ശൈലജ ടീച്ചറിന്‍റെ വടകരയിലെ പ്രചരണത്തിന് ആളില്ലായെന്ന് മാതൃഭൂമിയുടെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവേശകരമായി നടത്തി വരുകയാണ്. ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ശക്തമായി തന്നെ മത്സരരംഗത്തുണ്ട്. എന്നാല്‍ വടകരയില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.കെ.ശൈലജ ടീച്ചറുടെ പ്രചരണത്തെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ഒരു പ്രചരണം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അവധി ദിവസമായിട്ടും വടകരിയില്‍ പ്രചരണത്തിന് ആളില്ലാ.. പ്രവര്‍ത്തകരോട് ക്ഷോഭിച്ച് ശൈലജ ടീച്ചര്‍.. എന്ന് മാതൃഭൂമി നല്‍കിയ വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന് പേരിലാണ് പ്രചരണം.

സുരേഷ് ഗോപിയുടേത് വർഗീയ സവർണ്ണ ഫാസിസ്റ്റ് മെയിൽ ഷോവനിസ്റ്റ് ക്ഷോഭം. ശൈലജയുടേത് നല്ല പത്തരമാറ്റ് മതേതര ജനാധിപത്യ സ്ത്രീ ശാക്തീകരണ കരുതലമ്മ വികാരം. അത്രേയുള്ളൂ… എന്ന തലക്കെട്ട് നല്‍കി ബിജെപി നേതാവായ സന്ദീപ് വാചസ്പതിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 1,000ല്‍ അധികം റിയാക്ഷനുകളും 120ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മാതൃഭൂമി ഓണ്‍ലൈന്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ മാതൃഭൂമി വെബ്‌സൈറ്റില്‍ അവര്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിച്ചെങ്കിലും യാതൊന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് മാതൃഭൂമിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പരിശോധിച്ചതില്‍ നിന്നും മാതൃഭൂമിയുടെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് സ്ഥിരീകരിച്ച് കൊണ്ട് അവര്‍  പോസ്റ്റ് പങ്കുവെച്ചതായി കണ്ടെത്താന്‍ കഴിഞ്ഞു. അതയാത് മാത‍ൃഭൂമി നല്‍കിയ മറ്റൊരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്ത് കെ.കെ.ഷൈലജയുടെ പ്രചരണത്തെ കുറിച്ച് വ്യാജ പ്രചരണമാണ് സമൂഹമാധ്യത്തിലൂടെ നടക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു.

മാതൃഭൂമി പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Mathrubhumi FB Post 

നിഗമനം

മാതൃഭൂമി ഓണ്‍ലൈന്‍ തന്നെ പ്രചരണം വ്യാജമാണെന്നും അവരുടെ പേരില്‍ എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണ് പ്രചരിപ്പിക്കുന്നതെന്നും സ്ഥരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ശൈലജ ടീച്ചറിന്‍റെ വടകരയിലെ പ്രചരണത്തിന് ആളില്ലായെന്ന് മാതൃഭൂമിയുടെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

Written By: Dewin Carlos 

Result: False