FACT CHECK: കോവിഡ് ബാധിച്ച പട്ടികജാതി കുടുംബങ്ങൾക്ക് സർക്കാരിൽ നിന്നും അയ്യായിരം രൂപ സഹായം ലഭിക്കും എന്ന് തെറ്റായ പ്രചരണം…

പ്രാദേശികം | Local

പ്രചരണം 

കോവിഡ് രോഗ ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇതിൽ സർക്കാരിൽ നിന്നും പൊതുജനങ്ങൾക്ക് ചില ചികിത്സാ സഹായങ്ങൾ ലഭിക്കുമെന്ന് അറിയിപ്പു നൽകുന്ന പോസ്റ്റുകൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നുണ്ട്. 

ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു അറിയിപ്പാണ് ഇവിടെ നൽകിയിരിക്കുന്നത്.  

സന്ദേശം ഇങ്ങനെയാണ്:  

കൊറോണ ബാധിച്ച പട്ടികജാതി കുടുംബങ്ങൾക്ക് സർക്കാരിൽനിന്നും പട്ടികജാതി വികസന വകുപ്പ് വഴി 5000/-  രൂപ ധനസഹായം നൽകിവരുന്നു.

ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് ആണ് ലഭിക്കുക. 

ഡോക്ടർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം

1. ജാതി സർട്ടിഫിക്കറ്റ്

2. വരുമാന സർട്ടിഫിക്കറ്റ് 

3. ആധാർ കാർഡ് കോപ്പി

4. റേഷൻ കാർഡ് കോപ്പി 

5. ബാങ്ക് പാസ് ബുക്ക് കോപ്പി 

6. കോവിസ് പോസിറ്റീവ് ആയതും നെഗറ്റീവ് ആയതുമായ സർട്ടിഫിക്കറ്റ്

                  എന്നിവയുമായി അക്ഷയയിൽ എൻറർ ചെയ്തതിനുശേഷം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ എത്തിക്കുക.

ഫോർവേഡ് ചെയ്യൂ..

മറ്റുള്ളവർക്കും ഉപകാരപെടട്ടെ”

കൂടുതൽ വിവരങ്ങൾക്ക്  അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക”

archived linkFB post

എന്നാൽ ഈ സന്ദേശം അടിസ്ഥാനരഹിതമാണ്. 

വസ്തുത ഇങ്ങനെ 

പട്ടികജാതി വകുപ്പ് കോവിഡ് രോഗബാധിതരായ പട്ടികജാതിയിൽപ്പെട്ട ആളുകൾക്ക് ഇത്തരത്തിൽ യാതൊരു സഹായവും നൽകുന്നില്ല എന്നാണ് ബന്ധപ്പെട്ട വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ അറിയിച്ചത്. പട്ടികജാതിക്കാർക്ക് സർക്കാരിന്‍റെ ആരോഗ്യ സുരക്ഷാ പദ്ധതിയുണ്ട്.  അത് മാരകമായ രോഗങ്ങൾ ബാധിച്ചവരും അത്യാഹിതങ്ങളിൽ പെട്ടവരുമായ ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള പട്ടികജാതി വിഭാഗത്തിന് 50000 രൂപ വരെ ചികിത്സ സഹായം ലഭിക്കും. ഇതല്ലാതെ കോവിഡ്  ചികിത്സാ പദ്ധതികളൊന്നും ഇതുവരെ ആവിഷ്ക്കരിച്ചിട്ടില്ല. 

താഴെ നൽകിയിരിക്കുന്ന സർക്കാർ ഉത്തരവുകളിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളുടെയും വിവരങ്ങൾ ലഭ്യമാണ്:  

സഹായ പദ്ധതികള്‍ 1  

സഹായ പദ്ധതികള്‍ 2  

സഹായ പദ്ധതികള്‍ 3  

5000 രൂപ പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് കൊറോണ ബാധിച്ച സഹായമായി ലഭിക്കും എന്ന പ്രചരണം തെറ്റാണെന്നും ഇത് ആരും വിശ്വസിക്കരുത് എന്നും പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിശദീകരണം നൽകിയിട്ടുണ്ട് 

https://www.facebook.com/permalink.php?story_fbid=1110005149521091&id=603497586838519&__cft__[0]=AZXLevOnDd4E5GF7ORYwMnpHTvV5cRSLSwrAgY1qvAFrnhQ3YXboVOETpmMy6J598mnWFxWQL4BSmI9uFsf9l9-oVZVWnrxl3uYPzOsI9d0VJNRy3N5C7Xo4FOuTVjXujAWrbl-O0YlMckwp9vkwC4gW&__tn__=%2CO%2CP-R

Archived link

കൊറോണ ബാധിച്ച എസ് സി എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് 5000 രൂപ സഹായമായി സർക്കാരിൽ നിന്ന് ലഭിക്കും എന്ന വാർത്ത തെറ്റാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട് 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. കോവിഡ് ബാധിച്ച പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് 5000 രൂപ സർക്കാരിൽനിന്നും സഹായമായി ലഭിക്കുമെന്നും ഇതിനായി അപേക്ഷ ഫോം പൂരിപ്പിച്ച് നൽകിയാൽ മതിയെന്നും അറിയിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്ന് ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കോവിഡ് ബാധിച്ച പട്ടികജാതി കുടുംബങ്ങൾക്ക് സർക്കാരിൽ നിന്നും അയ്യായിരം രൂപ സഹായം ലഭിക്കും എന്ന് തെറ്റായ പ്രചരണം…

Fact Check By: Vasuki S 

Result: False