വടകരയില്‍ കെ.കെ.ശൈലജ മനപ്പൂര്‍വ്വം തോറ്റ് കൊടുത്തതാണെന്ന് കെ.ടി.ജലീല്‍ പറഞ്ഞോ? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

വടകരയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കെ.കെ.ഷൈലജയുടെ തോല്‍വി വലിയ ആഘാതമാണ് മുന്നണിക്കും സിപിഎമ്മിനും വരുത്തിയത്. 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ആലത്തൂരില്‍ മാത്രമാണ് ഇടതുപക്ഷത്തിന് ആശ്വാസമായി ഒരു സീറ്റില്‍ വിജയം നേടാന്‍ സാധിച്ചത്. അതെസമയം കെ.കെ.ശൈലജയുടെ തോല്‍വിയെ കുറിച്ച് കെ.ടി.ജലീല്‍ എംഎല്‍എ നടത്തിയ പ്രസ്താവന എന്ന പേരിലുള്ള പ്രചരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വടകരയില്‍ കെ.കെ.ശൈലജ ഷാഫിക്ക് തോറ്റുകൊടുത്തതാണ്. ശൈലജ ജയിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രിയാവാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുമായിരുന്നു എന്ന് കെ.ടി.ജലീല്‍ പറഞ്ഞു എന്നതാണ് പ്രചരണം.

മാപ്പിള സഖാക്കളും ഷജറകളും എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് കാണാം-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെ.ടി.ജലീല്‍ ഇത്തരത്തിലൊരു പ്രസ്തവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

കെ.ടി.ജലീല്‍, കെ.കെ.ശൈലജ എന്ന കീ വേര്‍‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തെങ്കിലും ജലീല്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം കെ.ടി.ജലീലുമായി ഫോണില്‍ ബന്ധപ്പെട്ടു. താന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്നും വലത് സൈബര്‍ സംഘങ്ങള്‍ എഴുതി തയ്യാറാക്കുന്ന കള്ളങ്ങളാണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു.

നിഗമനം

കെ.ടി.ജലീല്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:വടകരയില്‍ കെ.കെ.ശൈലജ മനപ്പൂര്‍വ്വം തോറ്റ് കൊടുത്തതാണെന്ന് കെ.ടി.ജലീല്‍ പറഞ്ഞോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False