വിവരണം

യുപി മുഖ്യമന്ത്രിയും ബിജെപി നേതാവുമായി യോഗി ആദിത്യനാഥ് മുസ്ലിം സമൂഹത്തിനൊപ്പം ആലിംഗനം ചെയ്ത് നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതില്‍ ആരും വീഴരുത് ഈ സ്നേഹം ജൂണ്‍ 4 വരെ മാത്രം എന്ന തലക്കെട്ട് നല്‍കിയാണ് ചിത്രം പ്രചരിക്കുന്നത്. റുബീന റുബി എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 187ല്‍ അധികം റിയാക്ഷനുകളും 82ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ യോഗി ആദിത്യനാഥ് മുസ്ലീം സമൂഹത്തിനൊപ്പം അവരെ ആലംഗം ചെയ്യുന്ന യഥാര്‍ത്ഥ ചിത്രം തന്നെയാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും sahixd (സഹിദ് എസ്കെ) എന്ന ഒരു ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം കണ്ടെത്താന്‍ കഴിഞ്ഞു. Politics in parallel universe (സമാന്തര പ്രപഞ്ചത്തിലെ രാഷ്ട്രീയം) എന്ന തലക്കെട്ടോടെ ആക്ഷേപഹാസ്യ രൂപേണയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നരേന്ദ്രമോദിക്കൊപ്പം സെല്‍ഫിയെടുക്കുന്ന ധ്രുവ് റാഠി, വിദ്വേഷത്തിനെതിരെ ഒരു വോട്ട് എന്ന എഴുതിയ പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന അമിത് ഷാ, ബിജെപി വേദിയില്‍ കാവി ഷാള്‍ അണിഞ്ഞ് പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധി, ബിജെപി വാഹന റാലി നയിക്കുന്ന അരവിന്ദ് കേജ്രിവാള്‍, കോണ്‍ഗ്രസ് പതാകയേന്തിയ ജെ.പി.നദ്ദ, മുസ്ലീം സമൂഹത്തിനൊപ്പം അവരില്‍ ഒരാളെ ആലിംഗനം ചെയ്യുന്ന യോഗി ആദിത്യനാഥ്, കോണ്‍ഗ്രസ് ചിഹ്നം കൈപ്പത്തി ചുവരില്‍ വരയ്ക്കുന്ന നരേന്ദ്ര മോദി, കോണ്‍ഗ്രസ് പതാകയേന്തി പ്രവര്‍ത്തകര്‍ക്കൊപ്പം ജാഥല നയിക്കുന്ന മധ്യമപ്രവര്‍ത്തകരായ അമിഷ് ദേവ്ഗനും അര്‍ണബ് ഗോസാമിയുെം എന്നിങ്ങനെയാണ് ചിത്രങ്ങള്‍. പ്രത്യാശാസ്ത്രത്തിനും നിലപാടുകള്‍ക്കും വിപരീതമാകുന്ന പ്രവര്‍ത്തികളെന്ന ഉള്ളടക്കമാണ് ചിത്രങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

എല്ലാ ചിത്രങ്ങളും നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലജന്‍സ് - എഐ) സഹായത്തോടെ നിര്‍മ്മിക്കപ്പെട്ടതാണെന്നതാണ് വസ്‌തുത. സഹിദ് എസ്കെ എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ തന്നെ താനൊരു എഐ വിദഗ്ധനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ക്ക് മുന്നറിയിപ്പായി ഇവയെല്ലാ എഐ നിര്‍മ്മിതമാണെന്നും പരീക്ഷണത്തിനും വിനോദത്തിനും വേണ്ടി മാത്രം നിര്‍മ്മിച്ച സാങ്കല്‍പ്പിക കലാസൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സാഹിദ് എസ്കെയും ഇന്‍സ്റ്റാഗ്രാം ബയോ-

Instagram Profile

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന യഥാര്‍ത്ഥ ചിത്രത്തിന്‍റെ സ്ക്രീന്‍ഷോട്ട്-

ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം-

Instagram Post

നിഗമനം

യോഗി ആദിത്യനാഥിന്‍റെ എഐ നിര്‍മ്മിത ചിത്രമാണ് തെറ്റായ തലക്കെട്ടോടെ പ്രചരിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തല്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:യോഗി ആദിത്യനാഥ് മുസ്‌ലീം സമൂഹത്തിനൊപ്പം ആലിംഗനം ചെയ്ത് നില്‍ക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: False