വയനാട് ദുരന്തഭൂമിയില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൂടാതെ, രാഷ്ട്രീയ പാര്‍ട്ടികളുടെ കീഴിലുള്ള സന്നദ്ധ സംഘടനകളും ഫണ്ട് ശേഖരണം നടത്തുന്നുണ്ട്. മുസ്ലിം ലീഗിന്‍റെ വയനാട് പുനർനിർമ്മാണ ഫണ്ടിൽ ഫണ്ട് വകമാറ്റുന്നുവെന്ന വാര്‍ത്തയുമായി ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.

പ്രചരണം

“ചന്ദ്രിക ജീവനക്കാരുടെ ശമ്പള കുടിശ്ശിക നൽക്കും

വയനാട് പുനരധിവാസ ഫണ്ടിൽ നിന്നും 15 കോടി ചന്ദ്രികയുടെ ബാധ്യത തീർക്കാൻ മാറ്റിവെക്കും”

ചന്ദ്രിക ദിനപത്രം പ്രസിദ്ധീകരിച്ച വാർത്തയാണിത് ന്യൂസ് കാർഡാണിത് എന്ന തരത്തിൽ ചന്ദ്രികയുടെ പേരും സോഷ്യൽ മീഡിയ ലിങ്കുകളും ന്യൂസ് കാർഡിൽ കൊടുത്തിട്ടുണ്ട്.

FB postarchived link

എന്നാൽ പൂർണമായും രാജപ്രചരണമാണിതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇതാണ്

ഞങ്ങൾ ചന്ദ്രിക ദിനപത്രത്തിന്റെ സൈറ്റിലും വെബ്സൈറ്റിലും മാധ്യമ അക്കൗണ്ടുകളിലും തിരഞ്ഞെങ്കിലും ഇങ്ങനെ ഒരു കഴിഞ്ഞില്ല. മാത്രമല്ല, ഇത് വ്യാജ വാർത്തയാണ് എന്ന് സൂചിപ്പിച്ചു ചന്ദ്രിക ന്യൂസ് കാർഡ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടാതെ ചന്ദ്രികയുടെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് മറ്റൊരു റിപ്പോര്‍ട്ട് ലഭ്യമായി.

ചന്ദ്രികയുടെ പേരില്‍ വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

വയനാട് പുനരധിവാസ ഫണ്ടില്‍ നിന്നും മുസ്ലിം ലീഗ് 15 കോടി ചന്ദ്രിക ദിനപ്പത്രത്തിന്‍റെ ബാധ്യത തീര്‍ക്കാന്‍ ഉപയോഗിക്കുമെന്ന വാര്‍ത്തയുമായി ചന്ദ്രിക പ്രസിദ്ധീകരിച്ച ന്യൂസ് കാര്‍ഡ് വ്യാജമാണ്. ചന്ദ്രിക ദിനപ്പത്രം വ്യാജ പ്രചരണത്തിന് എതിരെ കേസ് കൊടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വ്യാജ വാര്‍ത്തയുമായി ചന്ദ്രികയുടെ പേരില്‍ വ്യാജ ന്യൂസ് കാര്‍ഡ് പ്രചരിപ്പിക്കുന്നു...

Written By: Vasuki S

Result: False