
വിവരണം
കേന്ദ്ര സര്‍ക്കാര്‍ 29 രൂപ നിരക്കില്‍ പുറത്ത് ഇറക്കിയ ഭാരത് റൈസിനെ കുറിച്ചുള്ള ഒരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബിജിപി സംസ്ഥാന അധ്യക്ഷന്‍റെ പേരിലൊരു പ്രസ്താവനയാണ് 24 ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്നത്. ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുതെന്നും അങ്ങനെ കഴിക്കുന്നവരെ കണ്ടെത്താന്‍ സംഘം ജാഗ്രത പാലിക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു എന്ന തരത്തില്‍ 24 ന്യൂസ് കാര്‍ഡ് പ്രസിദ്ധീകരിച്ചു എന്നാണ് പോസ്റ്റ്. തിങ്ക് ഓവര്‍ കേരള 3.0 എന്ന ഗ്രൂപ്പില്‍ മുരുകന്‍ കടവില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 434ല്‍ അധികം റിയാക്ഷനുകളും 80ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ 24 ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ടോ? സുരേന്ദ്രന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ കെ.സുരേന്ദ്രന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ ഗൂഗിള്‍ കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തെങ്കിലും വാര്‍ത്തകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് 24ന്യൂസിന്‍റെ വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലെ പേജുകളിലും പരിശോധിച്ചെങ്കിലും വാര്‍ത്തയോ ന്യൂസ് കാര്‍ഡോ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. അതുകൊണ്ട് തന്നെ 24 ന്യൂസ് വെബ് ഡെസ്കുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ട് വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ 24 ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലായെന്നും പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്നും 24 വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
24 ന്യൂസിന്‍റെ പ്രതികരണം-

നിഗമനം
24 ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജമായി നിര്‍മ്മിച്ച ന്യൂസ് കാര്‍ഡാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ലാ കെ.സുരേന്ദ്രന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതായും തെളുവുകളില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞിട്ടില്ലാ.. 24 ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: False
