സി.പി.എമ്മിന്‍റെ സംസ്ഥാന കമ്മറ്റി അംഗവും പാർട്ടിയുടെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ എം.എൽ.എയുമായ പി. ജയരാജൻ സ്വന്തം പാർട്ടി വിട്ട് ബിജെപിയിലേക്ക് പോകുന്നു എന്ന വ്യാജ പ്രചരണം വളരെ കാലം മുമ്പ് മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടു വരുന്നുണ്ട്.

പ്രചരണം

പി ജയരാജനെ പറ്റിയുള്ള പഴയ വാർത്ത തന്നെ മറ്റൊരു രീതിയില്‍ഇപ്പോള്‍ പ്രചരിച്ചു പോരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. മനോരമ ന്യൂസ് ഓൺലൈൻ പതിപ്പിനെ സ്ക്രീൻഷോട്ട് രൂപത്തിലാണ് വാർത്തയുടെ പ്രചരണം. മലയാള മനോരമയുടെ ലോഗോയോടൊപ്പം വാർത്തയുടെ തലക്കെട്ടായി നൽകിയിട്ടുള്ളത് ഇങ്ങനെ: സി പി എമ്മിൽ ഒറ്റപ്പെടുന്നു പി ജയരാജനും ആയിരത്തോളം സിപിഎം പ്രവർത്തകരും ബിജെപിയിലേക്ക് എന്ന് സൂചന

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു വ്യാജ പ്രചരണമാണ് ഇതെന്ന് കണ്ടെത്തുകയും ചെയ്തു.

വസ്തുത ഇങ്ങനെ

പലരും ഫേസ്ബുക്കില്‍ പോസ്റ്റ് പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

ഞങ്ങൾ മനോരമയുടെ ഓൺലൈൻ പതിപ്പ് നോക്കിയപ്പോൾ അതിൽനിന്നും ഒരു വാര്‍ത്ത ലഭിച്ചു. “പി.ജയരാജന് സിപിഎം സംസ്ഥാനസമിതിയില്‍ വിമര്‍ശനം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായ വാക്കേറ്റത്തിന്‍റെ പേരിലാണ് പി.ജയരാജനും കെ.പി.സഹദേവനുമെതിരായ വിമര്‍ശനം. മേലില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കരുതെന്ന് സംസ്ഥാന സമിതി നിര്‍ദേശിച്ചു” എന്നാണ് വാര്‍ത്ത.

പോസ്റ്റിലെ പ്രചരണത്തെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ മനോരമ ന്യൂസ് ഡെസ്ക്കുമായി ബന്ധപ്പെട്ടു. പോസ്റ്റിലെ സ്ക്രീന്‍ ഷോട്ടില്‍ നല്‍കിയ പോലുള്ള ഒരു വാര്‍ത്ത മനോരമ ന്യൂസ് പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് അവര്‍ അറിയിച്ചു. സ്ക്രീന്‍ ഷോട്ടും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ പ്രചരണം നടത്തുകയാണ് എന്നും അവര്‍ അറിയിച്ചു.

കൂടാതെ ഞങ്ങളുടെ പ്രതിനിധി പി ജയരാജനോട് ഇതേ കുറിച്ച് ചോദിച്ചു. അടിസ്ഥാന രഹിതമായ വ്യാജ പ്രചരണം മാത്രമാണിതെന്ന് അദ്ദേഹം മറുപടി നല്‍കി.

സിപിഎം നേതാവ് പി ജയരാജനെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ മനോരമ ന്യൂസ് ഓണ്‍ ലൈന്‍ പതിപ്പിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിക്കുകയാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. മനോരമ ന്യൂസ് ഓണ്‍ ലൈന്‍ പതിപ്പിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ടില്‍ കണ്ണൂരിലെ സിപിഎം നേതാവ് പി ജയരാജനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. പി ജയരാജന്‍ ഇതുവരെ ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ല, കൂടാതെ മനോരമ ഇങ്ങനെ ഒരു വാര്‍ത്ത നല്‍കിയിട്ടുമില്ല

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പി ജയരാജനെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് മനോരമ ന്യൂസിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ്...

Fact Check By: Vasuki S

Result: False