വിവരണം

Archived Link

മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ ചിത്രം ഉപയോഗിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റിൽ ഉന്നയിക്കുന്ന അവകാശവാദം ഇപ്രകാരം: “മോദിക്കൊപ്പം വേദി പങ്കിടാനാവില്ലെന്ന് ധോണി... ഇന്ത്യയിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥ സംഘികളുടെ മുഖത്തടിച്ചു ധോണിയുടെ പ്രതികരണം. ഈ ചിത്രം ഗ്രൂപ്പില്ലാ കോൺഗ്രസ് എന്ന ഫെസ്ബൂക്ക് പേജാണ് 2019 ഏപ്രിൽ 13 ന് പ്രസിദ്ധികരിച്ചത്. ഇങ്ങനെ ഒരു രൂക്ഷമായ വിമർശനം ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ മേലെ നടത്താനുള്ള കാരണം മാത്രം ഇതിൽ പറഞ്ഞിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റിൽ വേൾഡ് കപ്പ് ജയിപ്പിച്ച നായകൻ ധോണി യഥാർത്ഥത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം വേദി പങ്കുവെയ്ക്കാൻ വിസമ്മതിച്ചോ? അതോ ഇതൊരു കള്ളക്കഥയാണോ ? എന്തായാലും ഈ പോസ്റ്റിനു ഇതുവരെ 5600ക്കാളധികംഷെയറുകളാണ് ലഭിച്ചിരിക്കുന്നത്. അതിനാൽ ഞങ്ങൾ ഈ അവകാശവാദം എത്രത്തോളം ശെരിയാണെന്ന് പരിശോധിക്കാൻ തീരുമാനിച്ചു. യഥാർത്ഥത്തിൽ ഇങ്ങനത്തെ ഒരു സംഭവം നടന്നിട്ടുണ്ടോയെന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത വിശകലനം

ഇത്ര വലിയ ഒരു സംഭവം മാധ്യമങ്ങളിൽ വരാതിരിക്കില്ല. അതിനാൽ ആദ്യം ഞങ്ങൾ മുഖ്യധാര മാധ്യമങ്ങൾ അവരുടെ വെബ്‌സൈറ്റിൽ ഇതേപ്പറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു. പക്ഷെ ധോണി ഇങ്ങനെയുള്ള ഒരു പരാമർശം നടത്തിയതായി ഒരു വാർത്ത ലഭിച്ചില്ല.

ഞങ്ങൾ ഇതേപ്പറ്റി ഗൂഗിളിലും പരിശോധിച്ചു. ധോണിയും മോഡിയും ഒന്നിച്ചു ചേർത്ത് ഗൂഗിളിൽ ഒന്നുകൂടി അന്വേഷിച്ചെങ്കിലും ഇങ്ങനെയുള്ള ഒരു പരാമർശത്തെക്കുറിച്ചുള്ള കുറിച്ചുള്ള ഒരു വാർത്തയും ലഭ്യമായില്ല.

ഞങ്ങള്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ട്വിട്ടര്‍ അക്കൌണ്ട്, ഫെസ്ബൂക്ക് പേജ്, ഇന്‍സ്റാഗ്രാം അക്കൌണ്ട് എന്നി പരിശോധിച്ചു. പക്ഷെ അതിലും ഇങ്ങനെ ഒരു പരാമര്‍ശം മഹേന്ദ്ര സിംഗ് ധോണി നടത്തിയതായി കണ്ടെതിട്ടില്ല.

പ്രസ്തുത പോസ്റ്റിൽ വാർത്തയുടെ സ്രോതസ്സിലേയ്ക്ക് സൂചനകൾ നൽകുന്ന യാതൊരു ലിങ്കും നല്കിയിട്ടില്ല. ഇന്ത്യയുടെ മുൻ നായകനും ഏറെ പ്രസിദ്ധിയുള്ളയാളുമാണ് മഹേന്ദ്ര സിംഗ് ധോണി. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കു വയ്ക്കില്ല എന്നൊരു വാർത്ത നല്കുമ്പോൾ അത് ഏതെങ്കിലും വിശ്വസനീയമായ വാർത്ത മാധ്യമത്തിന്‍റെ പേരിലോ അല്ലെങ്കിൽ അവർ വാർത്തയിലൂടെ വിമർശനം നടത്തി നേരിട്ട് പറയുകയാണെങ്കിലോ വാർത്ത വിശ്വസിക്കാൻ കഴിയും. പക്ഷെ ഇതിനെ കുറിച്ച ഒരു മാധ്യമ റിപ്പോർട്ട് ലഭ്യമല്ല. കൂടാതെ ഇങ്ങനത്തെ ഒരു പരാമർശം മഹേന്ദ്ര സിംഗ് ധോണി നടത്തിയതായി കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് ഈ വാർത്തയെ വിശ്വസിക്കാൻ ഒരു കാരണമില്ല.

നിഗമനം

ഈ വാർത്ത വ്യാജമാണ്. ഒരു മുൻ ക്രിക്കറ്റ് നായകൻ പ്രധാനമന്ത്രിയെ കുറിച്ച് എന്തെങ്കിലും പരാമർശം നടത്തിയാൽ അത് മാധ്യമശ്രദ്ധ നേടാതിരിക്കില്ല. ഈ സംഭവം കുറിച്ച ഒരു മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടില്ല. അതുപോലെ തന്നെ മഹേന്ദ്ര സിംഗ് ധോണി സാമുഹിക മാധ്യമങ്ങളിലും അദ്ദേഹത്തിൻ്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ട് വഴിയോ ഇങ്ങനത്തെ ഒരു പരാമർശം നടത്തിയതായി കണ്ടെത്തിയിട്ടില്ല. പ്രിയ വായനക്കാർ ഇതുപോലെയുള്ള പോസ്റ്റുകൾ വസ്തുത പരിശോധിക്കാതെ ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു.

Avatar

Title:നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കുവെയ്ക്കാനില്ലെന്ന് മഹേന്ദ്ര സിംഗ് ധോണി പറഞ്ഞിരുന്നോ...?

Fact Check By: Harish Nair

Result: False