ശരണം വിളിക്കുന്നവരുടെ വോട്ട് വേണ്ടെന്ന് എം സ്വരാജ് എംഎൽഎ പറഞ്ഞിരുന്നോ...?
വിവരണം
ശരണം വിളിക്കുന്നവരുടെ വോട്ട് വാങ്ങി ജയിക്കേണ്ട ഗതികേട് ഇടതു പക്ഷത്തിനില്ല.... ആചാര സംരക്ഷകരുടെ വോട്ട് ഇടതുപക്ഷം ആഗ്രഹിക്കുന്നില്ല. എംഎൽഎ എം. സ്വരാജ്...എന്ന വാചകങ്ങളോടൊപ്പം സ്വരാജിന്റെ ചിത്രവും ചേർത്തുള്ള പോസ്റ്റാണ് പ്രചരിക്കുന്നത്. തൃപ്പുണിത്തുറ നിയോജക മണ്ഡലത്തിലെ എംഎൽഎ ആയ എം സ്വരാജിന്റെ പ്രസ്താവന എന്ന പേരിൽ മിനി എൻ കെ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്ന് പ്രചരിക്കുന്ന പോസ്റ്റിനു 2000 ലധികം ഷെയറുകളായിക്കഴിഞ്ഞു. ലോക്‌സഭാ തെരെഞ്ഞെടുപ്പ് തിയതിയുടെ പ്രഖ്യാപനം വന്ന പശ്ചാത്തലത്തിൽ പ്രചരിക്കുന്ന ഈ പോസ്റ്റിന്റെ വസ്തുത നമുക്ക് പരിശോധിച്ചു നോക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ അതേപ്പറ്റിയുള്ള വിവരങ്ങൾ ഓൺലൈനിൽ തിരഞ്ഞപ്പോൾ ആദ്യംതന്നെ ഈ ആരോപണത്തിനെതിരായുള്ള സ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാൻ കഴിഞ്ഞു. അത് താഴെ കൊടുക്കുന്നു.
കൂടാതെ മുഖ്യമന്ത്രിക്ക് ഇതേപ്പറ്റി പരാതി നൽകിയതിന്റെ ഒരു കോപ്പി അദ്ദേഹം ഇവിടെ പോസ്റ്റു ചെയ്തിട്ടുണ്ട്. ഇതിനുപരിയായി ഞങ്ങൾ ഈ വിഷയം സ്വരാജിനോടു ഫോണിലൂടെ നേരിട്ട് അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരം ആയിരുന്നു :
സ്വരാജിന്റെ ഫേസ്‌ബുക്ക് വിശദീകരണത്തെ ആദരമാക്കി ഏതാനും ന്യൂസ് പോർട്ടലുകൾ ഇതേ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
archived link gramajyothi | archived link azhimukham |
ശബരിമല പ്രശ്നത്തെക്കുറിച്ച് മനോരമ ഓൺലൈനിൽ 2018 ഒക്ടോബർ 9 ന് എം സ്വരാജിന്റെ പ്രസ്താവന പ്രസിദ്ധീകരിച്ചിരുന്നു. " ഇൻഡ്യാ ചരിത്രത്തിൽ സതി ഉൾപ്പെടെയുള്ള ആചാരങ്ങൾ അവസാനിപ്പിച്ചപ്പോൾ ഇതിലും ശക്തമായ പ്രതിഷേധങ്ങളാണ് ഉണ്ടായിട്ടുള്ളത്. ആചാരങ്ങൾ കാലാനുസൃതമായി മാണമെന്ന നിലപാടാണ് ഡിവൈഎഫ്ഐ ക്കുള്ളത്. വിധി നടപ്പാക്കുന്നതിൽ ആകുലതയില്ലെന്നും എം സ്വരാജ് പറഞ്ഞു."
മനോരമ ഓൺലൈനിൽ നൽകിയ വാർത്തയുടെ പ്രസക്ത ഭാഗങ്ങളാണ് മുകളിൽ നൽകിയിട്ടുള്ളത്. അതിലും അദ്ദേഹം ഇത്തരത്തിൽ പ്രസ്താവന നടത്തിയിട്ടുള്ളതായി കാണാൻ സാധിക്കുന്നില്ല. വാർത്ത ഇവിടെ വായിക്കാം.
Manoramaonline.com | archived link |
നിഗമനം
എം സ്വരാജ് എംഎൽഎ യുടെ പ്രസ്ഥാവന എന്ന പേരിൽ പ്രചരിക്കുന്ന ഈ ഫേസ്‌ബുക്ക് പോസ്റ്റ് തെറ്റാണ്. അദ്ദേഹം ഇങ്ങനെ എവിടെയും പറഞ്ഞിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മുകളിൽ നൽകിയിട്ടുള്ള ലിങ്കുകൾ പരിശോധിച്ചാൽ വായനക്കാർക്ക് കൂടുതൽ വ്യക്തത ലഭിക്കുന്നതാണ്.
ചിത്രങ്ങൾ കടപ്പാട്: ഗൂഗിൾ
Title:ശരണം വിളിക്കുന്നവരുടെ വോട്ട് വേണ്ടെന്ന് എം സ്വരാജ് എംഎൽഎ പറഞ്ഞിരുന്നോ...?
Fact Check By: Deepa MResult: False