
ലോകമെമ്പാടും കോടി കണക്കിനു ആരാധകരുള്ള പോര്‍ട്ടുഗീസ് ഫുട്ട്ബാള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പേരില്‍ ഒരു വാര്‍ത്ത കുറച്ച് ദിവസമായി മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ലോകത്തിലെ 164 രാജ്യങ്ങളില്‍ പടരുന്ന കോവിഡ് 19 മാഹാമാരിയില്‍ ഇത് വരെ 6500 കാലും അധികം ആളുകളാണ് മരിച്ചിരിക്കുന്നത്. ഇറ്റലി, സ്പയിന്‍, ഇറാന്‍ എന്നി രാജ്യങ്ങളിലാണ് കോവിഡ് 19 മൂലം വ്യാപകമായി മരണങ്ങള്‍ സംഭവിക്കുന്നത്. കൊറോണ ബാധിതരയവര്‍ക്ക് വൈറസ് മറ്റുള്ളവരിലേയ്ക്ക് പകരാതെയിരിക്കാനായി ഐസോലെഷനില്‍ കഴിയേണ്ടി വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പല രാജ്യങ്ങളില്‍ രോഗികളെ ചികിത്സിക്കാനായി ആശുപത്രികള്‍ കുറവാണ്. ഈ പശ്ചാത്തലത്തില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ തന്‍റെ ആഡംബര പഞ്ചനക്ഷത്ര ഹോട്ടെലകള്‍ കൊറോണ വൈറസ് ബാധിച്ച രോഗികള്‍ക്ക് ചികിത്സക്കായി സൌജന്യമായി നല്‍കുന്നു എന്ന തരത്തിലുള്ള പ്രചരണം മാധ്യമങ്ങളിലും നവ മാധ്യമങ്ങളിലും ശക്തമാവുകയാണ്. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണ്. ഇത്തരത്തില്‍ ഒരു പ്രഖ്യാപനം ലോക പ്രസിദ്ധ ഫുട്ട്ബാള്‍ താരം നടത്തിയിട്ടില്ല. വാര്‍ത്തയുടെ സത്യാവസ്ഥ എന്താണെന്ന്‍ നമുക്ക് പരിശോധിക്കാം.
വിവരണം

ക്രിസ്ത്യനോ റൊണാള്‍ഡോ തന്‍റെ ആഡംബര ഹോട്ടെലുകള്‍ കൊറോണ വൈറസ് ബാധിച്ചവര്‍ക്ക് ചികിത്സക്കായി സൌജന്യമായി നല്‍കുന്നു എന്ന് വാദിച്ച് ഫെസ്ബൂക്കില്‍ പല ലേഖനങ്ങളും, പോസ്റ്റുകളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍നമുക്ക് മുകളില്‍ സ്ക്രീന്‍ഷോട്ടില്‍ കാണാം.
ചില വെബ്സൈറ്റുകള്‍ ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച ലേഖനങ്ങളുടെ ആര്‍ക്കൈവ് ചെയ്ത ലിങ്കുകള്‍ താഴെ നല്‍കിട്ടുണ്ട്.
Boolokam | Variety Media |
വസ്തുത അന്വേഷണം
പല അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ വിവരം തെറ്റാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോര്‍ട്ടുഗാലിലുള്ള ക്രിസ്ത്യനോ റൊണാള്‍ഡോയുടെ ഹോട്ടല്‍ ഈ കാര്യം നിഷേധിച്ചിട്ടുണ്ട്. ഇത്തരം പ്രചരണങ്ങള്‍ പൂര്‍ണ്ണമായി വ്യാജമാണെന്നും അവര്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.

Insider | The Sun |
Hindu | India Today |
പ്രമുഖ അന്താരാഷ്ട്ര വെബ്സൈറ്റ് ആയ ഇന്‍സൈഡ൪ റിപ്പോര്‍ട്ട് പ്രകാരം ക്രിസ്ത്യനോ റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള പെസ്താന CR7 ഹോട്ടല്‍ കൊറോണ വൈറസ് ബാധിച്ചവര്‍ക്കായി സൌജന്യ ചികിത്സ നല്‍ക്കാന്‍ ഉപയോഗിക്കും എന്ന വാര്‍ത്ത ഹോട്ടല്‍ അധികൃതര്‍ നിഷേധിച്ചു. സ്പാനിഷ് മാധ്യമ വെബ്സൈറ്റ് ആയ മര്‍ക്കയാണ് ഈ വാര്‍ത്ത ആദ്യം പ്രസിദ്ധികരിച്ചത്. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പല അന്താരാഷ്ട്ര മാധ്യമങ്ങളും ദേശിയ മാധ്യമങ്ങളും ഈ വാര്‍ത്ത അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചിരുന്നു. എന്നാല്‍ ഹോട്ടല്‍ ഉദ്യോഗസ്ഥര്‍ വാര്‍ത്തക്കെതിരെ രംഗത്ത് വനത്തോടെ ഈ വാര്‍ത്ത അവരുടെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യുകയുണ്ടായി എന്ന് ഇന്‍സൈഡ൪ റിപ്പോര്‍ട്ട് ചെയുന്നു. ഇന്‍സൈഡ൪ അല്ലാതെ വിദേശ അന്താരാഷ്ട്ര മാധ്യമം ദി സണ്‍, ദേശിയ മാധ്യമങ്ങള്‍ ദി ഹിന്ദു, ഇന്ത്യ ടുഡേ എന്നിവരും ഈ വാര്‍ത്ത വ്യജമാന്നെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിഗമനം
ഫുട്ട്ബാള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ തന്‍റെ ആഡംബര ഹോട്ടല്‍ കൊറോണ വൈറസ് ബാധിച്ചവരുടെ ചികിത്സക്കായി സൌജന്യമായി നല്‍കും എന്ന വാര്‍ത്ത വ്യാജമാണ്. ഹോട്ടല്‍ അധികൃതര്‍ ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.

Title:ക്രിസ്ത്യാനോ റൊണാള്‍ഡോ തന്‍റെ ഹോട്ടലുകള്‍ കൊറോണ ബാധിതര്‍ക്ക് ചികിത്സക്കായി സൌജന്യമാക്കി എന്ന വാര്‍ത്ത വ്യാജമാണ്…
Fact Check By: Mukundan KResult: False
