ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, മ്യാന്മാര്‍ ദേശിയ കൌണ്‍സിലര്‍ ഓങ് സാന്‍ സൂ ചി, കാനെഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയുടെ ഭാര്യ സോഫി ട്രുഡോ എന്നിവര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപഹാസ്യകരമായ ഈ പോസ്റ്റുകളില്‍ കൈകള്‍ കൊടുത്ത് അഭിവാദ്യങ്ങള്‍ നല്‍കാന്‍ ശ്രമിച്ച പ്രധാനമന്ത്രി മോദി നീട്ടിയ കൈ ഈ വനിതകള്‍ പിടിച്ച് അഭിവാദ്യം സ്വീകരിക്കാതെ കൈ കൂപ്പി പ്രധാനമന്ത്രിക്ക് തിരിച്ച് അഭിവാദ്യങ്ങള്‍ നല്‍കി എന്ന തരത്തിലാണ് പ്രചരിക്കുന്നത്.

പക്ഷെ ഈ വൈറല്‍ ചിത്രങ്ങളെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങളില്‍ കാണുന്നത് സത്യമല്ല എന്ന് കണ്ടെത്തി. ഈ ചിത്രങ്ങളുടെ പിന്നിലുള്ള യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.

പ്രചരണം

Screenshot: Facebook post sharing the images with misleading narrative.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജര്‍മന്‍ ചാന്‍സ്ലര്‍ ആഞ്ചല മേര്‍ക്കല്‍, ഓങ് സാന്‍ സൂ ചി, സോഫി ട്രുഡോ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കാണാം. ഈ ചിത്രങ്ങളില്‍ പ്രധാനമന്ത്രി മോദി കൈ കൊടുത്ത് അഭിവാദ്യം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ഈ വനിതകള്‍ പ്രധാനമന്ത്രി മോദിയുടെ അഭിവാദ്യങ്ങള്‍ കൈ കൊടുത്ത് സ്വീകരിക്കാന്‍ വിസമ്മതിച്ചു എന്ന് തോന്നുന്നു. ഇതേ ചിത്രം തമിഴ്നാട് യൂത്ത് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ഫെസ്ബൂക്ക് പേജും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഈ പോസ്റ്റ്‌ ഇതേ രിതിയില്‍ അന്യ ഭാഷകളിലും ഏറെ വൈറലാണ്.

Screenshot: TN Youth Congress official page shares the collage with a sarcastic message promoting safety during current pandemic times.

Facebookarchived link

Screenshot: Viral post with similar narrative.

Facebookarchived link

എന്നാല്‍ ഈ ചിത്രങ്ങളില്‍ നിന്ന് തോന്നുന്ന പോലെ ഈ വനിതകള്‍ പ്രധാനമന്ത്രിക്ക് കൈ കൊടുത്ത് അഭിവാദ്യം സ്വീകരിക്കാന്‍ വിസമ്മതിച്ചിട്ടില്ല. സത്യാവസ്ഥ എങ്ങനെ ഞങ്ങള്‍ കണ്ടെത്തി? നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ചിത്രങ്ങളെ ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണത്തിന് ഇടയാക്കി. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രധാനമന്ത്രി മോദിയും ഈ ലോക നേതാക്കളും തമ്മില്‍ നടന്ന കണ്ടുമുട്ടലിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഈ ദൃശ്യങ്ങള്‍ ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ നേതാക്കള്‍ പ്രധാനമന്ത്രി മോദിയെ കൈ കൊടുത്ത് അഭിവാദ്യം സ്വീകരിച്ചു എന്ന് കണ്ടെത്തി. നമുക്ക് ഈ ദൃശ്യങ്ങള്‍ ഒന്ന്-ഒന്നായി പരിശോധിക്കാം.

ആദ്യത്തെ ചിത്രം-

പ്രധാനമന്ത്രി മോദി 2017ല്‍ ജര്‍മ്മനി സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തില്‍ ജര്‍മ്മനിയും ഇന്ത്യയും തമ്മില്‍ പല മഹത്വമുള്ള കരാറുകളില്‍ ഇരു രാജ്യങ്ങള്‍ ഒപ്പ് വെക്കുകയുണ്ടായി. ഇതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ ഒരുമിച്ച് ഒരു പത്രസമ്മേളനത്തിനെ അഭിസംബോധന ചെയ്തു. ഈ സംയുക്ത പത്രസമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കലിന് കൈ കൊടുക്കാന്‍ ശ്രമിച്ചു പക്ഷെ മെര്‍ക്കല്‍ പത്രകാര്‍ക്ക് ചിത്രം പകര്‍ത്താന്‍ മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ പ്രധാനമന്ത്രിക്ക് വിരല്‍ അടയാളത്തിലൂടെ നിര്‍ദേശം നല്‍കി. ഈ സംഭവത്തിന്‍റെ ചിത്രമാണ് നാം മുകളില്‍ പോസ്റ്റില്‍ കാണുന്നത്. പിന്നിട് രണ്ടുപേരും അടുത്തുള്ള വേദിയില്‍ കണ്ടപ്പോള്‍ കൈ കൊടുത്ത് തമ്മില്‍ അഭിവാദ്യങ്ങള്‍ നല്‍കിയിരുന്നു. ഈ കാര്യം താഴെ നല്‍കിയ ദൃശ്യങ്ങള്‍ നിന്ന് വ്യക്തമാകുന്നു.

