
വിവരണം
രമേഷ് പിഷാരടിക്ക് ശേഷം സുരാജ് വെഞ്ഞാറുമ്മൂടും കോണ്‍ഗ്രസിലേക്ക്.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.. കേസരി എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 170ല്‍ അധികം റിയാക്ഷനുകളും 104ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ചലച്ചിത്രതാരം സുരാജ് വെഞ്ഞാറുമ്മൂട് കോണ്‍ഗ്രസില്‍ ചേരുമെന്ന തരത്തില്‍ എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ചലച്ചിത്ര താരം സുരാജ് കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചരണം വസ്‌തുതാപരമാണോ എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി അദ്ദേഹവുമായി തന്നെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗത്വം ഇതുവരെ സ്വീകരിച്ചിട്ടില്ല. എല്ലാവരെയും ഒരെ പോലെയാണ് ബഹുമാനിക്കുന്നത്. പ്രചരണം വസ്‌തുത വിരുദ്ധമാണെന്നും താന്‍ ഇത്തരത്തിലൊരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും സുരാജ് വ്യക്തമാക്കി.
സുരാജ് കോണ്‍ഗ്രസിലേക്ക് എന്ന തരത്തില്‍ ഒരു മുഖ്യധാര മാധ്യമങ്ങളും ഊഹാപോഹങ്ങള്‍ എന്ന വിധത്തില്‍ പോലും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി.
നിഗമനം
സുരാജ് വെഞ്ഞാറമ്മൂട് കോണ്‍ഗ്രസിലേക്ക് എന്ന പ്രചരണം വസ്‌തുത വിരുദ്ധമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:നടന്‍ സുരാജ് വെഞ്ഞാറമ്മൂട് കോണ്‍ഗ്രസിലേക്ക് എന്ന പേരില്‍ വ്യാജ പ്രചരണം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
