
വിവരണം
ഉദ്ഘാടനം നടക്കാനിരിക്കെ കണ്ണൂരില്‍ പിണറായിയിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസില്‍ ഒരാളെ പോലീസ് പിടികൂടിയിരുന്നു. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ പിടിയിലായ വിപിന്‍ രാജ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നയാണെന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. Rmachandran Kunnaru Paruthikkad എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും സിപിഎം സൈബര്‍ കമ്മ്യൂണ്‍ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ഓഫിസ് ആക്രമിച്ച കേസില്‍ അറസ്റ്റിലായത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെയാണോ? വസ്‌തുത അറിയാം..
വസ്‌തുത ഇതാണ്
ആദ്യം തന്നെ കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും മനോരമ ഓണ്‍ലൈന്‍ നല്‍കിയ ഒരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. വാര്‍ത്തയുടെ ഉള്ളടക്കം ഇങ്ങനെയാണ്-
പിണറായിയിൽ കോൺഗ്രസ് ഓഫിസ് ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കനാൽക്കരയിൽ സ്വദേശി വിപിൻ രാജ് (24) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ ആദര്‍ശ് എന്ന മറ്റൊരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പിണറായി വെണ്ടുട്ടായി കനാല്‍കരയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫിസിനായി നിര്‍മ്മിച്ച പ്രിയദര്‍ശിനി മന്ദിരത്തിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. തലശ്ശേരി എഎസ്പി കെ.എസ്.ഷഹൻഷ, പിണറായി എസ്ഐ ബി.എസ്.ഭാവിഷ് എന്നിവരുടെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന പ്രചരണത്തെ കുറിച്ച് ആധികാരികമായി മറുപടി ലഭിക്കാന്‍ സ്ഥിരീകരണത്തിനായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം പിണറായി പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു. പ്രതികള്‍ സിപിഎം അനുഭാവികളാണെന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരമെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍ പ്രതികള്‍ക്ക് സിപിഎം അംഗത്വമില്ലായെന്ന് പ്രദേശത്തെ സിപിഎം നേതൃത്വവും പ്രതികരിച്ചു.
വാര്‍ത്തയുടെ സെക്രീന്‍ഷോട്ട് –
നിഗമനം
കോണ്‍ഗ്രസ് ഓഫിസ് ആക്രമണ കേസില്‍ പിടിയിലായത് സിപിഎം അനുഭാവയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:പിണറായിയിലെ കോണ്‍ഗ്രസ് ഓഫിസ് ആക്രമണത്തില്‍ പിടിയിലായത് കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലാ? വസ്‌തുത അറിയാം..
Written By: Dewin CarlosResult: False
