വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഹോം ട്യൂഷന്‍ ഡിജിറ്റല്‍ പഠന പദ്ധതി രജിസ്ട്രേഷന്‍ ആരംഭിച്ചു എന്ന വാട്‌സാപ്പ് സന്ദേശം വ്യാജം..

സാമൂഹികം

വിവരണം

40000 രൂപ സ്കോളർഷിപ്പ് – ഇപ്പോൾ അപേക്ഷിക്കാം

25/04/2020

➖➖➖➖➖➖➖➖➖➖

https://chat.whatsapp.com/B5Ao6hKVil06Fwb3JhKn1N

കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി അടുത്ത അധ്യയന വർഷം 5 മുതൽ 12 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഹോം ട്യൂഷന് (ഡിജിറ്റൽ പഠനം) സഹായം ലഭിക്കുന്നു. എല്ലാ എല്ലാ ജാതി മത വിഭാഗങ്ങൾക്കും അപേക്ഷിക്കാം.

🖱️https://bit.ly/2RU5QVn ഈ ലിങ്ക് വഴി ലളിതമായി മൊബൈൽ ഫോണിലൂടെ സ്വയം  അപേക്ഷിക്കാവുന്നതാണ്. അവസാന തിയ്യതി 2020 മെയ് 25.

അറിയാത്തത് കാരണം ആർക്കും ആനുകൂല്യം നഷ്ടപ്പെടരുത്. ഈ പദ്ധതി പരമാവധി വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും എത്തിക്കുമല്ലോ… ഈ സന്ദേശം ഇതിനോടകം വാട്‌സാപ്പില്‍ ഒട്ടുമിക്കവര്‍ക്കും  ലഭിച്ചിട്ടുണ്ടാകും. പഞ്ചായത്ത് വാര്‍ത്തകള്‍ എന്നയൊരു വാ‌ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും പ്രചരിക്കുന്നതാണ് ഈ സന്ദേശം. അടുത്ത അധ്യന വര്‍ഷത്തില്‍ 5 മുതല്‍ പ്ലസ് ടു വരെയുള്ള ഇംഗ്ലിഷ് മീഡിയ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ക്ലാസുകളിലൂടെ ഹോം ട്യൂഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും 40,000 രൂപ സ്കോളര്‍ഷിപ്പിനും ഓണ്‍ലൈന്‍ അപേക്ഷ നല്‍കണമെന്നും അവകാശപ്പെട്ടാണ് സന്ദേശം പ്രചരിക്കുന്നത്. ഒപ്പം ഒരു ഗൂഗിള്‍ ഫോമും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

വാട്‌സാപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട്-

ഗൂഗിള്‍ ഫോമിന്‍റെ സ്ക്രീന്‍ഷോട്ട്-

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലൊരു ഹോം ട്യൂഷന്‍ പദ്ധതിക്കും സ്കോളര്‍ഷിപ്പിനും ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

വാട്‌സാപ്പില്‍ വൈറലായ സന്ദേശത്തെ കുറിച്ചുള്ള വസ്‌തുത അറിയാന്‍ ‍ഞങ്ങളുടെ പ്രതിനിധി ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഡയറക്‌ടര്‍ ധന്യ ആര്‍. കുമാറുമായി ഫോണില്‍ ബന്ധപ്പെട്ടു. ഞങ്ങള്‍ക്ക് ലഭിച്ച പ്രതികരണം ഇങ്ങനെയായിരുന്നു-

കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന എല്ലാ പദ്ധതികളെ കുറിച്ചുമുള്ള വിവരങ്ങള്‍ ആദ്യം നല്‍കുന്നത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനാണ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മുഖേന മാത്രമെ ഇത്തരം പദ്ധതികള്‍ സംബന്ധമായ അറിയിപ്പുകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയുള്ളു. ഹോ ട്യൂഷന്‍ ഡിജിറ്റല്‍ ക്ലാസുകളെ കുറിച്ചും 40,000 രൂപ സ്കോളര്‍ഷിപ്പിന്‍റെ രജിസ്ട്രേഷനെ കുറിച്ചും യാതൊരു വിധത്തിലുള്ള ഉത്തവുകളും വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സന്ദേശം വ്യാജമാണ്. (ധന്യ ആര്‍.കുമാര്‍, ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഡയറക്‌ടര്‍)

നിഗമനം

കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിച്ചിട്ടില്ലെന്നും ഇതെ കുറിച്ചുള്ള യാതൊരു വിവരവും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് അറിയിപ്പായി നല്‍കിയിട്ടില്ലെന്നും ജില്ലാ വിദ്യാഭ്യാസ ഡയറക്‌ടര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സന്ദേശം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഹോം ട്യൂഷന്‍ ഡിജിറ്റല്‍ പഠന പദ്ധതി രജിസ്ട്രേഷന്‍ ആരംഭിച്ചു എന്ന വാട്‌സാപ്പ് സന്ദേശം വ്യാജം..

Fact Check By: Dewin Carlos 

Result: False