രാഹുൽ ഗാന്ധി ഡോ.മൻമോഹൻ സിംഗിനെ അപമാനിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിൻ്റെ യാഥാർഥ്യം ഇങ്ങനെയാണ്

Misleading Political

കൈ തൊഴുത് നിൽക്കുന്ന പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ രാഹുൽ ഗാന്ധി അപമാനിക്കുന്നത്തിൻ്റെ ചിത്രം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നമുക്ക് ഒരു ചിത്രം കാണാം. വീഡിയോയിൽ നമുക്ക് രാഹുൽ ഗാന്ധിയുടെ മുന്നിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് കൈകൂപ്പി നിൽക്കുന്നതായി കാണാം.  രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഡോ.മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ എങ്ങനെ അപമിച്ചിരുന്നു എന്ന് ആരോപിച്ച് ഈ ചിത്രത്തെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “രാഹുൽജി ബുധനാഴ്ച കേരളത്തിൽ വരുന്നു. നല്ല കാര്യം രാഹുൽജി ബുധനാഴ്ച്ച നല്ല ദിവസം ആണ് കേരളത്തിൽ എത്തിയാൽ പിന്നേ തിരിച്ചു പോകരുത് കേരളത്തിൽ സ്ഥിര താമസം ആക്കണം താങ്കൾ ജനിച്ചത് 1970 ജൂൺ 19 നാണ് ജന്മ നക്ഷത്രം മൂലം ആണ്. ജാതക വശാൽ താങ്കൾ ഭാരതത്തിലെ ഒരു മൂലയിൽ കിടക്കുന്ന സ്ഥലത്തിന്റെ അധിപൻ ആകാൻ ഉള്ള സാധ്യത കാണുന്നുണ്ട്.ഒരു ഗ്രഹത്തിന് മൂന്ന് നക്ഷത്രങ്ങളുടെ ആധിപത്യം എന്നതാണല്ലോ ജ്യോതിഷനിയമം. അതുപ്രകാരം കേതു അധിപനാകുന്ന, കേതു ഭരിക്കുന്ന മൂന്നു നക്ഷത്രങ്ങളാണ് അശ്വതി, മകം, മൂലം എന്നിവ. ഈ മൂന്നു നാളുകാരുടെയും ജനനം കേതുദശയിലായിരിക്കും. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ ഈ നാളുകാരുടെ ജന്മദശാധിപനാണ് കേതു. ഒന്ന് ആഞ്ഞു പരിശ്രമിച്ചാൽ മൂലം നക്ഷത്ര കാരനായ അങ്ങേയ്ക്ക് കേരളത്തിലെ മുഖ്യമന്ത്രി ആകാനുള്ള സാഹചര്യം കാണുന്നുണ്ട് 😍👍 SDPI ജമാത്തെ ഇസ്ലാമി ലീഗ് പോലുള്ള വർഗീയ വോട്ട് ബാങ്ക് ഉള്ളത് കൊണ്ട് കേരളത്തിൽ നിങ്ങൾക്ക് നല്ല സ്കോപ്പ് ഉണ്ട്. ഇവിടെ തന്നെ കൂടണം അല്ലാതെ പ്രധാനമന്ത്രി ആവുമെന്ന് സ്വപ്നത്തിൽ പൊലും കരുതണ്ട കാരണം കേരളത്തിന് പുറത്തുള്ള ഇന്ത്യയിലെ മഹാ ഭൂരിപക്ഷം ജനങ്ങൾ കപട മുഖമൂടി ഇട്ട കോൺഗ്രസ്‌ എന്ന വർഗീയ പ്രീണന അഴിമതി പാർട്ടിയെ യും വ്യാജ ഗാന്ധി പേരും കൊണ്ടു നടക്കുന്ന നിങളുടെ നെഹ്‌റു കുടുംബത്തെയും പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട് ഇന്ത്യയെ ഇസ്ലാമിക രാജ്യം ആക്കണമെന്ന് ആഗ്രഹിക്കുന്ന കുറെ ഇസ്ലാമിക തീവ്രവാദികളും കുറച്ചു കിഴങ്ങന്മാരായ ഹിന്ദുക്കളും അല്ലാതെ,,ആരും ഇനി നിങളുടെ പാർട്ടിക്ക് ഇപ്പോൾ വോട്ടു ചെയ്യാറില്ല ഇവിടെ ആവുമ്പോൾ എന്ത് മണ്ടത്തരവും പറയാം കാണിക്കാം, കാരണം ഇവിടെയും ഉള്ളത് അതുപോലെ ഉള്ള അണികൾ ആണ് 👍 ”    

