ്ധ പിടിച്ചുപറ്റാനും പ്രതികരണം  നേടാനും മത വിശ്വാസവുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നുണ്ട്.പലതും വ്യാജ വാർത്തകൾ വഹിക്കുന്നവയാണ്. ഈ പോസ്റ്റ് അത്തരത്തിൽ പെട്ടതാണോ അതോ ഈ മഖ്‌ബറ ശരിക്കും പ്രവാചകനായ ആദം  നബിയുടെതാണോ എന്ന് നമുക്ക് പരിശോധിച്ചു നോക്കാം.

വസ്തുതാ വിശകലനം

ഞങ്ങൾ ഇതേ ചിത്രം google reverse image ഉപയോഗിച്ച് പരിശോധിച്ചു നോക്കിയപ്പോൾ ആദം നബിയുടെ മഖ്‌ബറ എന്ന പേരിലാണ് ഈ ചിത്രം ഏറ്റവുമധികം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന വിവരങ്ങളാണ് ലഭിച്ചത്. എന്നാൽ പ്രസ്തുത പോസ്റ്റിനു ലഭിച്ച കമൻ്റുകൾ പരിശോധിച്ചപ്പോൾ ഇത് ആദം നബിയുടേതല്ല മറിച്ച് മറ്റൊരു പ്രവാചകനായിരുന്ന ഇമ്രാൻ നബിയുടേതാണ് എന്ന സൂചനകൾ ലഭ്യമായി.

തുടർന്ന് ഇമ്രാൻ നബിയുടെ മഖ്‌ബറയുടെ ചിത്രം ഞങ്ങൾ തിരഞ്ഞു. ഒമാനിൽ മസ്ക്കറ്റിലെ സലാലയിൽ സ്ഥിതി ചെയ്യുന്ന ഇമ്രാൻ നബിയുടെ മഖ്‌ബറയുടെ ചിത്രം തന്നെയാണിതെന്ന് ഞങ്ങൾക്ക് വസ്തുതകൾ ലഭിച്ചു.

അതിന്‍റെ ചില സ്ക്രീൻഷോട്ടുകളും ഫേസ്‌ബുക്ക് പോസ്റ്റും താഴെ കൊടുക്കുന്നു.

archived FB post

archived FB post

കൂടാതെ ആദം നബിയുടെ മഖ്‌ബറ എവിടെയാണെന്ന് മതഗ്രന്ഥത്തിലോ ചരിത്ര രേഖകളിലോ വ്യക്തമായ സൂചനകളില്ലെന്നു വ്യക്തമാക്കുന്ന ഒരു വീഡിയോ ഞങ്ങൾക്ക് ലഭിച്ചിരുന്നു.

archived YouTube link

ഇമ്രാൻ നബിയെക്കുറിച്ച് ഒരു ബ്ലോഗിൽ നിന്നും ലഭിച്ച ലഘു വിവരണം താഴെ കൊടുക്കുന്നു.

archived link
quran-talk blogspot

കൂടുതൽ വായനയ്ക്ക് താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ചാൽ മതിയാകും

cherumoth blogspot
archived link

ആദം നബിയുടെ ഒരു ചെറിയ വിവരണം വിക്കിപീഡിയയിൽ നിന്നും ലഭിച്ചത് താഴെ കൊടുക്കുന്നു

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യം വസ്തുതാപരമായി തെറ്റാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

നിഗമനം

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വസ്തുത പൂർണ്ണമായും തെറ്റാണ്. ഇത് ആദം നബിയുടെ മഖ്‌ബറയല്ല. ഇമ്രാൻ നബിയുടെ മഖ്‌ബറയുടെ ചിത്രമാണ്. ഗൂഗിളിൽ ഇതിനെക്കുറിച്ച് നിറയെ വിവരങ്ങൾ ചിത്രങ്ങൾ സഹിതം ലഭ്യമാണ്. വിശ്വാസത്തിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഇത്തരം പ്രചരണങ്ങളിൽ പ്രീയ വായനക്കാർ വഞ്ചിതരാകാതിരിക്കുക

Avatar

Title:ഇത് പ്രവാചകനായ ആദം നബിയുടെ മഖ്‌ബറ ആണോ..?

Fact Check By: Deepa M 

Result: False