മാതൃഭൂമിയുടെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് മുകേഷിനും ചിന്താ ജെറോമിനുമെതിരെ  വ്യാജ പ്രചരണം

രാഷ്ട്രീയം | Politics

ചലച്ചിത്ര നടനും എംഎൽഎയുമായ മുകേഷും കേരള സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമുംവിവാഹിതരാവുന്നു എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.

 പ്രചരണം 

മുകേഷിന്‍റെയും ചിന്തയുടെയും ചിത്രങ്ങൾ ഒരുമിച്ച് ചേർത്ത് മാതൃഭൂമിയുടെ ന്യൂസ് കാർഡ് എന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. പോസ്റ്ററിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: “നടൻ മുകേഷ് എംഎൽഎയും ഡോ: ചിന്ത ജെറോമും വിവാഹിതരാവുന്നു” 

archived linkFB post

പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ പൂർണമായും വ്യാജപ്രചരണമാണ് നടത്തുന്നത് എന്ന് വ്യക്തമായി.

വസ്തുത ഇതാണ് 

വാർത്തയെ കുറിച്ച് കൂടുതലറിയാൻ ആദ്യം ഞങ്ങൾ യുവജന കമ്മീഷൻ അധ്യക്ഷ ഡോ. ചിന്ത ജെറോമുമായി സംസാരിച്ചു. “പൂർണമായും വ്യാജപ്രചരണമാണ് നടത്തുന്നത്. പലരും എന്നെ വിളിച്ച് ഈ കാര്യം അന്വേഷിച്ചു. പോസ്റ്റ് പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്”. ഇതാണ് ചിന്ത നല്കിയ മറുപടി. 

കൂടാതെ മാതൃഭൂമി ന്യൂസ് ഡെസ്കുമായി ബന്ധപ്പെട്ടപ്പോൾ മാതൃഭൂമിയുടെ ലോഗോ ദുരുപയോഗം ചെയ്ത് തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് അവർ വ്യക്തമാക്കി. കൂടാതെ തെറ്റായ പ്രചരണമാണെന്ന് വ്യക്തമാക്കി അവര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വാര്‍ത്ത നല്കിയിട്ടുണ്ട്: 

ഓണ്‍ലൈന്‍ പതിപ്പിലും ഇതേപ്പറ്റി ലേഖനം നല്കിയിട്ടുണ്ട്. കൂടാതെ ഞങ്ങൾ എംഎൽഎ മുകേഷുമായി സംസാരിച്ചിരുന്നു. ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവരുടെ മനോനില എന്താണെന്ന് അറിയില്ലെന്നും ചിന്ത ജെറോമിനെ ഒരു കുഞ്ഞനുജത്തിയെ പോലെയാണ് കരുതുന്നതെന്നും ഇത്തരം പ്രചരണങ്ങൾ വേദനയുണ്ടാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

പോസ്റ്റിലെ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.  

നിഗമനം 

ഈ പോസ്റ്റിലൂടെ വ്യാജപ്രചരണമാണ് നടത്തുന്നത്. നടനും എംഎൽഎയുമായ മുകേഷും യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമും വിവാഹിതരാകുന്നു എന്ന തരത്തിൽ നടക്കുന്ന പ്രചരണങ്ങൾ എല്ലാം തെറ്റാണെന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാതൃഭൂമിയുടെ ന്യൂസ് ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മാതൃഭൂമിയുടെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് മുകേഷിനും ചിന്താ ജെറോമിനുമെതിരെ വ്യാജ പ്രചരണം

Fact Check By: Vasuki S 

Result: False