സുരേഷ് ഗോപി മകളുടെ വിവാഹത്തിന് ക്ഷണിക്കാത്തതില്‍ മറിയക്കുട്ടി ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

യാചന സമരത്തിലൂടെ ശ്രദ്ധ നേടിയ മരിയക്കുട്ടിയുടെ പേരില്‍ നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോള്‍ ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. നരേന്ദ്ര മോദി തൃശൂരില്‍ നടത്തിയ റോഡ് ഷോയും തുടര്‍ന്നുള്ള മിഹള സംഗമത്തിലും മരിയക്കുട്ടി മുഖ്യാതിഥിയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സാധ്യതയിലുള്ള സുരേഷ് ഗോപിയായും മരിയക്കുട്ടി വേദി പങ്കിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സുരേഷ് ഗോപി മകളുടെ കല്യാണത്തിന് ക്ഷണിച്ചില്ലായെന്ന് മരിയക്കുട്ടി പരാതി പറഞ്ഞു എന്നാണ് പ്രചരണം. എല്ലാ കാര്യങ്ങളും നോക്കാമെന്ന് ഏറ്റ സുരേഷ് ഗോപി മകളുടെ കല്യാണത്തിന് ക്ഷണിച്ചില്ലാ.. കണ്ണീരണിഞ്ഞ് മറിയക്കുട്ടി.. എന്ന പേരില്‍ ടി21 എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 443ല്‍ അധികം റിയാക്ഷനുകളും 53ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മറിയക്കുട്ടി സുരേഷ് ഗോപി തന്‍റെ മകളുടെ വിവാഹം ക്ഷണിച്ചില്ലായെന്ന പേരില്‍ ഒരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

സുരേഷ് ഗോപി മകളുടെ കല്യാണത്തിന് ക്ഷണിച്ചില്ലായെന്ന പേരില്‍ അദ്ദേഹത്തിനെതിരെ മറിയക്കുട്ടി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം മറിയക്കുട്ടിയുമായി ഫോണില്‍ ബന്ധപ്പെട്ടു. ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലാ. തനിക്കെതിരെ വ്യാപകമായി വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. അത്തരത്തിലൊന്നാണിതെന്നും തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും മറിയക്കുട്ടി പറഞ്ഞു.

നിഗമനം

സുരേഷ് ഗോപി തന്‍റെ മകളുടെ കല്യാണത്തിന് ക്ഷണിച്ചിട്ടില്ലായെന്ന പരാതിയോ പരിഭവമോ എവിടെയും പറഞ്ഞിട്ടില്ലായെന്നും പ്രചരണം അടിസ്ഥാനരഹിതമാണെന്നും മറിയക്കുട്ടി പറഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:സുരേഷ് ഗോപി മകളുടെ വിവാഹത്തിന് ക്ഷണിക്കാത്തതില്‍ മറിയക്കുട്ടി ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്തുത അറിയാം..

Written By: Dewin Carlos 

Result: False