
വിവരണം
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോക്കെതിരെ പീഡന പരാതിയുമായി വനിത നേതാവ് എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരിലാണ് ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നത്. എന്‍റെ കോണ്‍ഗ്രസ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ റൗഫ് കണ്ണന്തളി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? ആര്‍ഷോയുടെ പേരില്‍ ഇത്തരത്തിലൊരു പീഡന പരാതി വനിത നേതാവ് നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ പരിശോധിച്ചെങ്കിലും ഇത്തരമൊരു ന്യൂസ് കാര്‍ഡ് കണ്ടെത്താന്‍ കഴിഞ്ഞില്ലാ. അതെ സമയം ഏഷ്യാനെറ്റിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്ന പ്രതികരണവുമായി ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് –
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. പ്രചരണം വ്യാജമാണെന്നും തനിക്കെതിരെ ഇത്തരമൊരു ആരോപണമോ പരാതിയോ ഇല്ലായെന്നും വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആര്‍ഷോ പ്രതികരിച്ചു.
നിഗമനം
ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് തന്നെ പ്രതികരിച്ചിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയും വ്യാജ പ്രചരണമാണെന്ന സ്ഥിരീകരണം നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:ആര്‍ഷോക്കെതിരെ വനിത നേതാവ് പീഡന പരാതി നല്‍കിയെന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: False
