കോവിഡ്-19 വാക്സിൻ വികസിപ്പിച്ച ഭാരത് ബയോടെക് വൈസ് പ്രസിഡന്‍റ് സ്വന്തം ശരീരത്തില്‍ വാക്സിന്‍ പരീക്ഷണം നടത്തുന്നതിന്‍റെ ചിത്രമല്ല ഇത്...
ഭരത് ബയോറ്റെക് എന്ന ഹൈദരാബാദിലെ കമ്പനി ഇയടെയായി വാര്‍ത്തയില്‍ ഏറെ ചര്‍ച്ച ചെയ്തപെട്ട പേരാണ്. കാരണം ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) ഓഗസ്റ്റ് 15 വരെ ഇവര്‍ക്ക് കോവിഡ്-19ന്‍റെ ക്ലിനിക്കല്‍ പരീക്ഷണം നടത്താനുള്ള സമയപരിധി നല്‍കിട്ടുണ്ട്. ജൂലൈ ഏഴു മുതല്‍ ഈ പരീക്ഷണം തുടങ്ങിയിട്ടുമുണ്ട്. കോവിഡ്-19ന്‍റെ വാക്സിന്‍റെ പേര് കോവാക്സിന്‍ (COVAXIN) എന്നാണ് നാമകരണം നല്‍കിയിരിക്കുന്നത്. ഇതിന്‍റെ ക്ലിനിക്കല്‍ പരിക്ഷണത്തിന്‍റെ ഭാഗമായി ഇന്ത്യയിലെ 12 ആശുപത്രികളാണ് തെരെഞ്ഞെടുതപെട്ടത്. ഇതിനിടയില്‍ ജൂലായ് 3 മുതല്‍ ഭാരത് ബയോടെകിന്‍റെ വി.പി. ഡോ. ശ്രിനിവാസന്‍ തന്‍റെ ശരീരത്തില്‍ വാക്സിന്‍ പരിക്ഷണം നടത്തുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവാന്‍ തുടങ്ങി. പക്ഷെ ഈ വാര്‍ത്ത തെറ്റാണെന്ന് പിന്നിട് കമ്പനി തന്നെ വ്യക്തമാക്കിട്ടുണ്ട്. സാമുഹ്യ മാധ്യമങ്ങളിലെ പ്രചാരണവും ചിത്രത്തിന്‍റെ യാഥാര്‍ഥ്യവും നമുക്ക് നോക്കാം.
പ്രചരണം
പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “കോവിഡ്-19, വാക്സിൻ വികസിപ്പിച്ച ഭാരത് ബയോടെക് വൈസ് പ്രസിഡന്‍റ് ഡോ.വി.കെ.ശ്രീനിവാസ് ആദ്യഡോസ് മരുന്ന് ആത്മവിശ്വാസത്തോടെ സ്വന്തം ശരീരത്തിൽ ക്ലിനിക്കൽ പരീക്ഷണം നടത്തുന്നു. വാക്സിൻ ഉപയോഗിച്ച ഭാരതത്തിലെ ആദ്യ വ്യക്തിയെന്ന ബഹുമതിയും ഡോക്ടർക്ക്. അഭിനന്ദനങ്ങൾ ഡോ.ശ്രീനിവാസ്.💝”
വസ്തുത അന്വേഷണം
ഈ ചിത്രം വൈറല്‍ ആയതോടെ വിശദീകരണവുമായി ഭരത് ബയോടെക് കമ്പനി രംഗത്ത് എത്തി. ഭരത് ബയോടെക് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഈ വിശദീകരണമാണ് ട്വീറ്റ് ചെയ്തത്.
ഭാരത് ബയോടെക് വ്യക്തമാക്കുന്നത് ഇങ്ങനെ-
“നിലവില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഈ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് ഭാരത് ബയോടെക് അല്ല. ചിത്രത്തില്‍ കാണുന്നത് ഒരു സാധാരണ പരിശോധനക്കായി എല്ലാ ജീവനക്കാരുടെ സാമ്പിള്‍ എടുക്കുന്നതിന്‍റെ ഇടയില്‍ എടുത്ത ചിത്രമാണ്. ഞങ്ങള്‍ കോവിഡ്-19നു വേണ്ടി ഒരു സുരക്ഷിതവും ഫലപ്രദവുമായ ഒരു പരിഹാരം കണ്ടു പിടിക്കാന്‍ പ്രവര്‍ത്തിക്കുകയാണ്. ഭാരത് ബയോടെക് ആവശ്യമുള്ള എല്ലാ ഗുണനിലവാരത്തിന്‍റെ മാനദണ്ഡങ്ങളും സുരക്ഷക്കായുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും ഈ വാക്സിന്‍റെ ക്ലിനിക്കല്‍ വികസനത്തില്‍ പാലിക്കാന്‍ തുടരും. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു.”
ഈ കാര്യം ഇതിനെ മുമ്പേയും പല വസ്തുത അന്വേഷണ വെബ്സൈറ്റുകള്‍ ഈ സത്യം അവരുടെ അന്വേഷണത്തിലൂടെ തെളിയിച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ടുകള്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.
നിഗമനം
ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവിഡ് വാക്സിന്‍ അഥവ കോവാക്സിന്‍റെ പരീക്ഷണം ഭാരത് ബയോടെക് വൈസ് പ്രസിഡന്‍റ് ഡോ. ശ്രിനിവാസ് തന്‍റെ സ്വന്തം ശരീരത്തില്‍ നടത്തി എന്ന സാമുഹ്യ മാധ്യമങ്ങളിലെ പ്രചരണം വ്യാജമാണ്. സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം കമ്പനി ജീവനക്കാരുടെ ടെസ്റ്റിങ്ങിനു വേണ്ടി ബ്ലഡ് സാമ്പിള്‍ എടുക്കുമ്പോള്‍ എടുത്ത ഒരു ചിത്രമാണ്.
Title:കോവിഡ്-19 വാക്സിൻ വികസിപ്പിച്ച ഭാരത് ബയോടെക് വൈസ് പ്രസിഡന്‍റ് സ്വന്തം ശരീരത്തില്‍ വാക്സിന്‍ പരീക്ഷണം നടത്തുന്നതിന്‍റെ ചിത്രമല്ല ഇത്...
Fact Check By: Mukundan KResult: False