ഇ.പി.ജയരാജന്‍റെ പ്രസ്താവന എന്ന പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും പ്രബലരായ സ്ഥാനാര്‍ത്ഥികളായ ഷാഫി പറമ്പിലും കെ.കെ.ശൈലജയും തമ്മിലുള്ള മത്സരത്തില്‍ ആരും ജയിക്കുമെന്നത് പ്രവചനാതീതമാണ്. അതെസമയം വടകരയില്‍ വിജയക്കുമെന്ന അവകാശവാദങ്ങളും വെല്ലുവിളികളുമായി ഇരുമുന്നണിയുടെ നേതാക്കളും പ്രസ്താവനകളുമായി രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ വടകരയില്‍ കെ.കെ.ശൈലജ തോറ്റാല്‍ താന്‍ മുടി മൊട്ടയിടിച്ച് പാതി മീശയും കളയുമെന്ന വെല്ലുവിളിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ രംഗത്ത് വന്നു എന്ന തരത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപരമായി പ്രചരിക്കുന്നുണ്ട്. എന്‍റെ കോണ്‍ഗ്രസ് എന്ന ഗ്രൂപ്പില്‍ റൗഫ് കണ്ണന്തളി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നരിവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇ.പി.ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്ന് അറിയാന്‍ അവരുടെ വെബ്‌സൈറ്റിലും സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകളും പരിശോധിച്ചെങ്കിലും ഇത്തരമൊരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞിലില്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഏഷ്യാനെറ്റ് ന്യൂസ് വെബ്‌ഡെസ്‌കുമായി ഫോണില്‍ ബന്ധപ്പെട്ട് ന്യൂസ് കാര്‍ഡിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്ന് അവര്‍ സ്ഥരീകരിക്കുകയും ചെയ്തു.

പിന്നീട് ഇ.പി.ജയരാജനോട് ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും താന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും പ്രചരണം വ്യാജമാണെന്നും അദ്ദേഹം പ്രതികരിച്ചു.

നിഗമനം

ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍‍ഡാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. കൂടാതെ ഇ.പി.ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ഇ.പി.ജയരാജന്‍റെ പ്രസ്താവന എന്ന പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False