കെ.സുരേന്ദ്രന്‍ കേന്ദ്ര മന്ത്രിയായാല്‍ കേരളത്തിന് ഗുണമുണ്ടാകുമെന്ന് ഇ.പി.ജയാരജന്‍ പറഞ്ഞിട്ടുണ്ടോ? വസ്‌തുത അറിയാം..
വിവരണം
കെ.സുരേന്ദ്രന്‍ രാജ്യസഭയിലൂടെ മന്ത്രിയാകുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞു എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് കാര്‍ഡ് എന്ന പേരിലാണ് പ്രചരണം. അമ്പിളി പിള്ളൈ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇ.പി.ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ന്യൂസ് കാര്‍ഡ് തന്നെയാണോ പ്രചരിക്കുന്നത്? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളും അവരുടെ ഔദ്യോഗിക വെബ്‌സൈറ്റും പരിശോധിച്ചെങ്കിലും ഇത്തരമൊരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം റിപ്പോര്‍ട്ടര്‍ ചാനല്‍ വെബ് ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ട് ന്യൂസ് കാര്‍ഡിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്ന് അവര്‍ മറുപടി നല്‍കി.
പിന്നീട് ഇ.പി.ജയരാജനുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇത്തരമൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലായെന്ന് ജയരാജനും പ്രതികരിച്ചു.
ഇതെ പ്രചരണം കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ പ്രസ്താവന എന്ന പേരിലും വ്യാജമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതെ കുറിച്ച് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം പ്രസിദ്ധീകരിച്ച ഫാക്‌ട് ചെക്ക് ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
നിഗമനം
റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്നും ഇ.പി.ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
Title:കെ.സുരേന്ദ്രന്‍ കേന്ദ്ര മന്ത്രിയായാല്‍ കേരളത്തിന് ഗുണമുണ്ടാകുമെന്ന് ഇ.പി.ജയാരജന്‍ പറഞ്ഞിട്ടുണ്ടോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False