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ, പ്രൊ കേരള എന്ന വെബ്സൈറ്റിൽ ഈ ചിത്രം ഞങ്ങൾക്ക് ലഭിച്ചു. ഈ ചിത്രം കോൺഗ്രസ് പാർട്ടി ഹെഡ് ക്വാർട്ടർസിൽ 15 ഓഗസ്റ്റ് 2017ന് സ്വാതന്ത്ര്യ ദിന ആഘോഷത്തിൻ്റെതാണ്.  

വാർത്ത വായിക്കാൻ – Pro Kerala | Archived

ഞങ്ങൾ ഈ പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും പരിശോധിച്ചപ്പോൾ രാഹുൽ ഗാന്ധി ഡോ.മൻമോഹൻ സിംഗിൻ്റെ അഭിവാദ്യം സ്വീകരിക്കാതെ അദ്ദേഹത്തെ അപമാനിച്ചു എന്ന തരത്തിൽ നടത്തുന്ന ഈ പ്രചരണം തെറ്റാണെന്ന് വ്യക്തമായി. ഗേറ്റി ഇമേജസിൽ ഈ പരിപാടിയിൽ രാഹുൽ ഗാന്ധി ഡോ.മൻമോഹൻ സിംഗിനെ കൈ തൊഴുത് അഭിവാദ്യം നൽകുന്നത് നമുക്ക് കാണാം.

Getty Images

ABP ന്യൂസ് ഈ പരിപാടിയുടെ വീഡിയോ അവരുടെ യുട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇന്ത്യയുടെ 70ആം സ്വതന്ത്ര ദിനം ബിജെപിയും കോൺഗ്രസ്സും  അവരുടെ ആസ്ഥാനത്തിൽ എങ്ങനെ ആചരിക്കുന്നത് എന്ന് ഈ വീഡിയോയിൽ നമുക്ക് കാണാം. 2:37ന് ഡോ.മൻമോഹൻ സിംഗ് വേദിയിൽ വരുമ്പോൾ രാഹുൽ ഗാന്ധി അദ്ദേഹത്തെ കൈകൂപ്പി അഭിവാദ്യം നൽകുന്നത് നമുക്ക് വ്യക്തമായി കാണാം.

നിഗമനം

കൈകൂപ്പി അഭിവാദ്യം നൽകുന്ന ഡോ.മൻമോഹൻ സിംഗിനെ രാഹുൽ ഗാന്ധി അവഗണിക്കുന്നു എന്ന തരത്തിൽ നടത്തുന്ന പ്രചരണം തെറ്റാണ്. കോൺഗ്രസ് പാർട്ടി ആസാത്തനത്തിൽ 2017ൽ ഇന്ത്യയുടെ സ്വതന്ത്ര ദിനം ആഘോഷ പരിപാടിയിൽ എടുത്ത ഒരു ചിത്രം തെറ്റായ വിവരണം ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകേയാണ്.          

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Result Stamp

Title: രാഹുൽ ഗാന്ധി ഡോ.മൻമോഹൻ സിംഗിനെ അപമാനിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിൻ്റെ യാഥാർഥ്യം ഇങ്ങനെയാണ്

Fact Check By: Mukundan K

Result: Misleading