രണ്ടാമത്തെ ചിത്രം-

2016ല്‍ നോബേല്‍ പുരസ്കാരം ലഭിച്ച മ്യാന്‍മാറിന്‍റെ ദേശിയ കൌണ്‍സിലര്‍ ഓങ് സാന്‍ സൂ ചി ഇന്ത്യ സന്ദര്‍ശനം നടത്തിയിരുന്നു. ഈ സന്ദര്‍ശനത്തിന്‍റെ ഭാഗമായി അദ്ദേഹം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ സ്വീകരിക്കാന്‍ എത്തി. കാറില്‍ നിന്ന് ഇറങ്ങി വന്ന ഓങ് സാന്‍ സൂ ചിക്ക് നേരെ പ്രധാനമന്തി അഭിവാദ്യം നല്‍കാന്‍ കൈ നീറ്റി. ഓങ് സാന്‍ സൂ ചി ആദ്യം ഭാരതീയ സംസ്കാരം പ്രകാരം കൈ കൂപ്പി പ്രധാനമന്ത്രിയെ നമസ്കരിച്ചു അതിനെ ശേഷം അദ്ദേഹത്തിന് കൈ കൊടുത്ത് അദ്ദേഹത്തിന്‍റെ അഭിവാദ്യങ്ങള്‍ സ്വീകരിച്ചു. ഈ കാര്യം താഴെ നല്‍കിയ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു.

മുന്നാമത്തെ ചിത്രം-

സോഫി ട്രുഡോയും പ്രധാനമന്ത്രി മോദിയുമായി ബന്ധപെട്ട് ഇതിനെ മുന്‍പേയും ഇത് പോലെ വ്യാജപ്രചരണം നടന്നിരുന്നു. അന്ന് ഞങ്ങള്‍ ഇതിനെ കുറിച്ച് നടത്തിയ അന്വേഷണം താഴെ നല്‍കിയ റിപ്പോര്‍ട്ടില്‍ വിശദമായി വായിക്കാം.

FACT CHECK: കാനഡയുടെ പ്രധാനമന്ത്രിയുടെ ഭാര്യ മോദിക്ക് കൈകൊടുത്തില്ലേ...? സത്യാവസ്ഥ അറിയാം...

ഫെബ്രുവരി 2018ല്‍ കാനഡയുടെ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചു. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുടോവിന് വേണ്ടി പ്രധാനമന്ത്രി മോദി രാഷ്‌ട്രപതി ഭവനത്തില്‍ സ്വീകരണം ഒരുക്കി. ഈ സ്വീകരണ ചടങ്ങുകളുടെ ചിത്രങ്ങളാണ് ഇപ്പൊ തെറ്റിദ്ധരിപ്പിക്കുന്ന രിതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. വീഡിയോയില്‍ ജസ്റ്റിന്‍ ട്രുടോവിനെ ആലിംഗനം ചെയ്ത സ്വീകരിച്ചതിനു ശേഷം അദ്ദേഹം സോഫി ട്രുടോയ്ക്കു അഭിവാദ്യം നല്‍കുന്നു. പ്രധാനമന്ത്രി മോദിയെ നമസ്കരിച്ച് അഭിവാദ്യങ്ങള്‍ നല്‍കിയതിനെ ശേഷം സോഫി ട്രുടോ അദേഹത്തിനെ കൈകൊടുത്ത് അഭിവാദ്യങ്ങള്‍ സ്വീകരിക്കുന്നതായി നമുക്ക് താഴെ നല്‍കിയ വീഡിയോയില്‍ വ്യക്തമായി കാണാം.

https://youtu.be/WPUKYqGc3Vo?t=71

നിഗമനം

സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് വിവിധ വനിതാ ലോക നേതാകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൈ കൊടുത്ത് അഭിവാദ്യം നല്‍കാന്‍ വിസമ്മതിച്ചു എന്ന തെറ്റിദ്ധാരണയാണ് സൃഷ്ടിക്കുന്നത്. അതിനാല്‍ ഈ ചിത്രങ്ങളെ കുറിച്ചുള്ള യഥാര്‍ത്ഥ സന്ദര്‍ഭങ്ങള്‍ മനസിലാക്കേണ്ടത് ആവശ്യമാണ്.

Avatar

Title:പ്രധാനമന്ത്രി മോദിക്ക് കൈ കൊടുത്ത് അഭിവാദ്യം നല്‍കാന്‍ ഈ വനിതാ നേതാക്കള്‍ വിസമ്മതിച്ചോ? സത്യാവസ്ഥ ഇങ്ങനെ...

Fact Check By: Mukundan K

Result: Misleading