വിവരണം

കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധപ്പെട്ട് ഒരു വാർത്ത വന്നിരുന്നു. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും ലഭ്യമാക്കും എന്നതാണ് വാര്‍ത്ത. പ്രധാനമന്ത്രിയുടെ ഉത്തരവിൻ പ്രകാരം ആണ് വില നിരക്കിൽ മാറ്റം വരുത്തിയത് എന്നും വാർത്തയിൽ പറയുന്നു. ഏതാണ്ട് എല്ലാ മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

എന്നാൽ ഈ വാർത്ത പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ മറ്റൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

archived linkFB post

കൈരളി ചാനൽ പ്രക്ഷേപണം ചെയ്ത വാർത്തയുടെ സ്ക്രീൻഷോട്ട് ആണ് പോസ്റ്റില്‍ നൽകിയിട്ടുള്ളത്. ചാനൽ ന്യൂസ് മേധാവി ജോൺ ബ്രിട്ടാസ് വാർത്ത അവതരിപ്പിക്കുന്ന ചിത്രവും ഒപ്പം മുഖ്യമന്ത്രി ഇടപെട്ടു വിമാനത്താവളത്തിൽ ചായ ഇനി മുതൽ 10 രൂപ എന്ന വാർത്തയും ആണ് സ്ക്രീന്‍ഷോട്ടില്‍ കാണാന്‍ സാധിക്കുന്നത്.

എന്നാൽ ഇത് തെറ്റായ വാർത്തയാണ് എന്ന ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഇതുപോലെ പല ചാനലുകളുടെയും വ്യാജ സ്ക്രീന്‍ഷോട്ടുകള്‍ ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവയുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഞങ്ങളുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. വ്യാജ പ്രചരണത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ അറിയാം.

വസ്തുത വിശകലനം

ഞങ്ങൾ ഈ വാർത്തയുടെ വിശദാംശങ്ങൾ അന്വേഷിക്കാൻ കൈരളി ചാനലുമായി തന്നെയാണ് ആദ്യം സംസാരിച്ചത്. തിരുവനന്തപുരം റിപ്പോർട്ടറായ ലെസ്ലി ജോൺ ഇങ്ങനെയൊരു വാർത്ത കൈരളി ചാനല്‍ പ്രക്ഷേപണം ചെയ്തിട്ടില്ല എന്നു അറിയിച്ചു. തുടർന്ന് ചാനലിനെതിരെ വ്യാജ പ്രചാരണം നടത്തിയതിനെതിരെ അവൻ നിയമനടപടി സ്വീകരിക്കുകയാണെന്നും അറിയിച്ചു. കൈരളി ചാനൽ വാർത്തയുടെ വ്യാജ സ്ക്രീൻഷോട്ട് ആണ് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

അമിതവില ചുമത്തി യാത്രക്കാരെ കൊള്ളയടിക്കുന്നതിനെതിരെ തൃശൂര്‍ സ്വദേശിയായ അഡ്വ.ഷാജി കോടന്‍കണ്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി അയച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് നെടുമ്പാശ്ശേരി വിമാനത്താവളം അധികൃതർ കുറഞ്ഞ നിരക്കിൽ ചായയും കടിയും ലഭ്യമാക്കാൻ തയ്യാറായത്. അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അഡ്വക്കേറ്റ് ഷാജിക്ക് പ്രതികരണം അയച്ചുകൊടുക്കുകയായിരുന്നു എന്നു വാർത്തയുണ്ട്.

ഇക്കാര്യം നിരവധി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. ഇങ്ങനെ ഒരു വാർത്ത കൈരളി ചാനൽ പ്രസിദ്ധീകരിച്ചിട്ടില്ല. ചാനല്‍ വാര്‍ത്തയുടെ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണെന്ന് ചാനൽ അധികൃതർ അറിയിച്ചിട്ടുണ്ട്.

Avatar

Title:കൈരളി ചാനലിന്‍റെ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നു

Fact Check By: Vasuki S

Result: False