
വിവരണം
ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി രാജ്യത്ത് എങ്ങും ഇപ്പോള്‍ യുപിഐ (യൂണിഫൈഡ് പെയ്മെന്‍റ്സ് ഇന്‍റര്‍ഫെയ്‌സ്) ഉപയോഗിച്ചാണ് ബഹുഭൂരിപക്ഷവും ഷോപ്പിങ് നടത്തുന്നത്. നിരവധി യുപിഐ ആപ്പുകളുണ്ടെങ്കിലും ഒട്ടുമിക്കവരും അധികവും ഉപയോഗിക്കുന്നത് ഗൂഗിളിന്‍റ ജി പേ ആപ്പ് ആണ്. എന്നാല്‍ ഇപ്പോള്‍ ഇതാ സമൂഹമാധ്യമങ്ങളില്‍ ഗൂഗിള്‍ പേയ്ക്ക് എതിരായി ഒരു പ്രചരണം വ്യാപകമാകുകയാണ്. ഗൂഗിള്‍ പേ പണം ഇടപാടിന് വേണ്ടിയുള്ള സംവിധാനമല്ല എന്ന് ആര്‍ബിഐ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു എന്നാണ് ഈ പ്രചരണം. കൂടാതെ ഗൂഗിള്‍ പേ പണം ഇടാപാടില്‍ സംഭവിക്കുന്ന ധനനഷ്ടത്തിനോ മറ്റ് പ്രശ്നങ്ങള്‍ക്കോ ഇടപെടാന്‍ കഴിയില്ലെന്നും ഇത് നാഷണല്‍ പെയ്മെന്‍റ്സ് കോര്‍പ്പൊറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാത്ത സംവിധാനമാണെന്നും ആര്‍ബിഐ അറിയിച്ചു എന്നും വാട്‌സാപ്പിലും ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ഒരു ഇംഗ്ലിഷ് വാര്‍ത്ത സ്ക്രീന്‍ഷോട്ടില്‍ പറയുന്നു. ഗൂഗിള്‍ പേയുമായി ബന്ധപ്പെട്ട ഇടാപാടുകളില്‍ സംഭവിക്കുന്ന ഒരു നഷ്ടത്തിനും ആര്‍ബിഐ ഉത്തരവാദിയല്ല എന്നാണ് ഈ പ്രചരണത്തിന്‍റെ ഉള്ളടക്കം.
ഇതാണ് വാട്‌സാപ്പില്‍ പ്രചരിക്കുന്ന സന്ദേശം-

ഞങ്ങളുടെ ഫാക്‌ട്‌ലൈന്‍ നമ്പറായ 9049053770-ലേക്ക് നരിവധി പേരാണ് ഇതിന്‍റെ സത്യാവസ്ഥ അറിയാന്‍ ബന്ധപ്പെട്ടത്. വാട്‌സാപ്പില്‍ ലഭിച്ച സന്ദേശം-

എന്നാല്‍ ആര്‍ബിഐ ഗൂഗിള്‍ പേക്ക് എതിരെ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ.? എന്താണ് വസ്‌തുത എന്ന് അറിയാം..
വസ്‌തുത വിശകലനം
ആദ്യം തന്നെ നാഷണല്‍ പെയ്മെന്‍റ്സ് കോര്‍പ്പൊറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍സിപിഐ) വെബ്‌സൈറ്റ് പരിശോധിച്ചതില്‍ നിന്നും എന്‍സിപിഐയുടെ 20 അംഗീകൃത തേര്‍ഡ‍് പാര്‍ട്ടി യുപിഐ ആപ്പുകളുടെ ലിസ്റ്റില്‍ ആറാം സ്ഥാനത്ത് തന്നെ ഗൂഗിള്‍ പേയും നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്‍സിപിഐ അംഗീകൃതമല്ലാത്ത യുപിഐയാണ് ഗൂഗിള്‍ പേ എന്ന വാദം തെറ്റാണെന്ന് വ്യക്തമായി കഴിഞ്ഞു.
ബാങ്കുകള്‍ക്ക് യുപിഐ ഇടപാടുകള്‍ക്ക് സാങ്കേതിക പിന്തുണ നല്‍കുന്ന സംവിധാനമാണ് ഗൂഗിള്‍ പേ ഉള്‍പ്പടെയുള്ള ആപ്പുകളുടെ ജോലി. ഇത് തികച്ചും നിയമപരമാണെന്ന് ഗൂഗിള്‍ പ്രതിനിധിയെ ഉദ്ധരിച്ച് എക്ണോമിക്സ് ടൈംസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്‍സിപിഐ-ആര്‍ബിഐ ഗൈഡ് ലൈന്‍ പ്രകാരം നിയമപരമായി തന്നെയാണ് ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുന്നതെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നും ഗൂഗിള്‍ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്. പണം ഇടപാട് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കും പരാതികള്‍ക്കും 24 മണിക്കൂറം ഏഴ് ദിവസവും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സപ്പോര്‍ട്ടും ഗൂഗിള്‍ പേ ഒരുക്കിയിട്ടുണ്ടെന്നും ആരുടെയും പണം നഷ്ടമാകുമെന്നും ആശങ്ക വേണ്ടെന്നും ഗൂഗിള്‍ വ്യക്തമാക്കി. മാത്രമല്ല ഗൂഗിള്‍ പേ പെയ്മെന്‍റിനെതിരെ ആര്‍ബിഐ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയതായി യാതൊരു ആധികാരികമായി വാര്‍ത്തകളോ മറ്റ് വിവരങ്ങളോ ലഭ്യമല്ല എന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി.
എന്‍സിപിഐ വെബ്‌സൈറ്റിലെ തേര്‍ഡ് പാര്‍ട്ടി യുപിഐ ലിസ്റ്റില്‍ ഗൂഗിള്‍ പേ-

എക്ണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട്-

നിഗമനം
എന്‍സിപിഐ-ആര്‍ബിഐ ഗൈഡ്‌ലൈന്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന യുപിഐ പെയ്മെന്‍റ് സംവിധാനം തന്നെയാണ് ഗൂഗിള്‍ പേ. എന്‍സിപിഐ വെബ്‌സൈറ്റിലെ ലിസ്റ്റിലും ഗൂഗിള്‍ പേ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ പേ നിയമ വിരുദ്ധമായ പണമിടപാട് സംവിധാനമാണെന്ന് ആര്‍ബിഐയും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഗൂഗിള്‍ പേ അംഗീകൃത പെയ്‌മെന്‍റ് സംവിധാനമല്ലെന്ന് ആര്‍ബിഐ പറഞ്ഞോ? എന്താണ് വസ്‌തുത എന്ന് അറിയാം..
Fact Check By: Dewin CarlosResult: False
