അവനവന്‍ സ്വന്തം ജീവന്‍ സംരക്ഷിക്കണമെന്ന് ഡിജിപി പ്രസ്താവന നടത്തിയിട്ടില്ല.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
വിവരണം
പാലക്കാടിനെ ഞെട്ടിച്ച രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ ആര്‍എസ്എസ് നേതാവിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും കൊലപ്പെടുത്തുകയായിരുന്നു. മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായ ഈ സംഭവത്തെ തുടര്‍ന്ന് സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും എതിരെ വലിയ ആക്ഷേപങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. അതിനിടയിലാണ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അവനവന്‍ സ്വന്തം ജീവന്‍ സംരക്ഷിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.. എന്ന പേരിലാണ് പ്രചരണം. പോരാളി വാസു എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 346ല്‍ അധികം റിയാക്ഷനുകളും 34ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
യഥാര്‍ത്ഥത്തില്‍ ഡിജിപി അനില്‍ കാന്ത് ഇത്തരത്തിലൊരു പ്രസ്താവന കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ നടത്തിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പ്രചരണത്തെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ പ്രമോദ് കുമാറുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്- സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടില്ല. ഒരു പോലീസ് ഉദ്യോഗസ്ഥനും ഇത്തരത്തില്‍ പ്രതികരിക്കുകയുമില്ല. ക്രമസമാധനം സംരക്ഷിക്കുക എന്നത് പോലീസിന്‍റെ ഉത്തരവാദിത്തമാണ്. പോലീസ് അതില്‍ വിട്ടുവീഴ്ച്ച ചെയ്യാറില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണം വലിയ കുറ്റകൃത്യമാണെന്നും ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ ആരും പങ്കുവെയ്ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങളിലും സംസ്ഥാന പോലീസ് മേധാവി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതായി വാര്‍ത്തകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല പോരാളി വാസു എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റില്‍ ഡിജിപി അനില്‍ കാന്തിനൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രം മലയാളം സിനിമ താരം ചെമ്പില്‍ അശോകന്‍റെയാണെന്നതാണ് മറ്റൊരു വസ്‌തുത.
നിഗമനം
സംസ്ഥാന പോലീസ് മേധാവി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:അവനവന്‍ സ്വന്തം ജീവന്‍ സംരക്ഷിക്കണമെന്ന് ഡിജിപി പ്രസ്താവന നടത്തിയിട്ടില്ല.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False