
വിവരണം
ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. മുന്‍ മിസോറാം ഗവര്‍ണ്ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന് കോവിഡ് ബാധിച്ചു എന്നാണ് പ്രചരണം. അദ്ദേഹത്തിന്‍റെ ചിത്രത്തോടൊപ്പം നല്കിയിയിട്ടുള്ള വാചകങ്ങള്‍ ഇങ്ങനെയാണ്: ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് വൈകുന്നേരത്തോടെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. മുമ്പ് കരള്‍ സംബന്ധമായ രോഗമുള്ളതിനാല്‍ സ്ഥിതി ഗുരുതരമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് വാര്‍ത്താ മാധ്യമങ്ങളെ അറിയിച്ചു.”
ഏതോ മാധ്യമത്തിന്‍റെ സ്ക്രീന്‍ഷോട്ട് എന്ന മട്ടിലാണ് പോസ്റ്റ് നല്‍കിയിട്ടുള്ളത്. ചിത്രത്തിന്‍റെ ഏറ്റവും താഴെ ചന്ദ്രിക ഡെയിലി എന്ന് കാണാം.
ചന്ദ്രിക മാധ്യമം ഇങ്ങനെ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ സ്ക്രീന്‍ഷോട്ടാണ് ഇതെന്ന മട്ടിലാണ് പ്രചരണം.
ഫാക്റ്റ് ക്രെസണ്ടോ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു. വ്യാജ പ്രചരണം മാത്രമാണ് എന്ന് കണ്ടെത്തുകയും ചെയ്തു. വിശദാംശങ്ങള്‍ പങ്കുവയ്ക്കാം
വസ്തുതാ വിശകലനം
ഞങ്ങള്‍ വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞെങ്കിലും ചില സാമൂഹ്യ മാധ്യമം പ്രചരണങ്ങള്‍ അല്ലാതെ വാര്‍ത്താ മാധ്യമങ്ങളൊന്നും ഇങ്ങനെയൊരു വാര്‍ത്ത നല്‍കിയിട്ടില്ല എന്ന് വ്യക്തമായി. ചന്ദ്രിക തിരുവനതപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ വേലായുധനോട് അന്വേഷിച്ചപ്പോള്‍ ഇത്തരത്തില്‍ ഒരു വാര്‍ത്ത ചന്ദ്രിക പ്രസിദ്ധീകരിച്ചിട്ടില്ല എന്നും വ്യാജ പ്രചരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തുടര്‍ന്ന് ഞങ്ങള്‍ കുമ്മനം രാജശേഖരന്‍റെ പെഴ്സണല്‍ സ്റ്റാഫ് അംഗം ആനന്ദിനോട് വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചു. “ഇത് പൂര്‍ണ്ണമായും വ്യാജ പ്രചരണമാണ്. കുമ്മനം രാജശേഖരന് കോവിഡ് ബാധിച്ചിട്ടില്ല. അദ്ദേഹം പൊതു വേദികളില്‍ സജീവമായി ഉണ്ട്. ആശുപത്രിയില്‍ ചികിത്സയിലൊന്നുമല്ല. ആരോ അദ്ദേഹത്തിനെതിരായി വെറുതേ ദുഷ്പ്രചാരണം നടത്തുകയാണ്” ഇതാണ് ഞങ്ങള്‍ക്ക് ലഭിച്ച മറുപടി.
പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
കുമ്മനം രാജശേഖരന് കോവിഡ് ബാധിതനായി ചികിത്സയിലാണെന്നുള്ള പ്രചരണം വ്യാജമാണ്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ചിരിക്കുകയാണ്.

Title:കുമ്മനം രാജശേഖരന് കോവിഡ് ബാധിതനായി ചികിത്സയിലാണെന്ന് വ്യാജ പ്രചരണം…
Fact Check By: Vasuki SResult: False
