
വിവരണം

Archived Link |
“ഒരു വോട്ട് പോലും പാഴാക്കില്ല…..
ജനനായകൻ കെ സുരേന്ദ്രനെ വിജയിപ്പിക്കാൻ തിരുവല്ലക്കാർ വരുന്നു കടലേഴും കടന്ന്…?” എന്ന അടികുറിപ്പ് ചേര്‍ത്തി2019 23 ഏപ്രില്‍ 23 ന് S Sarath Kumar എന്നഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയുണ്ടായി. ഈ ചിത്രത്തിൽ നരേന്ദ്ര മോദിക്ക് അനുകൂലമായ വാക്കുകളെഴുതിയ ടീഷർട്ട് ധരിച്ച ഒരു സംഘം എസ്കലേറ്റർ കയറുന്നത് നമുക്ക് കാണാൻ സാധിക്കും. ഈ സംഘം പത്തനംതിട്ട എൻ .ഡി.എ സ്ഥാനാർത്ഥിയായ കെ. സുരേന്ദ്രനു വേണ്ടി വോട്ട് ചെയ്യാൻ കടലേഴും കടന്നുവന്ന തിരുവല്ലക്കാരാണെന്ന് ഈ പോസ്റ്റ് അവകാശവാദം ഉന്നയിക്കുന്നു. യഥാർത്ഥത്തിൽ പത്തനംതിട്ട മണ്ഡലത്തിൽ എൻ .ഡി.എ. സ്ഥാനാർത്ഥിയായ കെ. സുരേന്ദ്രനുവേണ്ടി ഇവർ കടലേഴും കടന്നു വന്നവരാണോ?
ഇതേപ്പറ്റി അന്വേഷിച്ചപ്പോൾ ഈ ചിത്രം മറ്റൊരു വിവരണവുമായി ഷെയർ ചാറ്റ് എന്ന സമുഹ മാധ്യമ ആപ്പിൽ താഴെ നല്കിയ ഒരു പോസ്റ്റ് കണ്ടെത്തി.
ഈ പോസ്റ്റിൽ ഹിന്ദിയിൽ എഴുതിയതിന്റെ പരിഭാഷ ഇപ്രകാരം: അമേരിക്കയിലെ ഭാരതീയരോട് മോദിക്ക് വോട്ട് കൊടുക്കണമെന്ന ട്രംപിൻറെ ആഹ്വാന പ്രകാരം ന്യൂയോർക്കിൽ നിന്ന് മുംബൈയിലേക്ക് 6 വിശേഷ ഫ്‌ളൈറ്റുകൾ ആരംഭിച്ചു.. ഫിർ ഏക് ബാർ മോദി സർക്കാർ (വിണ്ടും വരണം മോദി ഭരണം).
യഥാർത്ഥത്തിൽ ഈ ചിത്രം എവിടെ നിന്നുള്ളതാണ്? ശരിക്കും ഇവർ കടൽ കടന്ന് കെ. സുരേന്ദ്രന് അഥവാ മോദിക്ക് വോട്ട് ചെയ്യാനായി വന്നവരാണോ? നമുക്ക് ഒന്ന് പരിശോധിച്ച് നോക്കാം.
വസ്തുത വിശകലനം
ഈ ചിത്രത്തിന്‍റെ വസ്തുത അറിയാനായി ഞങ്ങള്‍ ഈ ചിത്രം ഗൂഗിള്‍ reverse image search ഉപയോഗിച്ച് പരിശോധിച്ചു. അവിടെ നിന്നും ലഭിച്ച പരിണാമങ്ങളുടെ സ്ക്രീൻഷോട്ട് താഴെ നല്‍കിട്ടുണ്ട്.

പരിശോധനയിലൂടെ ലഭിച്ച പരിണാമങ്ങളിൽ ഈ ചിത്രം ആദ്യം പ്രസിദ്ധികരിച്ച ട്വീറ്റ് ലഭിച്ചു. ചൗക്കിദാർ വിനോദ് റായ് എന്ന വ്യക്തി ആണ് ഈ ചിത്രം ആദ്യംട്വിറ്ററിൽ പ്രചരിപ്പിച്ചത്. ചൗക്കിദാർ വിനോദ് റായിയുടെ ട്വീറ്റ് താഴെ നല്കിട്ടുണ്ട്.
ഈ ട്വീറ്റിൽ ചൗക്കിദാർ വിനോദ് റായ് നല്കിയ അടിക്കുറിപ്പ് പ്രകാരം ഈ ചിത്രം പുനെയിലെ അമനോര മാളിൽ എടുത്തതാണ്. നരേന്ദ്ര മോദിയെ പിന്തുണയ്ക്കാനായി പോയ സംഘത്തെ മാളിലെല്ലാവരും പ്രോത്സാഹിപ്പിച്ചു എന്നാണ് ട്വീറ്റിൽ പറയുന്നത്. ഈ ചിത്രം ഏപ്രിൽ 14നാണ് പ്രസിദ്ധീകരിച്ചത്. ചിത്രത്തിൽ കാണുന്ന സംഘം കടലേഴും കടന്നു വന്നവരല്ല.. ഇവർ തിരുവല്ലക്കാരോ കെ. സുരേന്ദ്രന് വോട്ട് കൊടക്കാൻ വന്നവരോ അല്ല . മോദി അനുഭാവികളാണിവർ. ഈ ചിത്രം പുനെയിലെ ഒരു മാളിൽ എടുത്താണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മോദിക്ക് വോട്ട് ചെയ്യാൻ അമേരിക്കയിലുള്ള ഭാരതീയർക്ക് ന്യൂയോർക്കിൽ നിന്നും മുംബൈ വരേയ്ക്ക് പുതിയ ഫ്‌ളൈറ്റുകൾ അമേരിക്കയുടെ രാഷ്ട്രപതിയായ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതായി ഒരു വാർത്തയും ലഭിച്ചില്ല. ഈ രണ്ട് വിവരണങ്ങളും പൂർണ്ണമായും വ്യാജമാണ്.
ഈ ചിത്രം എടുത്തത് അമനോര മാളിളല്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. പകരം അമനോര മാളിന്‍റെ സമിപത്തുള്ള സീസന്‍സ് മാലാണ്. ഈ രണ്ട് സ്ഥലങ്ങളുടെ ഗൂഗിള്‍ മാപ്പ് താരതമ്യം താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് കാണാം.
നിഗമനം
ഈ പോസ്റ്റിൽ പറയുന്ന പോലെ ഇവർ കടലോഴും കടന്ന് കെ. സുരേന്ദ്രനു വേണ്ടി വോട്ട് ചെയ്യാൻ വന്നവരല്ല. ഈ ചിത്രം പുനെയിലെ ഒരു മാളിൽ സംഘടിച്ച മോദി അനുഭാവികളായ സംഘത്തിന്റെതാണ്. അതിനാൽ ദയവായി തെറ്റായ വിവരണമുള്ള ഈ പോസ്റ്റ് വായനക്കാർ ഷയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Title:കെ. സുരേന്ദ്രനിന് വോട്ടിടാന്‍ കടലോഴും കടന വന്ന തിരുവല്ലകരുടെ ചിത്രമാണോ ഇത്…?
Fact Check By: Harish NairResult: False
