കെ.കെ.ശൈലജ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന എന്ന തരത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഏറ്റ കനത്ത തിരച്ചടി ഇപ്പോഴും വലിയ ചര്‍ച്ചാ വിഷയമായി തുടരുകയാണ്. ഇതിനിടയില്‍ കെ.കെ.ശൈലജയും പ്രസ്താവന എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെയുള്ള വികാരം തിരച്ചടിക്ക് കാരണമായി. താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ മുഴുവന്‍ സീറ്റിലും സിപിഎം വിജയിക്കുമായിരുന്നു എന്ന് കെ.കെ.ശൈലജ പറഞ്ഞു എന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്ത ന്യൂസ് കാര്‍‍‍ഡ് എന്ന പേരിലാണ് പ്രചരണം. എസ്എന്‍ഇസി (സമസ്ത നാഷണല്‍ എ‍ജ്യുക്കേഷന്‍ കൗണ്‍സില്‍) എന്ന ഗ്രൂപ്പില്‍ റൗഫ് ചെട്‌ലാട്ട് റൗഫ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെ.കെ.ശൈലജ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് കാര്‍ഡ് തന്നെയാണോ പ്രചരിക്കുന്നത്? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത

ഏഷ്യാനെറ്റ് ന്യൂസിന്‍റെ സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകളും അവരുടെ വെബ്‌സൈറ്റും പരിശോധിച്ചതില്‍ നിന്നും പ്രചരിക്കുന്നത് പോലെയൊരു ന്യൂസ് കാര്‍ഡ് കണ്ടെത്താന്‍ കഴിഞ്ഞില്ലാ. അതുകൊണ്ട് തന്നെ ഫാക്ട് ക്രെസെന്‍ഡോ മലയാളം ഏഷ്യാനെറ്റ് ന്യൂസ് വെബ് ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ പ്രചരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരിലുള്ള വ്യാജ ന്യൂസ് കാര്‍ഡാണെന്ന് അവര്‍ പ്രതികരിച്ചു.

പിന്നീട് കെ.കെ.ശൈലജയുമായി ഞങ്ങള്‍ ഫോണില്‍ ബന്ധപെട്ടു. താന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും തനിക്കെതിരെ നിരന്തരം സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടക്കുകയാണെന്നും കെ.കെ.ശൈലജയും പ്രതികരിച്ചു.

നിഗമനം

കെ.കെ.ശൈലജയുടെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവന വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. ഏഷ്യാനെറ്റ് ന്യൂസും ഇത്തരത്തിലൊരു വാര്‍ത്ത ന്യൂസ് കാര്‍ഡ് പ്രസിദ്ധീകരിച്ചിട്ടില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:കെ.കെ.ശൈലജ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന എന്ന തരത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..

Written By: Dewin Carlos 

Result: False